കോഴിക്കോട്: എല്ലാവർക്കും ലഭിക്കുന്ന അവകാശമായി വിദ്യാഭ്യാസം മാറണമെന്ന‌് സെമിനാർ. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത‌് ജില്ലാ കമ്മിറ്റിയാണ‌് ‘മികവിനായുള്ള വിദ്യാഭ്യാസവും ഖാദർ കമ്മിറ്റി റിപ്പോർട്ടും’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചത‌്. ശാസ‌്ത്രകേരളം എഡിറ്റർ ഒ എം ശങ്കരൻ ഉദ‌്ഘാടനംചെയ‌്തു. ഹയർ സെക്കൻഡറി വിഭാഗത്തെ മാത്രം ബാധിക്കുന്ന ഒരു വിഷയമായിട്ടല്ല ഖാദർ കമ്മിറ്റി റിപ്പോർട്ടിനെ കാണേണ്ടതെന്നും വിശാലമായ അർഥത്തിൽ കാണണമെന്നും അദ്ദേഹം പറഞ്ഞു. കെ കെ ശിവദാസൻ അധ്യക്ഷനായി. വി വിനോദ‌്, പരിഷത്ത‌് സംസ്ഥാന സെക്രട്ടറി കെ രാധൻ എന്നിവർ സംസാരിച്ചു. കൺവീനർ ടി മോഹൻദാസ‌് സ്വാഗതവും ജില്ലാ സെക്രട്ടറി പി കെ സതീശൻ നന്ദിയും പറഞ്ഞു.
Read more: https://www.deshabhimani.com/news/kerala/news-kozhikodekerala-19-07-2019/811610