information

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

  • 17th September 2019
  • 0 Comments

സൗജന്യ ബാഗ് നിര്‍മാണ പരിശീലനം മാത്തറയിലുള്ള കനറാബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ ബാഗ് നിര്‍മാണ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ളവരായിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 28. ഫോണ്‍ : 9447276470, 0495 2432470. കെല്‍ട്രോണ്‍ : ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: […]

Kerala Local

ഐ.ടി ആക്ട് നിയമങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിനോട് ആവശ്യപ്പെടും – വനിത കമ്മീഷൻ

  • 17th September 2019
  • 0 Comments

ഐ.ടി ആക്ട് നിയമങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിത കമ്മീഷൻ അംഗം എം.എസ് താര പറഞ്ഞു. സൈബർ കേസുകളിൽ ശിക്ഷ ദുർബലമാകുമ്പോൾ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രവണത ആളുകളിൽ കൂടുകയാണ്. ഈ സാഹചര്യത്തിന് മാറ്റം വരണമെങ്കിൽ കനത്തശിക്ഷ നൽകണം. സൈബർ കുറ്റകൃത്യങ്ങൾ ദിനം പ്രതി വർധിച്ചുവരികയാണ്. ടൗൺ ഹാളിൽ നടന്ന വനിത കമ്മീഷൻ മെഗാ അദാലത്തിലെത്തിൽ സംസാരിക്കുകയായിരുന്നു എം. എസ് താര. 57 കേസുകളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 12 എണ്ണം പരിഹരിച്ചു. 3 എണ്ണം റിപ്പോർട്ടിനായി […]

Kerala Local

ജില്ലാ ശിശുസംരക്ഷണ കേന്ദ്രത്തിന്റെ വികസനത്തിന് സുമനസ്സുകളുടെ പിന്തുണ തേടും

  • 17th September 2019
  • 0 Comments

കോഴിക്കോട് : ഉപേക്ഷിക്കപ്പെടുന്നവരും അനാഥരുമായ കുട്ടികളുടെ അഭയ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന, കോഴിക്കോട് ജില്ലാ ശിശുസംരക്ഷണ കേന്ദ്രത്തിന്റെ വികസനത്തിനും അന്തേവാസികളുടെ ക്ഷേമത്തിനും സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും പിന്തുണ വേണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് അടുത്തായി വാടക കെട്ടിടത്തിലാണ് നിലവില്‍ ശിശുസംരക്ഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാ ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തനം. മെഡിക്കല്‍ കോളേജിന് അടുത്തുള്ള കേന്ദ്രമായതിനാല്‍ മറ്റ് ജില്ലകളില്‍ ലഭിക്കുന്ന സ്ഥിരമായി ചികിത്സ ആവശ്യമുള്ള കുട്ടികളെ […]

Kerala Local

കുട്ടികള്‍ക്കായി ജൈവ വൈവിധ്യ നാട്ടറിവ് ശില്‍പ്പശാല നടത്തി

  • 17th September 2019
  • 0 Comments

അഴിയൂര്‍ ഗ്രാമപഞ്ചായത്തും മഹാത്മ ദേശസേവ ട്രസ്റ്റും സംയുക്തമായി തിരുവനന്തപുരം സി.സി.ഡി.യുവിന്റെ സഹായത്തോടെ ജലശ്രീ ക്ലബ്ബ് അംഗങ്ങളായ സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി ഏകദിന ജൈവ വൈവിധ്യ നാട്ടറിവ് ശില്‍പ്പശാല റൈറ്റ് ചോയ്‌സ് സ്‌കൂളില്‍ നടന്നു. 15 സ്‌കുളുകളില്‍ നിന്നായി 180 കുട്ടികള്‍ പങ്കെടുത്തു. പഞ്ചായത്തില്‍ എല്ലാ വിദ്യാലായങ്ങളിലും ജലശ്രീ ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. ജല സാക്ഷരത, മാലിന്യ സംസ്‌കരണം, പഴമയിലെ ശുചിത്വ ശീലം, പ്രകൃതി സംരംക്ഷണം, ചുറ്റുവട്ടത്തുള്ള ജൈവ വൈവിധ്യങ്ങള്‍, ഔഷധച്ചെടികള്‍ എന്നിവ സംബന്ധിച്ച് വിദഗ്ധര്‍ കുട്ടികള്‍ക്ക് അവബോധം നല്‍കി. […]

Local News

റേഷന്‍ കാര്‍ഡ് അപേക്ഷ സ്വീകരിക്കും

  • 17th September 2019
  • 0 Comments

പുതിയ റേഷന്‍ കാര്‍ഡുകള്‍, മുന്‍ഗണനാ കാര്‍ഡുകള്‍ എന്നിവക്കുള്ള അപേക്ഷകള്‍ എല്ലാ ബുധനാഴ്ച്ചകളിലും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ നേരിട്ട് സ്വീകരിക്കും. കാര്‍ഡിന്റെ ഓണര്‍ഷിപ്പ് മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് എന്നിവക്കുള്ള അപേക്ഷകള്‍ എല്ലാ ബുധനാഴ്ച്ചകളിലും താലൂക്ക് സപ്ലൈ ഓഫീസര്‍ സ്വീകരിക്കും. കാര്‍ഡുടമ നിര്‍ബന്ധമായും നേരിട്ട് ഹാജരാകണം. ബുധനാഴ്ച്ചകളില്‍ ഉണ്ടാകുന്ന വലിയ തിരക്കും മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കുന്നതും ഒഴിവാക്കുന്നതിനായി റേഷന്‍ കാര്‍ഡില്‍ മേല്‍ വിലാസം മാറ്റല്‍, അംഗങ്ങളെ ഉള്‍പ്പെടുത്തല്‍, അംഗങ്ങളെ കുറവ് ചെയ്യല്‍, വരുമാനം മാറ്റല്‍, തൊഴില്‍ മേഖല മാറ്റല്‍, താലൂക്ക് മാറ്റല്‍, […]

Kerala Local

മാപ്പിളപാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു

  • 17th September 2019
  • 0 Comments

കോഴിക്കോട്: പ്രശസ്ത മാപ്പിളപാട്ട് ഗായകന്‍ എം കുഞ്ഞിമൂസ( 91 ) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മാപ്പിളപ്പാട്ട് ഗായകന്‍ താജുദ്ദീന്‍ വടകര മകനാണ്. ജീവിതസാഹചര്യങ്ങള്‍ മൂലം ഏഴാം ക്ലാസില്‍ വച്ച് പഠനം അവസാനിപ്പിച്ച് ചുമട്ടുപണിക്ക് പോയ എം കുഞ്ഞിമൂസയെ ഒരു ഗായകനായി വളര്‍ത്തിയെടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെ രാഘവന്‍ മാസ്റ്റററാണ്. 1967 മുതല്‍ കോഴിക്കോട് ആകാശവാണിയിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി. അക്കിത്തം, ജി ശങ്കരക്കുറിപ്പ്, തിക്കോടിയന്‍, ശ്രീധരനുണ്ണി, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ രചനകള്‍ക്ക് സംഗീതം […]

Kerala News

പ്രമുഖ നടന്‍ സത്താര്‍ അന്തരിച്ചു

  • 17th September 2019
  • 0 Comments

പ്രമുഖ നടന്‍ സത്താര്‍ (67) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 3.50ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് മൂന്നുമാസമായി ചികില്‍സയിലായിരുന്നു. 1975ല്‍ ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. 1976ല്‍ അനാവരണത്തിലൂടെ നായകനായി. വില്ലന്‍ വേഷങ്ങളിലും ശ്രദ്ധേയനായി. 2014 ലെ പറയാന്‍ ബാക്കിവച്ചത് ആണ് അവസാനചിത്രം. കബറടക്കം വൈകീട്ട് നാലുമണിക്ക് പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ നടക്കും.

ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റു

  • 16th September 2019
  • 0 Comments

കുന്ദമംഗലം: കുരിക്കത്തൂർ-ശിവഗിരി പ്രദേശത്ത് നിരവധി പേർക്ക് ഭ്രാന്തൻകുറുക്കന്റെകടിയേറ്റു. വീടുകളുടെ മുമ്പിലിരിക്കുകയാരുന്ന പ്രായമുള്ളവർക്കും കുട്ടികൾക്കു മാണ് കടിയേറ്റത്. ചാത്തൻകാവ് എടത്തോലത്ത് പരിസരത്തെ നിരവധി പേർക്കും ഇതേ പോലെകടിയേറ്റിട്ടുണ്ട്.. പേഇളകിയ കുറുക്കൻ ഇറങ്ങിയതോടെ നാട്ടുകാർ രാത്രി കാലങ്ങളിലുള്ള യാത്ര ഒഴിവാക്കിയിട്ടുണ്ട്.

വിനീത് കുമാർ (മുരളി) 52 നിര്യാതനായി

  • 16th September 2019
  • 0 Comments

കുന്ദമംഗലം: എൻസിപി കുന്ദമംഗലം പ്രസിഡണ്ടും,കേരള സംസ്ഥാന ഭവനിർമ്മാണ ബോർഡ് ജീവനക്കാരനും, സാമൂഹ്യ പ്രവർത്തകനുമായിരുന്നതണ്ടാം വീട്ടിൽ വിനീത് കുമാർ (മുരളി) 52 നിര്യാതനായി. ഭാര്യ: മിനി.മക്കൾ: ശ്വാതി, സൂര്യ ശവസംസ്കാരം രാത്രി 9 മണി മാവൂർ റോഡ് ശ്മസാനത്തിൽ

Local

സാഹോദര്യ രാഷ്ട്രീയത്തിന് കരുത്തേകുക

  • 16th September 2019
  • 0 Comments

കുന്ദമംഗലം: ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രവർത്തനഫണ്ട് കലക്ഷന്റെ കുന്ദമംഗലം മണ്ഡലം തല ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം മേഖല പ്രസിഡന്റ് ഒ വേലായുധൻ ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ സെക്രട്ടറി മുസ് ലിഹ്‌ പെരിങ്ങൊളത്തിന് ഫണ്ട് നൽകി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പ്രവർത്തന ഫണ്ട് കളക്ഷൻ വിജയിപ്പിക്കുന്നതിനായി പ്രവർത്തക കൺവെൻഷൻ ചേർന്നു. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ നവജനാധിപത്യ നിർമിതിക്കായി കാമ്പസുകളിലും പൊതുസമൂഹത്തിലും പ്രവർത്തിക്കുന്ന വിദ്യാർഥിയുവജനപ്രസ്ഥാനം എന്ന നിലയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഇന്ന് കേരളത്തിന്റെ പൊതുമണ്ഡലത്തിൽ അവഗണിക്കാനാകാത്ത സാന്നിധ്യമാണ്. […]

error: Protected Content !!