Kerala News

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് രേഖ തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍

  • 17th September 2019
  • 0 Comments

ന്യുഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് രേഖ തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടി മുതലാണോ എന്ന് വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചിരുന്നു. മെമ്മറി കാര്‍ഡ് രേഖയാണെങ്കില്‍ അത് ലഭിക്കണമെന്നാണ് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നത്. എന്നാല്‍ രേഖയാണെങ്കിലും അത് ദിലീപിന് കൈമാറരുതെന്നും ഇരയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ […]

National News

പുതിയ ഓഫറുകളുമായി മാരുതി സുസുക്കി

  • 17th September 2019
  • 0 Comments

മുംബൈ: പുതിയ ഓഫറുകളുമായി രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ഉത്സവസീസണില്‍ കാറുകള്‍ക്ക് നാല്‍പ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ വിലക്കുറവാണ് മാരുതിയുടെ പുതിയ വാഗ്‍ദാനം. ഇതോടൊപ്പം വാഹനവായ്പ നിരക്കുകള്‍ കുറയ്ക്കാന്‍ വാണിജ്യബാങ്കുകളോട് ആവശ്യപ്പെടുമെന്നും മാരുതി അറിയിച്ചു. ജനങ്ങളുടെ വാങ്ങല്‍ശേഷിയെ വിലക്കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് വിലകുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് മാരുതി മാനേജ്മെന്റ് വ്യക്തമാക്കി. 36 ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞ മാസം മാത്രം മാരുതി വാഹനങ്ങളുടെ വില്‍പ്പനയിലുണ്ടായത്.

information

ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ അവസരം

  • 17th September 2019
  • 0 Comments

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ വിശാഖപട്ടണം റിഫൈനറിയില്‍ (വിശാഖ് റിഫൈനറി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 36 ഒഴിവുണ്ട്. ഡിഗ്രി/ഡിപ്ലോമക്കാര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.hindustanpetroleum.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 30.

Kerala News Trending

പാലാ ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രിയുടെ പ്രചരണ പരിപാടികള്‍ക്ക് നാളെ തുടക്കം

  • 17th September 2019
  • 0 Comments

പാലാ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് നാളെ തുടക്കമാകും. മൂന്ന് ദിവസത്തെ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. 18 ന് രാവിലെ പത്തിന് മേലുകാവുമറ്റം, വൈകിട്ട് നാലിന് കൊല്ലപ്പള്ളി, അഞ്ചിന് പേണ്ടാനംവയല്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. 19 ന് രാവിലെ പത്തിന് മുത്തോലിക്കവല, നാലിന് പൈക, ആറിന് കൂരാലി, 20 ന് രാവിലെ പത്തിന് പനയ്ക്കപ്പാലം, നാലിന് രാമപുരം, ആറിന് പാലാ ടൗണ്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പ്രസംഗിക്കും.

Local

മുണ്ടക്കൽ അഹമ്മദ്‌കോയ ഹാജി നിര്യാതനായി

  • 17th September 2019
  • 0 Comments

പിലാശ്ശേരി മുണ്ടക്കൽ അഹമ്മദ്‌കോയ ഹാജി(85) (കൊഴപ്പിലാങ്ങൽ) നിര്യാതനായി. ഭാര്യ- മറിയ, മക്കൾ- ഫാത്തിമ, സലീം, സുഹറ, റംല, നാസർ, നിസാർ, സാജിദ, ഷമീർ. മരുമക്കൾ- റസാഖ് മുസ്‌ലിയാർ പൂനൂർ, ഇബ്രാഹീം വെണ്ണക്കോട്, അബ്ദുസമദ് കൂടത്തായി, നവാസ് കൊടുക്കിലുമ്മാരം, റസീന, ശലീല, ഷബീന, ജിഹാസി. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കാക്കേരി ജുമാമസ്ജിദിൽ (പിലാശ്ശേരി-പാറമ്മൽ) നടക്കും.

Health & Fitness

അമിത വിയർപ്പ് തടയാൻ ഇതാ ചില നാടൻ പൊടിക്കൈകൾ

  • 17th September 2019
  • 0 Comments

വിയര്‍ക്കുന്നത് സ്വാഭാവികമായ ശാരീരിക പ്രക്രിയയാണ്. എന്നാല്‍ അമിതമായി വിയര്‍ക്കുന്നത് ചിലരെ അലട്ടുന്ന പ്രശ്‌നമാണ്. അമിത വിയര്‍പ്പ് സ്വാഭാവികമായി കുറയ്ക്കാനുള്ള ചില വഴികൾ അറിയേണ്ടേ ? മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക. മദ്യം ശരീരത്തില്‍ കൂടുതല്‍ അഡ്രിനാലിന്‍ ഉല്‍പാദിപ്പിയ്ക്കും. ഇത് കൂടുതല്‍ വിയര്‍പ്പിന് ഇട വരുത്തും. കിടക്കും മുന്‍പ് അല്‍പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കക്ഷത്തില്‍ പുരട്ടുക. ഇത് ചര്‍മത്തിലെ പിഎച്ച് കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കും. കാപ്പി കുടിക്കുന്നത് കുറയ്ക്കുക. കാപ്പി അഡ്രിനാലിന്‍ ഉല്‍പാദനത്തിന് ഇടയാക്കും. ഇത് വിയര്‍പ്പ് […]

National News

മോദിയുടെ ജന്മദിനത്തിൽ 1.25 കിലോയുടെ സ്വർണ കിരീടം ഹനുമാന് സമർപ്പിച്ച് ഭക്തൻ

  • 17th September 2019
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദി 69 ആം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ ഹനുമാന് 1.25 കിലോയുടെ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് വാരണാസി സ്വദേശി. ഇന്നലെ വാരണാസി സങ്കത് മോചന്‍ ക്ഷേത്രത്തിലാണ് അരവിന്ദ് സിംഗ് എന്നയാള്‍ കിരീടം സമര്‍പ്പിച്ചത്. ലോക്സഭയില്‍ വാരണാസിയെ പ്രതിനിധീകരിക്കുന്ന നരേന്ദ്ര മോദി രണ്ടാം വട്ടം അധികാരത്തിലെത്തിയാല്‍ ഹനുമാന് സ്വര്‍ണ കിരീടം സമര്‍പ്പിക്കാമെന്ന് പൊതു തെരഞ്ഞെടുപ്പിന് മുമ്പ് താന്‍ നേര്‍ന്നിരുന്നതായി അരവിന്ദ് സിംഗ് പറഞ്ഞു. കഴിഞ്ഞ 75 വര്‍ഷത്തോളം സാധിക്കാതിരുന്ന രാജ്യത്തിന്‍റെ വളര്‍ച്ച സാധ്യമാക്കിയത് മോദിയാണ്. അതിനാല്‍ […]

Kerala Trending

വ്യക്തിപരമായി ഏറെ അടുപ്പം ഉണ്ടായിരുന്നു, സത്താറിന്‍റെ വിയോഗം മലയാള സിനിമക്ക് തീരാ നഷ്‍ടം: മമ്മൂട്ടി

  • 17th September 2019
  • 0 Comments

വ്യക്തിപരമായി ഏറെ അടുപ്പം ഉണ്ടായിരുന്ന നടനാണ് സത്താറെന്ന് മമ്മൂട്ടി അനുസ്മരിച്ചു. ഒരു കാലഘട്ടത്തിൽ ഏറെ തിളങ്ങി നിന്ന നടനാണ് സത്താർ‍. സത്താറിന്‍റെ വിയോഗം മലയാള സിനിമക്ക് തീരാ നഷ്ടമാണെന്നും മമ്മൂട്ടി പറഞ്ഞു. ചലചിത്ര നടൻ സത്താറിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു മമ്മൂട്ടി. ആലുവായിൽ സത്താറിന്‍റെ വീട്ടിലെത്തി മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെ ആയിരുന്നു സത്താറിന്‍റെ നിര്യാണം.

Kerala

ഓണാവധി കഴിഞ്ഞെത്തിയപ്പോൾ പഞ്ചായത്ത് വണ്ടിയുടെ ടയറുകൾ കാണാനില്ല

  • 17th September 2019
  • 0 Comments

ഓണാവധി കഴിഞ്ഞ് പഞ്ചായത്തിലെത്തിയ അംഗങ്ങൾ കണ്ടത് അമ്പരിപ്പിക്കുന്ന കാഴ്ച. പഞ്ചായത്ത് ഉപയോഗിക്കുന്ന വാഹത്തിന്റെ ടയറുകൾ മോഷണം പോയിരിക്കുന്നു. വിഴിഞ്ഞം കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ വാഹനത്തിന്റെ ടയറുകളാണ് മോഷണം പോയത്. ഏഴു ദിവസത്തെ അവധിക്ക് ശേഷം കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ അംഗങ്ങൾ ഇന്ന് രാവിലെ പഞ്ചായത്തിൽ എത്തിയപ്പോഴാണ് വാഹനത്തിന്റെ ടയറുകൾ മോഷണം പോയതായി അറിയുന്നത്. നാല് ടയറുകൾ കാണാതായി. അതിൽ രണ്ട് പഴയ ടയറുകൾ ഇട്ടിട്ടു പോവുകയും രണ്ട് ടയറുകളുടെ നട്ടും ബോൾട്ടും അവിടെ ഉപേക്ഷിച്ചു പോയതായുമാണ് കണ്ടെത്തിയത്. […]

National

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം സുപ്രീംകോടതി: ഹരീഷ് സാൽവെ

  • 17th September 2019
  • 0 Comments

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം സുപ്രീം കോടതിയുടെ ചില വിധികളാണെന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക തകർച്ചയ്ക്കു പിന്നിൽ സുപ്രീംകോടതിയാണെന്നു സാൽവെ അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയുടെ ചില വിധികളാണു തകർച്ചയ്ക്കു വഴിവച്ചതെന്നാണു അദ്ദേഹത്തിന്റെ വാദം. ഒരു അഭിമുഖത്തിലാണ് സാൽ‌വേയുടെ നിരീക്ഷണം. ‘ടുജി സ്പെക്ട്രം കേസിൽ 2012ൽ പരമോന്നത കോടതിയുടെ വിധിപ്രസ്താവം മുതലാണ് സാമ്പത്തിക തകർച്ച തുടങ്ങുന്നത്. ഒറ്റയടിക്ക് 122 സ്‌പെക്‌ട്രം ലൈസന്‍സുകളാണു റദ്ദാക്കിയത്. ഇതു രാജ്യത്തിന്റെ ടെലികോം വ്യവസായം തകര്‍ത്തു. ഇക്കാര്യത്തിൽ സുപ്രീം […]

error: Protected Content !!