Local

പേരാമ്പ്രയില്‍ 1.36 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

  • 18th September 2019
  • 0 Comments

പേരാമ്പ്രയില്‍ റഗുലേറ്റഡ് മാര്‍ക്കറ്റിനായി ഏറ്റെടുത്ത 1.36 ഏക്കര്‍ ഭൂമി മുന്‍ ഉടമകള്‍ക്ക് തിരികെ നല്‍കാനുള്ള 2003 ലെ ഉത്തരവ് റദ്ദാക്കിയും ഭൂമിയുടെ അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയും റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. മലബാര്‍ റഗുലേറ്റഡ് മാര്‍ക്കറ്റിംഗ് കമ്മറ്റിക്കു വേണ്ടി 1958 ലാണ് പേരാമ്പ്ര മേഞ്ഞാണ്യം വില്ലേജിലെ സര്‍വെ നമ്പര്‍ 84/243ല്‍ ഉള്‍പ്പെട്ട ഭൂമി ഏറ്റെടുത്തത്. റഗുലേറ്റഡ് മാര്‍ക്കറ്റ് പദ്ധതി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഭൂമി സര്‍ക്കാരിലേക്ക് വകയിരുത്തുന്നതിനു പകരം ഉടമകള്‍ക്ക് തന്നെ തിരിച്ചുനല്‍കി 2003 ല്‍ അന്നത്തെ സര്‍ക്കാര്‍ […]

News

ഉംറ പഠന ക്ലാസ് സംഘടിപ്പിച്ചു

  • 18th September 2019
  • 0 Comments

കുന്ദമംഗലം; ജെസ്സ ഹജ്ജ് ഉംറ ഗ്രൂപ്പ് സംഘടിപ്പിച്ച ഉംറ പഠന ക്ലാസ് അസീസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മദ്രസ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ ഗഫൂര്‍ ഉംറ ഗൈഡ് പ്രകാശനം ചെയ്തു. ഉംറ നറുക്കെടുപ്പ് സിന്ധൂര്‍ ബാപ്പു ഹാജി നിര്‍വ്വഹിച്ചു. പരിപാടിയില്‍ അലി അക്ബര്‍ ബാഖവി നാസര്‍ ഫൈസി ചുള്ളിയോട്, ഉസ്മാന്‍ സഖാഫി, അഹമ്മദ് കുട്ടി സഖാഫി, ജാഫര്‍ ജൈനി, ഖാലിദ് കിളിമുണ്ട, ഷൗക്കത്തലി, പി.സി അഷ്‌റഫ്, […]

Kerala Local

ഇശൽ നിലാവ് ഒക്ടോബർ 3ന്

  • 18th September 2019
  • 0 Comments

കോഴിക്കോട് : കുടുംബശ്രീയുടെ ജ്വാല ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന സംഗീത വിരുന്ന് ഇശൽ നിലാവ് ഒക്ടോബർ മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് ടാഗോർ ഹാളിൽ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ആദ്യ ടിക്കറ്റ് വിൽപ്പന ജില്ലാ കലക്ടർ സാബ ശിവ റാവു നിർവ്വഹിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ പി സി കവിത ടിക്കറ്റ് ഏറ്റുവാങ്ങി. ട്രാൻസ്ജെൻഡർ അംഗങ്ങൾ ഉൾപ്പെട്ട കുടുംബശ്രീ സ്പെഷ്യൽ അയൽക്കൂട്ടത്തിന്റെ പുതിയ സംരംഭമായ ഇവൻറ് മാനേജ്മെൻറ് ഗ്രൂപ്പാണ് ജ്വാല. പ്രശസ്ത സിനിമ പിന്നണി […]

Local News

വന്യജീവി ഫോട്ടോഗ്രഫി മത്സരം: നിങ്ങൾക്കും പങ്കെടുക്കാം

  • 18th September 2019
  • 0 Comments

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം- വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.forest.kerala.gov.in ലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി കോണ്‍ടസ്റ്റ് 2019 എന്ന പ്രത്യേക ലിങ്കിലൂടെ വേണം ഫോട്ടോകള്‍ അപ് ലോഡ് ചെയ്യാന്‍. കേരളത്തിലെ വനമേഖലകളില്‍ നിന്നും ചിത്രീകരിച്ച, നീളം കൂടിയ വശത്ത് 3000 പിക്സലില്‍ കുറയാത്ത എട്ട് മെഗാബൈറ്റുള്ള ഫോട്ടോകളാണ് അപ് ലോഡ് ചെയ്യേണ്ടത്. ഒരാള്‍ക്ക് അഞ്ച് ഫോട്ടോകള്‍ വരെ സമര്‍പ്പിക്കാം. […]

Local

വിനീത് കുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

  • 18th September 2019
  • 0 Comments

കുന്നമംഗലം: കുന്ദമംഗലത്തെ പൊതുപ്രവര്‍ത്തകനും എന്‍.സി.പി. നേതാവുമായിരുന്ന ടി.വി.വിനീത് കുമാറിന്റെ നിര്യാണത്തില്‍ പൗരാവലി അനുശോചിച്ചു.കെ.പി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.കെ.ഭരതന്‍ മാസ്റ്റര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. തെഞ്ചേരി വേലായുധന്‍, ബാബു നെല്ലൂളി ടി. ചക്രായുധന്‍, ഒ.ഉസ്സൈന്‍ ,ജനാര്‍ദ്ദനന്‍ കളരിക്കണ്ടി, മുഹമ്മദ് പുത്തൂര്‍മഠം, കെ.സുന്ദരന്‍, ഒ.വേലായുധന്‍, പി.മുഹമ്മദ് എം.കെ.മോഹന്‍ദാസ്, അഡ്വ.പി.ചാത്തുക്കുട്ടി എന്നിവര്‍ സംസാരിച്ചു. എം.സുരേന്ദ്രന്‍ സ്വാഗതവും, എം.ടി.വിനോദ് കുമാര്‍ നന്ദിയു പറഞ്ഞു.

information

ലീഗല്‍ കൗണ്‍സിലര്‍, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ നിയമനം

  • 18th September 2019
  • 0 Comments

ലീഗല്‍ കൗണ്‍സിലര്‍, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ നിയമനം ലീഗല്‍ കൗണ്‍സിലര്‍ : പ്രായപരിധി 25-45. ഹോണറേറിയം -10,000 രൂപ. യോഗ്യത: നിയമ ബിരുദം (എല്‍.എല്‍.ബി). സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങള്‍ക്കെതിരെ പ്രവൃത്തിച്ചുള്ള പരിചയം, സ്ത്രീ സംരക്ഷണ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തി പരിചയം എന്നിവ അഭിലഷണീയം. പ്രവൃത്തിസമയം: ആഴ്ച്ചയില്‍ 3 ദിവസം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ : (സ്ത്രീകള്‍ മാത്രം) – ഹോണറേറിയം: 15000 രൂപ. പ്രായപരിധി -25-45. യോഗ്യത: സൈക്കോളജി, സോഷ്യോളജി […]

Kerala Local

പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഫുട്ബോള്‍ പരിശീലന പദ്ധതി

  • 18th September 2019
  • 0 Comments

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്ന ആര്‍.ഇ.സി സ്കൂള്‍ കിക്കോഫ് ഫുട്ബോള്‍ പരിശീലന പദ്ധതിക്ക് തെരഞ്ഞെടുക്കപ്പെട്ടതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഈ പദ്ധതി നടപ്പിലാക്കുന്ന രണ്ട് സ്കൂളുകളില്‍ ഒന്നാണ് ആര്‍.ഇ.സി ജി.വി.എച്ച്.എസ്.എസ്. സംസ്ഥാന സര്‍ക്കാര്‍ കായിക വകുപ്പ് മുഖേന നടപ്പിലാക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഫുട്ബോള്‍ പരിശീലന പദ്ധതിയാണ് കിക്കോഫ്. 2009,2010,2011 വര്‍ഷങ്ങളില്‍ ജനിച്ച 25 പെണ്‍കുട്ടികളെയാണ് പദ്ധതിയുടെ ഭാഗമായി ഫുട്ബോള്‍ പരിശീലിപ്പിക്കുന്നത്. ഒക്ടോബറില്‍ ആരംഭിക്കുന്ന ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഏത് […]

National

ഡിആർഡിഒയുടെ ആളില്ലാ വിമാനം പരീക്ഷണ പറക്കലിനിടെ തകർന്നു വീണു

  • 17th September 2019
  • 0 Comments

കേന്ദ്ര സർക്കാർ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആന്‍റ് ഡവലപ്മെന്‍റ് ഓർഗനൈസേഷന്റെ ആളില്ലാ വിമാനം തകർന്ന് വീണു. കർണാടകയിലെ ചിത്രദുർഗയിൽ ആണ് സംഭവം. ജോദിച്ചിക്കനഹള്ളിയിലെ പാടത്താണ് ആളില്ലാ വിമാനം തകർന്ന് വീണത്. വലിയ ശബ്ദത്തോടെയാണ് ഡ്രോൺ നിലംപതിച്ചത്. അപകട വാർത്തയറിഞ്ഞ് നിരവധിയാളുകളാണ് സ്ഥലത്ത് എത്തിയത്. ആളില്ലാ വിമാനം ഡിആർഡിഒ നേരത്തെ നിർമ്മിച്ചതാണ്. ഇതിൽ പരിഷ്കാരങ്ങൾ വരുത്തിയ ശേഷം നടത്തിയ പരീക്ഷണ പറക്കലിലാണ് അപകടം ഉണ്ടായിരിക്കുന്നതെന്ന് ഡിആർഡിഒ സ്ഥിരീകരിച്ചു. സംഭവം പരിശോധിച്ച് വരികയാണെന്നും അവർ അറിയിച്ചു.

National News

ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​: ചെ​ന്നൈ​യി​ലും കാ​ഞ്ചി​പു​ര​ത്തും കനത്ത സുരക്ഷ

  • 17th September 2019
  • 0 Comments

ചെ​ന്നൈ: ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ലും കാ​ഞ്ചി​പു​ര​ത്തും സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ‌ചെ​ന്നൈ​യി​ല്‍ എം​ജി​ആ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലും കാ​ഞ്ചി​പു​രം വ​ര​ദ​രാ​ജ ക്ഷേ​ത്ര​ത്തി​ലു​മാ​ണ് പ്ര​ധാ​ന​മാ​യും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​രു സ്ഥ​ല​ങ്ങ​ളി​ലെ​യും ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ല്‍ ബോം​ബാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ മാ​സം കാ​ഞ്ചി​പു​രം ഗം​ഗ​യ​മ്മ​ന്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

International

കാബൂളില്‍ ഇരട്ടസ്ഫോടനം; 27 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

  • 17th September 2019
  • 0 Comments

കാബൂള്‍: അഫ്‍ഗാനിസ്ഥാന്‍ പ്രസിഡന്‍റ് പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്ക് സമീപം സ്ഫോടനം. 24 പേര്‍ കൊല്ലപ്പെട്ടു. 31 പേര്‍ക്ക് പരിക്ക്. പ്രസിഡന്‍റ് അഷ്‍റഫ് ഗനി സുരക്ഷിതനാണെന്ന് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‍സിനോട് സ്ഥിരീകരിച്ചു. കാബൂളിന് വടക്ക് ചരീക്കര്‍ എന്ന സ്ഥലത്ത് ആയിരുന്നു റാലി. ജനങ്ങള്‍ക്ക് ഇടയ്‍ക്ക് നിലയുറപ്പിച്ച ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സെപ്റ്റംബര്‍ 28ന് അഫ്‍ഗാനിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് അഷ്‍റഫ് ഗനി മത്സരിക്കുകയാണ്. […]

error: Protected Content !!