Kerala

ഫ്‌ലാറ്റുകള്‍ പൊളിക്കുമ്പോളുണ്ടാവുന്ന പരിസ്ഥിതി ആഘാതം; ഹര്‍ജി ഇപ്പോള്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

  • 18th September 2019
  • 0 Comments

ന്യൂഡല്‍ഹി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചാല്‍ ഉണ്ടാവുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തണമെന്ന ഹര്‍ജി ഇപ്പോള്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഫ്‌ലാറ്റിന് സമീപത്തെ താമസക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം. മരട് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നുമുള്ള ഹര്‍ജിയിലെ ആവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത് പരിസ്ഥിതിക്ക് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 35 മീറ്റര്‍ ആഴത്തിലുള്ള ഫില്ലറുകളാണ് ഫ്‌ലാറ്റിനെന്നും പൊളിക്കുമ്പോള്‍ ഒരു കിലോമീറ്ററിലധികം […]

Health & Fitness

ചായയും കാപ്പിയും ഒഴിവാക്കി ലെമൺ ടീ പതിവാക്കൂ…

  • 18th September 2019
  • 0 Comments

രാവിലെ ചായയും കാപ്പിയും ഒഴിവാക്കി ലെമൺടീ കഴിച്ചു നോക്കിയിട്ടുണ്ടോ?. ലെമൺ ടീയുടെ ഗുണങ്ങൾ നിരവധിയാണ്. ചെറുനാരങ്ങയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ ഉള്ളതിനാല്‍ ഇത് ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഏറ്റവും മികച്ചതാണ് ലെമൺ ടീ. ലെമണ്‍ ടീ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരം മൊത്തം ആരോഗ്യമുള്ളതാക്കി മാറ്റാന്‍ വെറും ലെമണ്‍ ടീ എന്നും കുടിച്ചാല്‍ മതി. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ലെമൺ […]

Kerala Local

കുന്ദമംഗലം ഇന്ന് മുതൽ കോഴി മലിന്യ മുക്ത പഞ്ചായത്ത്

  • 18th September 2019
  • 0 Comments

കുന്ദമംഗലം പഞ്ചായത്ത് കോഴി മാലിന്യ മുക്ത പഞ്ചായത്താക്കി മാറ്റിയതിന്റെ ഉദ്ഘടാനം ഇന്ന് കുന്ദമംഗലം മാക്കൂട്ടം ചിക്കൻ സ്റ്റാളിൽ നടന്നു. ദക്ഷിണേന്ത്യയിലെ പ്രശസ്ത മാലിന്യ സംസ്കരണ പ്ലാന്റായ “ഫ്രഷ് കട്ട്” കമ്പനിയുമായി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കരാർ ഒപ്പിട്ടു. കുന്ദമംഗലത്തെ കോഴിക്കടകളിൽ നിന്നും കോഴി മലിന്യങ്ങൾ ശേഖരിച്ചു ശാസ്ത്രീയമായി സംസ്കരിക്കുകയാണ് ചെയ്യുന്നത്. ബാക്കി വരുന്ന മാലിന്യങ്ങൾ മൃഗങ്ങൾക്ക് ഭക്ഷണമായി നൽകും. കോഴിക്കോട് ജില്ലയിലെ എഴുപതോളം പഞ്ചായത്തുകളില്‍ കോഴി മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സംവിധാനം നിലവിൽ വന്നിരുന്നു. താമരശ്ശേരി അമ്പായത്തോടിലെ സ്വകാര്യ […]

Local

റോഡിലെ ഓവുചാലില്‍ മാലിന്യം ഒഴുക്കിവിടുന്നതായി പരാതി

  • 18th September 2019
  • 0 Comments

കുന്ദമംഗലം; രാത്രിയുടെ മറവില്‍ കുന്നമംഗലം പുതിയ ബസ് സ്റ്റാന്‍ഡിനു ഓട്ടോ ബേക്കും സമീപമുള്ള കെ.എസ്.ഇ.ബി റോഡില്‍ ഓവുചാലില്‍ മാലിന്യം ഒഴുക്കിവിടുന്നതായി പരാതി. മാലിന്യം ഒഴുക്കിവിടുന്നത് പതിവായതോടെ അസഹ്യമായ ദുര്‍ഗന്ധം കാരണം ബസ് യാത്രക്കാര്‍ക്കും ഓട്ടോ തൊഴിലാളികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വളരെ പ്രയാസം അനുഭവപ്പെടുന്നുണ്ട്. പ്രദേശത്ത് കൊതുക് ശല്യവും രൂക്ഷമാണ്. കഴിഞ്ഞ വര്‍ഷം ഫുട്പാത്തിലെ തുറന്നിട്ട സ്ലാബില്‍ ഒരു സ്ത്രീ വീഴുകയും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു, തുടര്‍ന്ന് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ വീണ്ടും സ്ലാബ് […]

Kerala News

ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം​: അന്വേഷണം സിബിഐ‌ക്ക് വിട്ടേക്കും

  • 18th September 2019
  • 0 Comments

വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സി​ബി​ഐ​യെ ഏൽപിക്കുന്നതിൽ എ​തി​ർ​പ്പി​ല്ലെ​ന്ന് സം​സ്ഥാ​ന പൊ​ലീ​സ് ഇ​ന്ന് സ​ർ​ക്കാ​രി​നെ അ​റി​യി​ക്കും. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യാ​ണ് ഇക്കാ​ര്യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ അ​റി​യി​ക്കു​ക. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ കൂ​ടി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് പൊ​ലീ​സ് മേ​ധാ​വി നി​ർ​ദേശം ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന് എ​ന്തു തീ​രു​മാ​ന​വു​മെ​ടു​ക്കാ​മെ​ന്ന് ഡി​ജി​പി മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ക്കു​മെ​ന്നാ​ണ് വിവ​രം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം ചൊവ്വാ​ഴ്ച യോ​ഗം ചേ​ർ​ന്നി​രു​ന്നു. ബാ​ല​ഭാ​സ്ക​റി​ന്‍റെ ബ​ന്ധു​ക്ക​ൾ ഉ​ന്ന​യി​ച്ച എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും […]

News

ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ഒരുമിക്കണം. കെ.മുരളീധരന്‍ എം.പി

  • 18th September 2019
  • 0 Comments

കോഴിക്കോട് ; പ്രളയമുള്‍പ്പെടേയുള്ള ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒരുമിച്ച് നില്‍ക്കുന്നതിനേക്കാള്‍ ദുരന്തമുണ്ടാവാതിരിക്കാനാണ് എല്ലാവരും ഒരുമിക്കേണ്ടതെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി കമ്മിറ്റി സംഘടിപ്പിച്ച ‘നന്മയിലെന്നും നാടൊന്ന്’ സൗഹൃദം ആദരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തേയും പ്രകൃതിക്ഷോഭങ്ങളേയും കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടത്തി വേണം പ്രതിരോധങ്ങള്‍ സ്വീകരിക്കാന്‍. അനധികൃത നിര്‍മാണങ്ങള്‍ ഏറിവരികയാണ്. പത്തും നാല്പതും നിലകളിലാണ് ഫ്‌ലാറ്റുകള്‍ ഉയര്‍ന്ന് പൊങ്ങുന്നത്. പരിസ്ഥിതിക്ക് വിഘാതമാവുന്ന ഇത്തരം നിര്‍മാണങ്ങള്‍ക്കെതിരേയും പ്രതിരോധങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയെ […]

Entertainment

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ടോവിനോ

  • 18th September 2019
  • 0 Comments

മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിച്ചു നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടോവിനോ തോമസ് പുറത്തു വിട്ടു. സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡും ഒരു സുപ്രധാന ഭാഗമായുണ്ട്. നിരവധി പ്രത്യേകതകളുള്ള പോസ്റ്ററിനെക്കുറിച്ചുള്ള തന്റെ കൗതുകം പങ്കുവെച്ചാണ് ടോവിനോ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടത്. രാജാ രവി വര്‍മ്മയുടെ […]

Local

ഫാഷനല്ല; സഹജീവികളോടുള്ള സ്‌നേഹമാണ് അഷ്‌റഫിന് ഈ മുടി

  • 18th September 2019
  • 0 Comments

യാഥൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കാന്‍ ആറു വര്‍ഷത്തോളമായി മുടി നീട്ടി വളര്‍ത്തി വ്യത്യസ്തനാവുകയാണ് കുന്ദമംഗലം സ്വദേശി അഷ്‌റഫ്. ഒരു സംഘടനയുടെ നിര്‍ദേശമോ, പബ്ലിസിറ്റിയോ, ഇല്ലാതെ ഒരു കാരുണ്യപ്രവര്‍ത്തനമെന്ന നിലക്ക് മാത്രമാണ് കുന്ദമംഗലത്തെ ഓട്ടോ ഡ്രൈവറായ കൈതാക്കുഴിയില്‍ അഷ്‌റഫ് മുടി നല്‍കുന്നത്. മറ്റുള്ളവരുടെ മുന്‍പില്‍ അഷ്‌റഫ് തന്റെ തലമുടി നീട്ടി വളര്‍ത്തുന്നത് വെറും ഒരു ഫാഷനുവേണ്ടി മാത്രമാണ് എന്ന കാഴ്ചപ്പാടാണ്. എന്നാല്‍ ക്യാന്‍സര്‍ ബാധിച്ച സഹജീവികള്‍ക്ക് അശ്വാസമേകുവാന്‍ വിവിധ ഹോസ്പിറ്റലുകളില്‍ മുടി നല്‍കുകയാണ് ഇദ്ദേഹം. ഇപ്പോള്‍ […]

National News

‘2029 ഓടെ മോദി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കും, പിന്നീടുള്ള കാലം സന്യാസജീവിതവുമായി ഹിമാലയത്തിൽ’

  • 18th September 2019
  • 0 Comments

പതിനൊന്ന് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നും പിന്നീടുള്ള കാലം ഹിമാലയത്തിൽ പോയി സന്യാസജീവിതം നയിക്കുമെന്നും എഴുത്തുകാരനും മുതിർന്ന പത്രപ്രവർത്തകനുമായ മിൻഹാസ് മർച്ചന്റ് അഭിപ്രായപ്പെട്ടു. 2029 ഓടെ നരേന്ദ്രമോദി അധികാരം ഉപേക്ഷിച്ച് ഒരു സന്യാസിയുടെ ജീവിതം നയിക്കാനായി ഹിമാലയത്തിൽ പോവുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യാ ടുഡേ ചാനലില് ഒരു ഷോയ്‌ക്കിടെയാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം. പതിനെട്ടാം വയസിൽ അദ്ദേഹം ഹിമാലയത്തിൽ പോയി, 80ആം വയസിൽ അദ്ദേഹം വീണ്ടും പോകുമെന്ന് ഞാൻ നിങ്ങൾക്ക് വീണ്ടും ഉറപ്പ് നൽകുന്നു. […]

Kerala

വയനാട്ടിൽ ബസ് മറിഞ്ഞ് അപകടം; 19 പേർക്ക് പരിക്ക്

  • 18th September 2019
  • 0 Comments

വയനാട്ടിൽ സ്വകാര്യ ലക്ഷ്വറി ബസ് മറിഞ്ഞ് 19 പേർക്ക് പരുക്ക്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എ1 ട്രാവൽസാണ് അപകടത്തിൽപ്പെട്ടത്. കൽപറ്റയ്ക്കടുത്ത് മടക്കിമലയിലായിരുന്നു അപകടം. പരുക്കേറ്റവരെ കൽപറ്റ ജനറൽ ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

error: Protected Content !!