കുന്ദമംഗലം; രാത്രിയുടെ മറവില്‍ കുന്നമംഗലം പുതിയ ബസ് സ്റ്റാന്‍ഡിനു ഓട്ടോ ബേക്കും സമീപമുള്ള കെ.എസ്.ഇ.ബി റോഡില്‍ ഓവുചാലില്‍ മാലിന്യം ഒഴുക്കിവിടുന്നതായി പരാതി. മാലിന്യം ഒഴുക്കിവിടുന്നത് പതിവായതോടെ അസഹ്യമായ ദുര്‍ഗന്ധം കാരണം ബസ് യാത്രക്കാര്‍ക്കും ഓട്ടോ തൊഴിലാളികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വളരെ പ്രയാസം അനുഭവപ്പെടുന്നുണ്ട്. പ്രദേശത്ത് കൊതുക് ശല്യവും രൂക്ഷമാണ്. കഴിഞ്ഞ വര്‍ഷം ഫുട്പാത്തിലെ തുറന്നിട്ട സ്ലാബില്‍ ഒരു സ്ത്രീ വീഴുകയും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു, തുടര്‍ന്ന് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ വീണ്ടും സ്ലാബ് തുറന്നിട്ടാണ് ഇത്തരത്തില്‍ മാലിന്യം ഒഴുക്കിവിടുന്നത്. ്പ്രദേശത്തെ ഒരു കച്ചവടക്കാരനാണ് ഇതിന്റെ പിന്നില്‍ എ്ന്നാണ് ആക്ഷേപം. അതിനാല്‍ അപകടത്തിന് കാരണമയേക്കാവുന്ന രീതിയിലുള്ള സ്ലാബ് അടച്ച് എത്രയും വേഗം ശാശ്വതമായ പരിഹാരം പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.