കുന്ദമംഗലം പഞ്ചായത്ത് ഗ്രാമോത്സവം പിടിഎ റഹീം എം.എൽഎ ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം :കലയും സാംസ്കാരികവും ഉണർത്തുന്ന ആഘോഷമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളോത്സവം നാട്ടിലെ കലാപ്രതിഭകൾക്ക് മികച്ചൊരു വേദിയാവുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ അധ്യക്ഷനായി. കോ-ഓർഡിനേറ്റർ എം.എം. സുധീഷ്, ഗ്രാമപഞ്ചായത്ത് അംഗം നജീബ്, ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ പി.പി. ഷിനിൽ, അനീഷ്, ശ്രീജേഷ്, ദിലീപ് എന്നിവർ സംസാരിച്ചു. കേരളോത്സവത്തിന്റെ ഭാഗമായി സംഗീതം, നൃത്തം, നാടകം, ചിത്രകല തുടങ്ങി നിരവധി മത്സരങ്ങൾ അരങ്ങേറും. പഞ്ചായത്തിലെ സ്കൂളുകളിലും […]








