Trending

തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീർ അറസ്റ്റിൽ; സ്ത്രീകളെ അപമാനിച്ച കേസിൽ നടപടി കടുപ്പിച്ച് പോലീസ്

കണ്ണൂർ: സാമൂഹികമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ വിവാദ യൂട്യൂബർ ‘തൊപ്പിയുടെ’ കൂട്ടാളിയും ‘മിസ്റ്റർ ഷമീർ’ യൂട്യൂബ് ചാനൽ ഉടമയുമായ മുഹമ്മദ് ഷമീർ അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശിയായ ഇയാളെ വളപട്ടണത്തുവെച്ചാണ് മഞ്ചേരി പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മാസങ്ങൾക്കുമുൻപ് മഞ്ചേരി പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് ഈ നിർണായക നടപടി. തൊപ്പിയും സുഹൃത്തുക്കളും ചേർന്ന് നടത്തിയ ലൈവ് സ്ട്രീമിങ്ങിനിടെ, മിസ്റ്റർ ഷമീർ എന്ന യൂട്യൂബ് അക്കൗണ്ട് വഴി സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അശ്ലീല പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. മഞ്ചേരി സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചത്.

നാലുപേരാണ് കേസിൽ പ്രതികളായി ഉള്ളത്. ഇതിൽ ‘തൊപ്പി’ എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദ്, ‘മമ്മു’ എന്നറിയപ്പെടുന്ന മുവാദ് എന്നിവർ നേരത്തേതന്നെ അറസ്റ്റിലായിരുന്നു. ഷമീറിന്റെ അറസ്‌റ്റോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. കേസിലെ നാലാമത്തെ പ്രതിക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!