മൂത്തോറൻ (75) നിര്യാതനയായി

  • 16th September 2019
  • 0 Comments

പിലാശ്ശേരി: കളരിക്കണ്ടി മാമ്പറ്റമ്മൽ മൂത്തോറൻ (75) നിര്യാതനയായി.ഭാര്യ- തങ്കം. മക്കൾ-ഷിജി, ഷിജിനേഷ്.മരുമക്കൾ- ഷാജി, ശ്രുതി. സഹോദരങ്ങൾ -ശ്രീധരൻ, ഗംഗാധരൻ(late), കണ്ടക്കുട്ടി(late), യശോദ, സുലോജന, രാധ . ശവസംസ്കാരം രാവിലെ 11 മണിക്ക് മാവൂർ റോഡ് ശ്മശാനം

തെക്കെതൊടികയിൽ ചിരുത(76) നിര്യാതയായി

  • 16th September 2019
  • 0 Comments

ചാത്തമംഗലം: വേങ്ങേരിമഠം തെക്കെതൊടികയിൽ ചിരുത(76) നിര്യാതയായി. ഭർത്താവ്:- പരേതനായ ചേന്നൻ. മക്കൾ:- ബാബു, വേലായുധൻ(പോസ്റ്റ്മാൻ, ചാത്തമംഗലം), ഗോപാലൻ, വനജ. മരുമക്കൾ:- ദാമോദരൻ, ബീന, അജിത,ബേബി. സംസ്കാരം – ഇന്ന്(തിങ്കൾ) രാവിലെ 9മണിക്ക് വീട്ടുവളപ്പിൽ.

സ്കോർ ടാലന്റ് നർച്ചറിംഗ് ക്യാംപ് സമാപിച്ചു

  • 15th September 2019
  • 0 Comments

സ്കോർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എൻ.ഐ.ടി സ്കോർ ഹെഡ് ക്വാട്ടേർസിൽ രണ്ട് ദിവസമായി നടന്ന് വന്ന ടാലന്റ് നർച്ചറിംഗ് ക്യാംപ് സമാപിച്ചു. എട്ട് സെഷനുകളിലായി വിവിധ പഠന – പ്രായോഗിക മൊഡ്യൂളുകളിലായി ക്രമീകരിച്ച ക്യാംപിൽ 100 വിദ്യാർത്ഥികൾ പങ്കെടുത്തു. രക്ഷിതാക്കൾക്കായി പാരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു. സമാപന സെഷൻ യുവ ഗവേഷകൻ ഡോ: അബ്ദുല്ലത്തീഫ് മുക്കം ഉദ്ഘാടനം ചെയ്തു. സ്കോർ ഫൗണ്ടേഷൻ സി.ഇ.ഒ ഡോ: ഐ.പി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ശിഹാബ് പുളിക്കൽ, ശറഫുദ്ധീൻ ഒതായി, മിസ്ബാഹ് ,മിർഷാദ് മാതോട്ടം […]

ശങ്കരനാരായണൻ (67) വയസ്സ് നിര്യാതനായി

  • 15th September 2019
  • 0 Comments

പരേതനായ കാവാട്ട് ഗോപാലൻ മാസ്റ്ററുടെ മകൻ എടത്തൊടികയിൽ (അയോദ്ധ്യ) ശങ്കരനാരായണൻ (67) വയസ്സ് നിര്യാതനായി. ഭാര്യ സത്യഭാമ, അമ്മ സാവിത്രി അമ്മ. മക്കൾ സിജു ( അധ്യാപിക ഹയർ സെക്കണ്ടറി സ്കൂൾ കുന്നമംഗലം), സിജിത്ത് (ഇന്ത്യൻ ആർമി) മരുമക്കൾ എ ഉമേഷ് (ഇൻസ്പെക്ടർ ടൗൺ പോലീസ് സ്റ്റേഷൻ കോഴിക്കോട്) ജിഷിത (കാരന്തൂർ) സഹോദരങ്ങൾ സൗദാമിനി (മുണ്ടക്കൽ) രോഹിണി ( നെച്ചൂളി) ഇന്ദിര (ചെറുകുളത്തൂർ) രാധ, രുഗ്മിണി (റിട്ടയേർഡ് അധ്യാപിക) പരേതനായ രാധാകൃഷ്ണൻ ,ശിവരാമൻ (പ്രിൻസിപ്പിൾ ഗവർമെന്റ് ടി […]

Sports

വീണ്ടും ബംഗ്ലാ കണ്ണീര്‍; അണ്ടര്‍ 19 ഏഷ്യ കപ്പ് ഇന്ത്യയ്ക്ക്

  • 14th September 2019
  • 0 Comments

കൊളംബോ: ഒരിക്കല്‍ക്കൂടി ബംഗ്ലാദേശ് കടുവകളുടെ കണ്ണീര്‍ വീണു. അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ അഞ്ച് റണ്‍സിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്‍മാര്‍. ആവേശം നിറഞ്ഞ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 32.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് എടുത്തിരുന്നത്. എന്നാല്‍ മറുപടി ബാറ്റിങില്‍ ബംഗ്ലാദേശിന് 101 റണ്‍സേ എടുക്കാന്‍ കഴിഞ്ഞുള്ളു. 37 റണ്‍സെടുത്ത കരണ്‍ ലാല്‍ ആണ് ഇന്ത്യന്‍ ടീമിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ധ്രുവ് ജുറല്‍ […]

Local

മര്‍ക്കസിനടുത്ത് ബസ്സിനടിയില്‍പ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം

  • 14th September 2019
  • 0 Comments

കാരന്തൂര്‍; കാരന്തൂര്‍ മര്‍ക്കസിനടുത്ത് ബസ്സിനടിയില്‍പ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. മായനാട് സ്വദേശിനിയായ ആമിന(70) ആണ് മരണപ്പെട്ടത്. കുഴിയില്‍ മരക്കാറിന്റെ ഭാര്യയാണ്. നരിക്കുനി-മെഡിക്കല്‍ കോളേജ്-കോഴിക്കോട് റൂട്ടിലോടുന്ന ഫ്‌ലാഷ് ബസ്സിനടിയില്‍പ്പെട്ടാണ് മരണപ്പെട്ടത്. മര്‍ക്കസില്‍ നിന്ന് വരുമ്പോളാണ് അപകടം സംഭവിച്ചത്.

Local

മഴ മാറി; കനോലി കനാല്‍ പ്രവൃത്തി അടുത്തയാഴ്ച ആരംഭിക്കും

  • 14th September 2019
  • 0 Comments

കോഴിക്കോട്; കനോലി കനാലിലെ നവീകരണം പുരോഗമിക്കുന്നു. കനാലില്‍ ജലപാത പദ്ധതി ആരംഭിക്കുന്നതിന്റെ മുന്നോടിയായി ചെളി നീക്കി ആഴം കൂട്ടുന്ന പ്രവൃത്തിയാണ് തുടങ്ങാനുള്ളത്. സ്വപ്നനഗരി മുതല്‍ കുണ്ടൂപ്പറമ്പ് വരെ നാല് കിലോ മീറ്റര്‍ ദൂരത്തിലെ ചെളിയാണ് സില്‍ട്ട് പുഷര്‍ യന്ത്രം ഉപയോഗിച്ച് നീക്കുക. അടുത്ത ആഴ്ച പ്രവൃത്തി ആരംഭിക്കും. നേരത്തെ പ്രവൃത്തി ആരംഭിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് ഒരു മാസമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ചെളിയടിഞ്ഞതിനാല്‍ വേലിയിറക്ക–വേലിയേറ്റ സമയങ്ങളില്‍ സ്വപ്നനഗരി മുതല്‍ കുണ്ടൂപ്പറമ്പ് വരെയുള്ള ഭാഗത്ത് ഒന്നരയടി മാത്രം ആഴമേയുള്ളൂ. വെള്ളത്തിന്റെ […]

National

വിവാദമായി അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷാ പരാമര്‍ശം

  • 14th September 2019
  • 0 Comments

ഡല്‍ഹി: അമിത് ഷാ ഉയര്‍ത്തിയ ഒരു രാജ്യം ഒരു ഭാഷ വാദത്തിനെതിരെ പ്രതിഷേധം. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷയായി ഹിന്ദിയെ മാറ്റണമെന്നും മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്നുമാണ് അമിത് ഷാ ട്വീറ്റ് ചെയ്ത്. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായായിരുന്നു അമിത് ഷായുടെ പ്രതികരണം. വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. പ്രാദേശിക ഭാഷകളെ ഇല്ലാതാക്കാനാണോ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ ചോദിച്ചു. വേണമെങ്കില്‍ ഭാഷാ […]

Kerala

മരട് ഫ്‌ലാറ്റ് വിഷയം തന്റെ പരിഗണനയില്‍; ഗവര്‍ണര്‍

  • 14th September 2019
  • 0 Comments

കോഴിക്കോട്: മരട് ഫ്ളാറ്റ് വിഷയം തന്റെ പരിഗണനയിലാണെന്നും ഇടപെടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഫ്‌ലാറ്റിലെ താമസക്കാരുടെ പ്രശ്നത്തില്‍ ആശങ്കയുണ്ട്. എന്നാല്‍ കോടതി പരിഗണിച്ച് കൊണ്ടിരിക്കുന്ന വിഷയമായതിനാല്‍ എങ്ങനെയായിരിക്കും സര്‍ക്കാരിന്റേയോ തന്റെയോ ഇടപെടലെന്ന് ഇപ്പോള്‍ കൂടുതല്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ എന്ന നിലയില്‍ ഒരു ഇന്‍സ്പെക്ടര്‍ ആയി പ്രവര്‍ത്തിക്കുകയല്ല തന്റെ ജോലി. പകരം ഒരു മേല്‍നോട്ടക്കാരനായി സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യമായി അവസാന ആളിലേക്കുമെത്തിക്കുന്നതിന് പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. തന്റെ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പ്പിക്കില്ല. സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാരിനെ കൂടുതല്‍ […]

Kerala

ഗതാഗത നിയമലംഘനം; ഒരു തവണ മാത്രം പിഴയില്‍ ഇളവ്

  • 14th September 2019
  • 0 Comments

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിനുള്ള പിഴയില്‍ ഇളവ് വരുത്തുന്നതില്‍ പുതിയ നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്. ഒറ്റത്തവണ മാത്രം ഇളവ് നല്‍കിയാല്‍ മതിയെന്നാണ് മോട്ടര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക ഈടാക്കണം. പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മൊബൈല്‍ കോടതി പുനഃസ്ഥാപിക്കണമെന്നു വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതുവരെ ഒരേ നിയമലംഘനം എത്രതവണ ആവര്‍ത്തിച്ചാലും ഒരേ പിഴയായിരുന്നു. എന്നാല്‍ ഉയര്‍ന്ന പിഴത്തുക പകുതിയാക്കുന്നതോടെ ആദ്യതവണയേ കുറഞ്ഞ പിഴത്തുകയുള്ളൂ. ിയമലംഘനം ആവര്‍ത്തിച്ചാല്‍ പുതിയ ഭേദഗതി നിയമത്തിലെ […]

error: Protected Content !!