Local

മഴ മാറി; കനോലി കനാല്‍ പ്രവൃത്തി അടുത്തയാഴ്ച ആരംഭിക്കും

കോഴിക്കോട്; കനോലി കനാലിലെ നവീകരണം പുരോഗമിക്കുന്നു. കനാലില്‍ ജലപാത പദ്ധതി ആരംഭിക്കുന്നതിന്റെ മുന്നോടിയായി ചെളി നീക്കി ആഴം കൂട്ടുന്ന പ്രവൃത്തിയാണ് തുടങ്ങാനുള്ളത്. സ്വപ്നനഗരി മുതല്‍ കുണ്ടൂപ്പറമ്പ് വരെ നാല് കിലോ മീറ്റര്‍ ദൂരത്തിലെ ചെളിയാണ് സില്‍ട്ട് പുഷര്‍ യന്ത്രം ഉപയോഗിച്ച് നീക്കുക. അടുത്ത ആഴ്ച പ്രവൃത്തി ആരംഭിക്കും. നേരത്തെ പ്രവൃത്തി ആരംഭിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് ഒരു മാസമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
ചെളിയടിഞ്ഞതിനാല്‍ വേലിയിറക്ക–വേലിയേറ്റ സമയങ്ങളില്‍ സ്വപ്നനഗരി മുതല്‍ കുണ്ടൂപ്പറമ്പ് വരെയുള്ള ഭാഗത്ത് ഒന്നരയടി മാത്രം ആഴമേയുള്ളൂ. വെള്ളത്തിന്റെ അളവും ഒഴുക്കും കുറയുന്നത് മാലിന്യ നിക്ഷേപത്തിന് കാരണമായിരുന്നു. ഇത് പരിഹരിക്കാനാണ് ചെളി നീക്കുന്നത്. ആഴം കൂടുന്നതോടെ കൂടുതല്‍ വെള്ളമെത്തി സ്വയം ശുചീകരണത്തിന് വഴിതെളിയും. മൂന്നുമാസംകൊണ്ട് ചെളി നീക്കം പൂര്‍ത്തിയാക്കും. രണ്ട് ഘട്ടങ്ങളിലായാണ് കനാലിന്റെ നവീകരണം നടക്കുന്നത്. ഒന്നാം ഘട്ടത്തില്‍ പായലും മരക്കഷ്ണങ്ങളും മറ്റു മാലിന്യങ്ങളും നീക്കിയിരുന്നു.
ഇപ്പോള്‍ നടക്കുന്ന രണ്ടാംഘട്ട പ്രവൃത്തിയില്‍ ആദ്യം കല്ലായി പുഴയുമായി ചേരുന്ന ഭാഗത്ത് ചെളി നീക്കിയതാണ്. സിയാലിന് കീഴിലെ ക്വില്ലി (കേരള വാട്ടര്‍ വെയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്)ന്റെ നേതൃത്വത്തിലാണ് പ്രവൃത്തി. 46 ലക്ഷം രൂപയുടേതാണ് പദ്ധതി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!