National

വിവാദമായി അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷാ പരാമര്‍ശം

ഡല്‍ഹി: അമിത് ഷാ ഉയര്‍ത്തിയ ഒരു രാജ്യം ഒരു ഭാഷ വാദത്തിനെതിരെ പ്രതിഷേധം. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷയായി ഹിന്ദിയെ മാറ്റണമെന്നും മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്നുമാണ് അമിത് ഷാ ട്വീറ്റ് ചെയ്ത്. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായായിരുന്നു അമിത് ഷായുടെ പ്രതികരണം.

വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.

പ്രാദേശിക ഭാഷകളെ ഇല്ലാതാക്കാനാണോ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ ചോദിച്ചു. വേണമെങ്കില്‍ ഭാഷാ സമരത്തിനിറങ്ങുമെന്നും വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ബി.ജെ.പി. നടത്തുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യയിലെ മറ്റൊതൊരു ഭാഷയെയും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദിയെന്നും ഹിന്ദി ദിനാചരണം അംഗീകരിക്കാനാവില്ലെന്നും കോണ്ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!