News

ചെലവൂരിലെ കൊലപാതകം; കാരണം പരസ്പരമുള്ള സംശയം

  • 14th September 2019
  • 0 Comments

ചെലവൂര്‍; ചെലവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നതിന് പിന്നിലെ കാരണം പരസ്പരമുള്ള സംശയം. ഇന്ന് രാവിലെ എട്ടരമണിയോടെയായിരുന്നു ബിഎസ്എന്‍എല്‍ റിട്ടയര്‍ഡ് സൂപ്രണ്ടായ രാഘവന്‍(65) ഭാര്യ ശോഭയെ(54) വെട്ടിക്കൊന്നത്. പെട്ടന്നുണ്ടായ മരണം നാടിനെ ഞെട്ടിച്ചെങ്കിലും കൊലപാതക കാരണം കുടുംബ വഴക്കാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പലപ്പോഴു വഴക്കുണ്ടായിരുന്നതായി അടുപ്പമുള്ളവര്‍ പറഞ്ഞു. ഇതില്‍ പ്രയാസപ്പെട്ട ഗ്രാഫിക് ഡിസൈനറായ മകന്‍ രൂപേഷ് മാറിത്താമസിക്കുകയായിരുന്നു. മൂന്നുതവണ രാഘവന്‍ വീടുമാറിയിട്ടുണ്ട്. രാഘവന്‍ പലപ്പോഴും മാനസിക വിഭ്രാന്തി കാണിക്കുകയും മകന്‍ ചികിത്സക്കായി ശ്രമിക്കുകയും […]

Kerala

ഇന്നോ നാളെയോ ആരും ഇറങ്ങിപ്പോവേണ്ടിവരില്ല; സിപിഎം ഒപ്പമുണ്ടെന്നും കോടിയേരി

  • 14th September 2019
  • 0 Comments

മരടില്‍ സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട ഫ്‌ലാറ്റ് ഉടമകള്‍ക്കു പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്നോ നാളെയോ ആരും ഇറങ്ങിപ്പോകേണ്ടി വരില്ല, ഫ്‌ലാറ്റ് ഉടമകള്‍ക്കൊപ്പം സിപിഎം ഉണ്ടാകുമെന്നും സാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും കോടിയേരി പറഞ്ഞു. രാവിലെ മരടിലെത്തിയ കോടിയേരി സമരക്കാരുമായി ചര്‍ച്ച നടത്തി. എല്ലാ വശങ്ങളും പരിശോധിച്ചാണ് വിധിക്കേണ്ടത്. ഫ്‌ലാറ്റ് ഉടമസ്ഥര്‍ക്കു പറയാനുള്ളത് കോടതി കേട്ടില്ല. സാധാരണ രീതിയില്‍ സുപ്രീം കോടതിയില്‍ നിന്നു ഉണ്ടായിട്ടുള്ള നടപടിയല്ല ഇത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kerala

പാര്‍ക്കിങ്ങിലെ തര്‍ക്കം; ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു

  • 14th September 2019
  • 0 Comments

തൃശ്ശൂര്‍; തൃശ്ശൂരില്‍ പാര്‍ക്കിങ്ങിലെ തര്‍ക്കത്തെത്തുടര്‍ന്ന് ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു. മാപ്രാണം സ്വദേശി വാലത്ത് രാജന്‍ (65) ആണ് കൊല്ലപ്പെട്ടത്. രാത്രി 12 മണിക്കായിരുന്നു സംഭവം. രാജന്റെ വീടിന് മുമ്പിലെ തിയേറ്റര്‍ നടത്തിപ്പുകാരനാണ് ആക്രമണം നടത്തിയത്. തിയേറ്റര്‍ ജീവനക്കാരും ഇദ്ദേഹത്തോടൊപ്പമുണ്ടെന്നാണ് വിവരം. പ്രതികള്‍ ഒളിവിലാണ്. തിയേറ്ററിലെ പാര്‍ക്കിംഗ് സ്ഥലം നിറഞ്ഞാല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത് രാജന്റെ വീടിന് സമീപത്തായിരുന്നു. ഇത് സംബന്ധിച്ച സംസാരം വാഗ്വാതത്തിലെത്തുകയായിരുന്നു. പിന്നീട് രാത്രി 12 മണിയോടെ എത്തിയ അക്രമികള്‍ രാജനെ വീട്ടില്‍ കയറി കുത്തുകയായിരുന്നു. […]

News

ചെലവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

  • 14th September 2019
  • 0 Comments

ചെലവൂര്‍; ചെലവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു.ചെലവൂര്‍ കുണ്ടുമ്പുറത്ത് രാവിലെ എട്ടരമണിയോടെയാണ് സംഭവം. റോസ് ഡെയിൽ വീട്ടിൽ ശോഭ(54) യാണ് കൊല്ലപ്പെട്ടത്, കൊലപാതകത്തിന് ശേഷം വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച ഭർത്താവ് രാഘവൻ(64) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹം ബിഎസ്എന്‍എല്‍ ജീവനക്കാരനായിരുന്നു മക്കള്‍; രൂപേഷ്, രൂപകല രഞ്ജിത്

National

മുഹമ്മദ് യൂസഫ് തരിഗാമിയെ ശ്രീനഗറിലേക്ക് കൊണ്ടുപോവാന്‍ നീക്കം; തടഞ്ഞ് സിപിഎം

  • 14th September 2019
  • 0 Comments

ന്യൂദല്‍ഹി: സി.പി.ഐ.എം കേന്ദ്രകമ്മറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ ശ്രീനഗറിലേക്ക് കൊണ്ടുപോവാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രമം സി.പി.ഐ.എം തടഞ്ഞു. എയിംസില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തെ വെള്ളിയാഴ്ച തരിഗാമിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കശ്മീരിലേക്ക് തരിഗാമിയെ മാറ്റാനുള്ള ശ്രമം നടന്നത്. കേസ് കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തില്‍ ശ്രീനഗറിലേക്ക് തിരിച്ചയക്കുന്നത് ശരിയല്ലെന്ന് സി.പി.ഐ.എം സീതാറാം യെച്ചൂരി സുരക്ഷാഭടന്‍മാരെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് തരിഗാമിയെ ചാണക്യപുരിയിലെ ജമ്മു കശ്മീര്‍ ഭവനിലേക്ക് മാറ്റി. നേരത്തെ യെച്ചൂരി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് […]

Local

ഐഐഎം ഏരിയ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

  • 14th September 2019
  • 0 Comments

കുന്ദമംഗലം: ഓണത്തിന് ഒപ്പം ഒരുമിച്ച് എന്നപേരില്‍ ശ്രീപത്മം കല്യാണമണ്ഡപത്തില്‍ വച്ച് ഐഐഎം ഏരിയ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത സിനിമാതാരം വിജയന്‍ കാരന്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ മോഹനന്‍ പടിഞ്ഞാറേ കുന്നത്ത് (സെക്രട്ടറി IIMARA) വിശദീകരിച്ചു.എം.വി.ബൈജു (14-വാര്‍ഡ് മെമ്പര്‍), പവിത്രന്‍ ഒഴയാടി (15-വാര്‍ഡ് മെ മ്പര്‍), ശ്രീ.ബഷീര്‍ പടാളില്‍ (21-വാര്‍ഡ് മെമ്പര്‍), മഹേന്ദ്രന്‍,(സെക്രട്ടറി റസിഡന്‍സ് കോഡിനേഷന്‍ കമ്മിറ്റി.), രുചി വേലായുധന്‍ (പ്രസിഡന്റ്, മൈത്രി റസിഡന്‍സ് അസോസിയേഷന്‍), ഡോക്ടര്‍.മൊയ്തീന്‍കുട്ടി(പ്രസിഡന്റ്, തേക്കിന്‍ ചുവട് റസിഡന്‍സ് അസോസിയേഷന്‍),ശ്രീ. […]

Kerala National

സമൂഹമാധ്യമ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍: എത്രയും വേഗം തീരുമാനം ഉണ്ടാകുമെന്ന് സുപ്രീം കോടതി

  • 13th September 2019
  • 0 Comments

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തില്‍ എത്രയും വേഗം തീരുമാനം ഉണ്ടാകണമെന്ന് സുപ്രീം കോടതി. ഞങ്ങള്‍ക്ക് ഈ വിഷയം തീരുമാനിക്കാമോ അതോ ഹൈക്കോടതി തീരുമാനിക്കണമോ എന്ന് അറിയില്ല, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസിന്റെ യോഗ്യതയിലേക്ക് പോകില്ലെന്നും ഇത്തരം കേസുകള്‍ മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ നിന്നും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ മാത്രം തീരുമാനം എടുക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

Health & Fitness

തൈറോയ്‌ഡിന്റെ ലക്ഷണങ്ങൾ അറിഞ്ഞോളൂ…

  • 13th September 2019
  • 0 Comments

സാധാരണമായി ആളുകളിൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് തൈറോയിഡ്. പല തരത്തിലുള്ള തൈറോയിഡ് അസുഖങ്ങൽ ഉണ്ട്. ഇത് വേർതിരിച്ച് കണ്ടെത്തുക എന്നതും പ്രയാസകരമാണ്. അതിനാൽ തൈറോയിഡിനെ കുറിച്ച് കൂടുതൽ അറഞ്ഞിരിക്കേണ്ട അത് വളരെ പ്രധാനമാണ്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് പ്രധാനമായും തൈറോയിഡ് രോഗങ്ങൾക്ക് കാരണം. ഹൈപ്പോ തൈറോയിഡിസം, ഹൈപ്പർ തൈറോയിഡിസം എന്നിങ്ങനെ രണ്ട് തരത്തിലുള്ള തൈറോയിഡ് അസുഖങ്ങളാണ് പ്രധാനമായും ഉള്ളത്. സ്ത്രീകൾക്ക് തൈറോയിഡ് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. ഹൈപ്പോ തൈറോയിഡിസം ഭാരംകൂടി വരുന്നതാണ് ഹൈപ്പോ തൈറോയിഡിസത്തിന്റെ പ്രധാന […]

Kerala News

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

  • 13th September 2019
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. പവന് 27,880 രൂപയും ഗ്രാമിന് 3,485 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഒരാഴ്ച കൊണ്ട് 1240 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഈ മാസം നാലാം തിയതി 29,120 രൂപയുടെ റെക്കോര്‍ഡ് നിരക്കാണ് സ്വര്‍ണത്തിനുണ്ടായിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,497.41 (31.1 ഗ്രാം) ഡോളറാണ് ഇന്നത്തെ നിരക്ക്.

National

എ.ഐ.എ.ഡി.എം.കെ നേതാവിന്റെ ഹോര്‍ഡിങ് മറിഞ്ഞ് വീണ് യുവതി മരിച്ചു

  • 13th September 2019
  • 0 Comments

ചെന്നൈ: എഐഎഡിഎംകെയുടെ ഹോര്‍ഡിങ് ഇളകി വീണ് യുവതിക്ക് ദാരുണാന്ത്യം. ചെന്നൈയില്‍ ഐടി ഉദ്യോഗസ്ഥയായ യുവതിയാണ് മരിച്ചത്. ക്രോംപെട്ട് സ്വദേശിനി ശുഭശ്രീ(22)യാണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി രംഗത്തെത്തി. സ്‌കൂട്ടറില്‍ പോവുകയായിരുന്ന ശുഭശ്രീയുടെ മുകളിലേക്ക് ഹോര്‍ഡിങ് മറിഞ്ഞു വീഴുകയായിരുന്നു. റോഡില്‍ വീണ ശുഭശ്രീയുടെ മുകളിലൂടെ പിന്നാലെ വന്ന ടാങ്കര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ടാങ്കര്‍ലോറി ഡ്രൈവറെ അറസ്റ്റ് […]

error: Protected Content !!