Local

ഐഐഎം ഏരിയ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

കുന്ദമംഗലം: ഓണത്തിന് ഒപ്പം ഒരുമിച്ച് എന്നപേരില്‍ ശ്രീപത്മം കല്യാണമണ്ഡപത്തില്‍ വച്ച് ഐഐഎം ഏരിയ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു.
പ്രശസ്ത സിനിമാതാരം വിജയന്‍ കാരന്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ മോഹനന്‍ പടിഞ്ഞാറേ കുന്നത്ത് (സെക്രട്ടറി IIMARA)
വിശദീകരിച്ചു.എം.വി.ബൈജു (14-വാര്‍ഡ് മെമ്പര്‍), പവിത്രന്‍ ഒഴയാടി (15-വാര്‍ഡ് മെ മ്പര്‍), ശ്രീ.ബഷീര്‍ പടാളില്‍ (21-വാര്‍ഡ് മെമ്പര്‍), മഹേന്ദ്രന്‍,(സെക്രട്ടറി റസിഡന്‍സ് കോഡിനേഷന്‍ കമ്മിറ്റി.), രുചി വേലായുധന്‍ (പ്രസിഡന്റ്, മൈത്രി റസിഡന്‍സ് അസോസിയേഷന്‍), ഡോക്ടര്‍.മൊയ്തീന്‍കുട്ടി(പ്രസിഡന്റ്, തേക്കിന്‍ ചുവട് റസിഡന്‍സ് അസോസിയേഷന്‍),ശ്രീ. രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഡോക്ടര്‍ .ഫിദ ഹുസൈന്‍, ലുത്ഫാ ജാബിര്‍ സോനാ രാജീവ്, നേഹ രാജീവ്, ജ്ഞാനദാ മനോജ് എന്നിവര്‍ മുഖ്യാതിഥി യില്‍നിന്നും അനുമോദനങ്ങള്‍ ഏറ്റുവാങ്ങി .
ചടങ്ങില്‍ ഷൗക്കത്തലി നെടുങ്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. സഹദേവന്‍ നായര്‍ സ്വാഗതവും വിജു അമൃത നാഥന്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.
മെഹന്ദി ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്,റസിഡന്‍സ് അസോസിയേഷനിലെ അംഗങ്ങളും അവരുടെ മക്കളും അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!