information

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സൗജന്യ ബാഗ് നിര്‍മാണ പരിശീലനം

മാത്തറയിലുള്ള കനറാബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ ബാഗ് നിര്‍മാണ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ളവരായിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 28. ഫോണ്‍ : 9447276470, 0495 2432470.

കെല്‍ട്രോണ്‍ : ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു, ഐ.റ്റി.ഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധിയില്ല. ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ.ഒ.റ്റി, സി.സി.റ്റി.വി ക്യാമറ ആന്റ് മൊബൈല്‍ ടെക്‌നോളജി എന്നീ മേഖലയിലാണ് പരിശീലനം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററിലെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30. വിശദ വിവരങ്ങള്‍ക്ക് :0471-2325154, 4016555.

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത ആനിമേഷന്‍,
മള്‍ട്ടീമീഡിയ കോഴ്‌സുകള്‍

കെല്‍ട്രോണിന്റെ തിരുവനന്തപുരം വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ, ഡിഗ്രി, ഡിപ്ലോമ പാസ്സായവരില്‍ നിന്നും വിവിധ ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ത്രീഡി ആനിമേഷന്‍ വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡൈനാമിക്‌സ് ആന്റ് വി.എഫ്.എക്‌സ്, സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ മുതലായവയിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. വിശദവിവരങ്ങള്‍ക്ക്: 0471 2325154 , 0471 4016555.
ഒപ്പം അദാലത്ത് 19 ന്

കോഴിക്കോട് ജില്ലയിലെ എല്ലാ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ഒപ്പം പരിപാടി സെപ്തംബര്‍ 19 ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ മരുതോങ്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമായാണ് ഒപ്പം സംഘടിപ്പിക്കുന്നത്.

ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30. വിശദവിവരങ്ങള്‍ക്ക് :0471-2325154, 4016555.

ടെലിവിഷന്‍ ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. പ്രായ പരിധി 30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 30 നകം ലഭിക്കണം. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍ , വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം, 695014. വിശദവിവരങ്ങള്‍ക്ക് ബന്ധപെടുക : 8137969292.

ഏകദിന സംരംഭകത്വ പരിശീലനം;
അപേക്ഷ 18 നകം സമര്‍പ്പിക്കണം

മൃഗസംരക്ഷണ മേഖലയിലെ നവസംരംഭകര്‍ക്കായി സെപ്തംബര്‍ 25 ന് താമരശ്ശേരി, അമ്പായത്തോടിലെ ഹരിതവിദ്യ ഓഡിറ്റോറിയത്തില്‍ താലൂക്ക് തല ഏകദിന പരിശീലനം സംഘടിപ്പിക്കും. താല്‍പ്പര്യമുള്ളവര്‍ ഈങ്ങാപ്പുഴയിലുളള പുതുപ്പാടി വെറ്ററിനറി ഹോസ്പിറ്റലില്‍ അപേക്ഷ സെപ്തംബര്‍ 18 ന് മുമ്പായി നല്‍കണം. ഫോണ്‍ – 0495 2234811.

ക്വട്ടേഷന്‍ ക്ഷണിച്ചു

കയര്‍ വികസന വകുപ്പിന് കീഴില്‍ കോഴിക്കോട് കയര്‍ പ്രൊജക്ട് ഓഫീസിന്റെ ആവശ്യത്തിലേക്കായി 14 ലക്ഷം രൂപയില്‍ താഴെ വിലയുളള എ.സി വാഹനം പ്രതിമാസ നിരക്കില്‍ ഒരു വര്‍ഷക്കാലയളവിലേക്ക് ഡ്രൈവര്‍, ഇന്ധനച്ചെലവ്, മെയിന്റനന്‍സ് ചെലവ് ഉള്‍പ്പെടെ ലീസിന് എടുക്കുന്നതിന് വാഹന ഉടമസ്ഥരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്തംബര്‍ 24 ന് രാവിലെ 11 മണി വരെ കോഴിക്കോട് ഗാന്ധി റോഡിലുളള കയര്‍ പ്രെജക്ട് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ – 9446029579.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് വടക്കേ കടല്‍പ്പാലത്തിന് സമീപം കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിനോട് ചേര്‍ന്ന് 30 സെന്റ് സ്ഥലം നിര്‍മാണപ്രവര്‍ത്തനം ഇല്ലാത്ത വിധത്തില്‍ എന്തെങ്കിലും സംരംഭം ആരംഭിക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ദര്‍ഘാസ് 20 ന് ഉച്ചയ്ക്ക് 12 മണി വരെ ബേപ്പൂര്‍ പോര്‍ട്ട് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ : 0495 2414863, 0495 2767709.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!