Local

എല്ലാ കുട്ടികള്‍ക്കും സൈക്കിള്‍ പഠനം

  • 18th September 2019
  • 0 Comments

എല്ലാ കുട്ടികള്‍ക്കും സൈക്കിള്‍ പഠനം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ പറമ്പില്‍ കടവ് എം എ എം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ പരിശീലനം ആരംഭിച്ചു.വിദ്യാലയത്തിലെ സ്‌കൗട്ടിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത് പരിശീലന പരിപാടി പ്രധാനാധ്യാപകന്‍ ബഹു സി കെ വത്സരാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യാപകരായ എം മുര്‍ഷിദ്, ഫസല്‍ റഹ്മാന്‍, ടി എം ഷമീം തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു

Kerala News

അധികാരത്തെ ജനപക്ഷത്ത് നിന്ന് വിനിയോഗിക്കാൻ കഴിയണം _സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

  • 18th September 2019
  • 0 Comments

നമുക്ക് ലഭിക്കുന്ന അധികാരത്തെ ജനപക്ഷത്ത് നിന്ന് വിനിയോഗിക്കാൻ കഴിയണമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. കാവിലുംപാറ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടോദ്ഘാടനം ഓഫീസ് പരിസരത്ത് നിർവഹിക്കുകയായിരുന്നു സ്പീക്കർ. ജനങ്ങൾക്ക് പലവിധ ലഹരികളുണ്ട്. അതിലൊന്നാണ് അധികാര ലഹരി .അധികാര ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയോടെയാവണം .നമുക്ക് ജോലികൾ സർഗാത്മകമായും ,യാന്ത്രികമായും ചെയ്യാൻ കഴിയും സർഗാത്മകമായി ചെയ്യാനാണ് ശ്രമിക്കേണ്ടത്. അധികാരവും പദവിയുമുള്ള, നാടിന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ശേഷിയുള്ള ലോകത്തെ വിസ്മയിപ്പിക്കുന്ന അധികാര കേന്ദ്രങ്ങളാണ് ഗ്രാമപഞ്ചായത്തുകൾ. പ്രാദേശികമായ സർക്കാർ തന്നെയാണ് പഞ്ചായത്തുകൾ. ജനങ്ങൾക്ക് നൽകുന്നസേവനം […]

National

രാജ്യത്ത് ഇ സിഗരറ്റ് നിരോധിച്ചു

  • 18th September 2019
  • 0 Comments

രാജ്യത്ത് ഇ-സിഗരറ്റ് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. വാര്‍ത്താ സമ്മേളനത്തിലാണ് ഇ സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും നിരോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യുവാക്കളും അടക്കം ഇ സിഗരറ്റ് വ്യാപകമായി ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ സിഗരറ്റുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. ഇ സിഗരറ്റ് നിരോധനത്തിന് പ്രത്യേക ഓഡിനന്‍സ് കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മന്ത്രിതല ഉപസമിതിയേയും ചുമതലപ്പെടുത്തി. ഒരുവര്‍ഷം പരമാവധി തടവ് ശിക്ഷയായും പരമാവധി പിഴയായി ഒരു […]

information

റബ്ബര്‍പാല്‍, ഡ്രൈ റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതിന് പ്രായോഗിക പരിശീലനം

  • 18th September 2019
  • 0 Comments

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി, പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബര്‍ പാലില്‍ നിന്നും ഡ്രൈ റബ്ബറില്‍ നിന്നും ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതിന് താല്‍പര്യമുളളവര്‍ക്കുവേണ്ടി മൂന്ന് ദിവസത്തെ പ്രായോഗിക പരിശീലനം നടത്തുന്നു. സെപ്തംബര്‍ 26 മുതല്‍ 28 വരെ നടത്തുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ 585/-രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി 2019 സെപ്തംബര്‍ 20 നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന വിലാസവുമായി ബന്ധപ്പെടുക. […]

News

പതങ്കയത്ത് ഒഴുക്കില്‍ പെട്ട് കാണാതായ ആശിഖിന്റെ മൃതദേഹം കണ്ടെത്തി

  • 18th September 2019
  • 0 Comments

കോടഞ്ചേരി; പതങ്കയത്ത് ഒഴുക്കില്‍ പെട്ട് കാണാതായ കൊണ്ടോട്ടി സ്വദേശി ആശിഖിന്റെ മൃതദേഹം കണ്ടെത്തി. പതങ്കയം ജലവൈദ്യുത പദ്ധതിയോട് ചേര്‍ന്നുള്ള പാറക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൈ മാത്രമാണ് പുറത്തേക്ക് കാണാനുള്ളത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് ആശിഖ് ഒഴുക്കില്‍പെട്ടത്. കഴിഞ്ഞ എട്ട് ദിവസങ്ങളായി മൃതദേഹം കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മുക്കം ഇരുവഴിഞ്ഞിപ്പുഴയിലും ചാലിയാറിലും എന്‍.ഡി.ആര്‍.എഫ് ന്റെയും ഫയര്‍ഫോഴ്‌സിനെയും നേതൃത്വത്തില്‍ ബോട്ട് ഉപയോഗിച്ച് തിരച്ചില്‍ ആരംഭിച്ചിരുന്നു. 8 ദിവസത്തോളമാണ് കര്‍മ്മസേന അംഗങ്ങളഉം മൂക്കം ഫയര്‍ സ്റ്റേഷനും ,കോടഞ്ചേരി ,തിരുവാമ്പടി […]

Kerala News

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം: വെള്ളിയാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും

  • 18th September 2019
  • 0 Comments

തിരുവനന്തപുരം: വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും. തിരുവനന്തപുരം പള്ളക്കലിലാണ് വനിതാ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തത്. ഇതില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് പള്ളിക്കല്‍ ആശുപത്രിയില്‍ എത്തിയ രോഗിയുടെ ബന്ധുക്കള്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചത്. ശസ്ത്രക്രിയ ആവശ്യമായ രോഗിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതിനാണ് മര്‍ദ്ദിച്ചതെന്ന് ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. […]

Sports

ചൈന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിൽ രണ്ടാം റൗണ്ടിലേക്ക് കുതിച്ച്‌ പി വി സിന്ധു

  • 18th September 2019
  • 0 Comments

ബെയ്ജിംഗ്:ചൈന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിൽ രണ്ടാം റൗണ്ടിലേക്ക് കുതിച്ച്‌ ഇന്ത്യയുടെ പി.വി.സിന്ധു. മുന്‍ ഒളിമ്പിക്സ് ജേതാവ് ചൈനയുടെ ലി ഷുയേറിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് ആദ്യ റൗണ്ട് കടന്നത്. ആദ്യ ഗെയിമില്‍ ചൈനീസ് താരം പൊരുതിയെങ്കിലും രണ്ടാം ഗെയിമില്‍ ഒരവസരം പോലും നല്‍കാതെ ചൈനീസ് താരത്തെ സിന്ധുഅനായാസം മറികടക്കുകയായിരുന്നു. സ്കോര്‍: 21-18, 21 12. നേരത്തെ നടന്ന മത്സരത്തില്‍ സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. തായ്‌ലന്‍ഡിന്‍റെ ബുസാനന്‍ ഓംഗ്ബാംറുംഗ്ഫാനാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് സൈനയെ പരാജയപ്പെടുത്തിയത്. […]

Kerala

ഫ്‌ലാറ്റുകള്‍ പൊളിക്കുമ്പോളുണ്ടാവുന്ന പരിസ്ഥിതി ആഘാതം; ഹര്‍ജി ഇപ്പോള്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

  • 18th September 2019
  • 0 Comments

ന്യൂഡല്‍ഹി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചാല്‍ ഉണ്ടാവുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തണമെന്ന ഹര്‍ജി ഇപ്പോള്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഫ്‌ലാറ്റിന് സമീപത്തെ താമസക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം. മരട് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നുമുള്ള ഹര്‍ജിയിലെ ആവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത് പരിസ്ഥിതിക്ക് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 35 മീറ്റര്‍ ആഴത്തിലുള്ള ഫില്ലറുകളാണ് ഫ്‌ലാറ്റിനെന്നും പൊളിക്കുമ്പോള്‍ ഒരു കിലോമീറ്ററിലധികം […]

Health & Fitness

ചായയും കാപ്പിയും ഒഴിവാക്കി ലെമൺ ടീ പതിവാക്കൂ…

  • 18th September 2019
  • 0 Comments

രാവിലെ ചായയും കാപ്പിയും ഒഴിവാക്കി ലെമൺടീ കഴിച്ചു നോക്കിയിട്ടുണ്ടോ?. ലെമൺ ടീയുടെ ഗുണങ്ങൾ നിരവധിയാണ്. ചെറുനാരങ്ങയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ ഉള്ളതിനാല്‍ ഇത് ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഏറ്റവും മികച്ചതാണ് ലെമൺ ടീ. ലെമണ്‍ ടീ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരം മൊത്തം ആരോഗ്യമുള്ളതാക്കി മാറ്റാന്‍ വെറും ലെമണ്‍ ടീ എന്നും കുടിച്ചാല്‍ മതി. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ലെമൺ […]

Kerala Local

കുന്ദമംഗലം ഇന്ന് മുതൽ കോഴി മലിന്യ മുക്ത പഞ്ചായത്ത്

  • 18th September 2019
  • 0 Comments

കുന്ദമംഗലം പഞ്ചായത്ത് കോഴി മാലിന്യ മുക്ത പഞ്ചായത്താക്കി മാറ്റിയതിന്റെ ഉദ്ഘടാനം ഇന്ന് കുന്ദമംഗലം മാക്കൂട്ടം ചിക്കൻ സ്റ്റാളിൽ നടന്നു. ദക്ഷിണേന്ത്യയിലെ പ്രശസ്ത മാലിന്യ സംസ്കരണ പ്ലാന്റായ “ഫ്രഷ് കട്ട്” കമ്പനിയുമായി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കരാർ ഒപ്പിട്ടു. കുന്ദമംഗലത്തെ കോഴിക്കടകളിൽ നിന്നും കോഴി മലിന്യങ്ങൾ ശേഖരിച്ചു ശാസ്ത്രീയമായി സംസ്കരിക്കുകയാണ് ചെയ്യുന്നത്. ബാക്കി വരുന്ന മാലിന്യങ്ങൾ മൃഗങ്ങൾക്ക് ഭക്ഷണമായി നൽകും. കോഴിക്കോട് ജില്ലയിലെ എഴുപതോളം പഞ്ചായത്തുകളില്‍ കോഴി മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സംവിധാനം നിലവിൽ വന്നിരുന്നു. താമരശ്ശേരി അമ്പായത്തോടിലെ സ്വകാര്യ […]

error: Protected Content !!