Local

എസ് വൈ എസ് കുന്ദമംഗലം സോണ്‍ പാഠശാല സമാപിച്ചു

  • 21st September 2019
  • 0 Comments

മാവൂര്‍: എസ് വൈ എസ് കുന്ദമംഗലം സോണ്‍ പാഠശാല താത്തൂരില്‍ സമാപിച്ചു. ശുഹദാ മഖാം സിയാറത്തിന് അഹ്മദ് കുട്ടി സഖാഫി നേതൃത്വം നല്‍കി. സയ്യിദ് ഫള്ല്‍ ഹാശിം സഖാഫി പതാക ഉയര്‍ത്തി. ഇബ്റാഹീം സഖാഫി താത്തൂരിന്റെ അദ്ധ്യക്ഷതയില്‍ മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി കിനാലൂര്‍, അബ്ദുസമദ് സഖാഫി മായനാട്, മഹ്മൂദ് സഖാഫി കുറ്റിക്കാട്ടൂര്‍, എം ടി ശിഹാബുദ്ദീന്‍ സഖാഫി വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഷമീര്‍ മുക്കം. സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, ശംസുദ്ദീന്‍ സഖാഫി, ബഷീര്‍ വെള്ളായിക്കോട്, […]

ഹെവൻസ് ഖുർആനിക് പ്രീ സ്കൂൾ വിദ്യാർത്ഥികൾ വിത്ത് നടീൽ ദിനം ആചരിച്ചു

  • 20th September 2019
  • 0 Comments

കൂന്ദദമംഗലം: കൊച്ചുകുട്ടികൾക്ക് കൃഷിയെ പരിചയപ്പെടുത്തി കൊടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കരുത്താകൂ മണ്ണിന് കാവലാകൂ മണ്ണിന് എന്ന പ്രമേയത്തിൽ കുന്ദമംഗലം ഹെവൻസ് ഖുർആനിക്പ്രീ സ്കൂളിൽ വിത്ത് നടീൽ ദിനം ആചരിച്ചു പ്രിൻസിപ്പാൾ എം ശരീഫ, വൈസ് പ്രിസിപ്പാൾ മുബീന എൻ,,ജസീന, ജസീല പി,ഷബ്ന ജാബിർ, സജ്ന യൂസുഫ് എന്നിവർ നേതത്വം നൽകി.

Kerala

പ്രളയക്കെടുതി; കേന്ദ്രത്തോട് സംസ്ഥാനം 2101.9 കോടി ആവശ്യപ്പെട്ടു

  • 20th September 2019
  • 0 Comments

ഡല്‍ഹി; രണ്ടാം തവണയും പ്രളയംവന്ന് നാശംവിതച്ചതിനാല്‍ സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടു. 2101.9 കോടിയാണ് കേന്ദ്രത്തോട് നിലവില്‍ സംസ്ഥാനം ആവശ്യപ്പെട്ടത്. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കൊച്ചിയിലെത്തിയ കേന്ദ്രസംഘത്തോടാണ് സംസ്ഥാനം പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടത്. അടുത്തടുത്ത വര്‍ഷങ്ങളില്‍ പ്രളയം ബാധിച്ചതിനാല്‍ കേരളത്തിന് പ്രത്യേകപരിഗണന നല്‍കണണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീ. ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയത്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നി […]

Local

അറിയിപ്പുകള്‍

  • 20th September 2019
  • 0 Comments

വനിതകള്‍ക്കായി സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനംപേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും കരിയര്‍ ഡെവലപ്‌മെന്റ് സെന്ററും സംയുക്തമായി വനിതകള്‍ക്ക് സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം നല്‍കുന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വനിതകള്‍ക്കാണ് പരിശീലനം. 40 ദിവസത്തെ ജനറല്‍ പി.എസ്.സി മത്സര പരീക്ഷാ പരിശീലനമാണ് നല്‍കുക. ഒക്ടോബര്‍ 10 ന് ക്ലാസുകള്‍ ആരംഭിക്കും. താല്‍പരിയമുള്ളവര്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ സെപ്തംബര്‍ 28 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകര്‍ പ്ലസ്ടുവോ അതിന് […]

Kerala

ബാംഗ്ലൂരില്‍ നിന്ന് ആംബുലന്‍സ് വരുന്നു, വഴിയൊരുക്കി സഹായിക്കുക

  • 20th September 2019
  • 0 Comments

കമ്പളക്കാട് സ്വദേശിയായ റാഷിദ് എന്ന യുവാവ് ബാംഗ്ലൂര്‍ വെച്ചു വാഹനാപകടത്തില്‍ പെട്ട് വളരെ ഗുരുതരാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്താന്‍ 7 മണിക്കൂറിനുള്ളില്‍ കോഴിക്കോട്ടെ mythra ഹോസ്പിറ്റലില്‍ ഒരു അടിയന്തര ശസ്ത്രക്രിയ അവശ്യമായിരിക്കുന്നു ,തുടര്‍ന്ന് ഇദ്ദേഹത്തെയും കൊണ്ട് ബാംഗ്ലൂര്‍ നിന്നും KA 6 B 4149 എന്ന മൊബൈല്‍ ICU ambulance 20.09.19 ഉച്ചകഴിഞ്ഞ് 2.30 നു കോഴിക്കോടെക്ക് യാത്ര തിരിച്ചിരിക്കുന്നു .വളരെ വേഗം കോഴിക്കോട്ടെ എത്തേണ്ടതിനു നമുക്ക് എല്ലാവര്‍ക്കും മുത്തങ്ങ മുതല്‍ കോഴിക്കോട് വരെ എല്ലാവര്‍ക്കും ഗതാഗത […]

Local

പ്രധാനമന്ത്രിയെ ബഹുമാനിക്കണം; മോദിയെ പിന്തുണച്ച് ശശി തരൂര്‍

  • 20th September 2019
  • 0 Comments

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ പിന്തുണച്ച് വീണ്ടും കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. നേരത്തെ മോദിയെ അനുകൂലിച്ച് വലിയ വിവാദമായതിന് പിന്നാലെയാണിത്. മോദി നമ്മുടെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തെ ബഹുമാനിക്കണമെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. പ്രതിപക്ഷ പാര്‍ട്ടിയുടെ എം.പി. എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ നയങ്ങളെയും പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും വിമര്‍ശിക്കാനും അദ്ദേഹത്തിന്റെ വീഴ്ചകളെ തുറന്നുകാട്ടാനും എനിക്ക് അവകാശമുണ്ട്. എന്നാല്‍ അദ്ദേഹം വിദേശത്ത് പോകുമ്പോള്‍ എന്റെ രാജ്യത്തിന്റെ പതാകയേന്തിയ പ്രധാനമന്ത്രിയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും വേണം. -തരൂര്‍ ട്വീറ്റ് […]

Local

തീരദേശ ശുചീകരണ ദിനം; സൗത്ത് ബീച്ച് ശുചീകരണം ഇന്ന്

  • 20th September 2019
  • 0 Comments

അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനമായ സെപ്തംബര്‍ 21 വിവിധ പരിപാടികളോടെ ജില്ലയില്‍  ആചരിക്കും. ദിനാചരണത്തിന്റെ ഭാഗമായി  കോഴിക്കോട് സൗത്ത് ബീച്ച് ശുചീകരണം ഇന്ന് (21-09-2019)  രാവിലെ എട്ട് മുതൽ ആരംഭിക്കും..മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ രാവിലെ ഒന്‍പത് മണിക്ക്  പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചും  ജില്ലാ ഭരണകൂടവും കോഴിക്കോട് കോര്‍പ്പറേഷനുമായ്  ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടികളും സൗത്ത് ബീച്ചില്‍ […]

Local

അസിസ്റ്റന്റ് ഒഴിവ് – ഡെപ്യൂട്ടേഷൻ നിയമനം

  • 20th September 2019
  • 0 Comments

തിരുവനന്തപുരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ അസിസ്റ്റന്റിന്റെ ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ അസിസ്റ്റന്റ് /ക്ലർക്ക് തസ്തികകളിൽ ജോലി നോക്കുന്ന ബിരുദധാരികൾക്ക്  ഉചിതമാർഗേണ ഒക്‌ടോബർ 15നകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, കോർപ്പറേഷൻ ഓഫീസ് സമുച്ചയം, എൽ.എം. എസ് ജംഗ്ഷൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അപേക്ഷിക്കാം.

Local

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് വീല്‍ ചെയറും, വാക്കറും നല്‍കി

  • 20th September 2019
  • 0 Comments

കുന്ദമംഗലം; പ്രധാനമന്ത്രിയുടെ ജന്‍മദിനത്തോടനുബന്ധിച്ച് ബി.ജെ.പി.രാജ്യവ്യാപകമായി നടത്തുന്ന സേവാസപ്താഹ പരിപാടിയുടെ ഭാഗമായി ബിജെപി കുന്ദമംഗലം മണ്ഡലം കമ്മിറ്റി – ചെറൂപ്പഹെല്‍ത്ത് സെന്ററില്‍ വീല്‍ ചെയറും, വാക്കറും നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ബിന്‍സു വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മല്‍, വൈസ് പ്രസിഡന്റ് ശ്രിവദാസന്‍ നായര്‍ എന്നിവരും ചേര്‍ന്ന് ഏറ്റുവാങ്ങി. ബിജെപി മണ്ഡലം പ്രസിഡണ്ട് കെ.സി.വല്‍സരാജ്, ജന.സി ക്രട്ടറി എം.സുരേഷ്, അനില്‍കുമാര്‍ മമ്മിളി ,അനില്‍ മാവൂര്‍, കൃഷണന്‍ കെ. സുനോജ്, ഇ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Kerala

കിഫ്ബിക്കെതിരെ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല

  • 20th September 2019
  • 0 Comments

കോട്ടയം: കിഫ്ബിയുടെ മറവില്‍ കോടികളുടെ അഴിമതി നടക്കുന്നുവെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് ടണ്ടറുകള്‍ വിളിച്ചത്, സര്‍ക്കാരും വൈദ്യതി ബോര്‍ഡും എല്ലാം ചേര്‍ന്നുള്ള വന്‍ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാലായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. സിഎജിയുടെ സമഗ്ര ഓഡിറ്റ് കിഫ്ബിക്ക് വേണ്ടെന്ന് പറയുന്നത് കോടികളുടെ അഴിമതി മറച്ചു വെക്കാനാണ്, കോട്ടയം ലൈന്‍സ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും വന്‍ അഴിമതി നടന്നിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിക്ക് വേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ […]

error: Protected Content !!