Kerala

കിഫ്ബിക്കെതിരെ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല

കോട്ടയം: കിഫ്ബിയുടെ മറവില്‍ കോടികളുടെ അഴിമതി നടക്കുന്നുവെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് ടണ്ടറുകള്‍ വിളിച്ചത്, സര്‍ക്കാരും വൈദ്യതി ബോര്‍ഡും എല്ലാം ചേര്‍ന്നുള്ള വന്‍ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാലായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.

സിഎജിയുടെ സമഗ്ര ഓഡിറ്റ് കിഫ്ബിക്ക് വേണ്ടെന്ന് പറയുന്നത് കോടികളുടെ അഴിമതി മറച്ചു വെക്കാനാണ്, കോട്ടയം ലൈന്‍സ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും വന്‍ അഴിമതി നടന്നിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിക്ക് വേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാറ്റി പുതിയ ചീഫ് എഞ്ചിനിയറെ വെച്ചെന്നും സര്‍ക്കാരിന് താത്പര്യമുള്ള കമ്പനികള്‍ക്ക് കരാര്‍ നല്‍കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കെഎസ്ഇബിയിലെ എസ്റ്റിമേറ്റുകള്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, ചീഫ് എഞ്ചിനീയര്‍ തുടങ്ങിയവരാണ് തയ്യാറാക്കാറുള്ളത്. എന്നാല്‍ കിഫ്ബി വഴിയുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കാനായി പ്രത്യേകമായി എഞ്ചിനീയറെ നിയോഗിച്ചതായി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ആകെ 800 കോടി രൂപയുടെ കരാറാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. സാധാരണ എസ്റ്റിമേറ്റിനേക്കാള്‍ 60 % കൂട്ടിയാണ് എസ്റ്റിമേറ്റ് നല്‍കിയത്.കരാര്‍ അനുവദിച്ചതാകട്ടെ 80 ശതമാനത്തോളം ഉയര്‍ന്ന നിരക്കിലുമായിരുന്നെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!