നിര്യാതയായി
കുന്ദമംഗലം; കുന്ദമംഗലം കണിയാത്ത് പരേതനായ കണ്ണോറ പെരച്ചന്റെ ഭാര്യ യശോദ(74) നിര്യാതയായി. സഹോദരങ്ങള്‍; പരേതനായ വേലായുധന്‍, ജാനു, കൗസല്യ, ദേവി ശവസംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക്. സഞ്ചയനം 27 ആം തിയ്യതി
കുന്ദമംഗലം; കുന്ദമംഗലം കണിയാത്ത് പരേതനായ കണ്ണോറ പെരച്ചന്റെ ഭാര്യ യശോദ(74) നിര്യാതയായി. സഹോദരങ്ങള്‍; പരേതനായ വേലായുധന്‍, ജാനു, കൗസല്യ, ദേവി ശവസംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക്. സഞ്ചയനം 27 ആം തിയ്യതി
കുന്ദമംഗലം: ആനപ്പാറക്കൽ കിഴകെ തണ്ടംവീട്ടിൽ (അവറാൻക്ക)മുഹമ്മദ് നിര്യാതനായി. മയ്യിത്ത് നമസ്കാരം കുന്നമംഗലം സുനി മഹല്ല് ജുമുഅ മസ്ജിദിൽ (രാവിലെ)11മണി
കുന്ദമംഗലം;സംസ്ഥാനം നേരിട്ട പ്രളയക്കെടുതിയില്‍ ആത്മാര്‍ത്ഥമായ സേവനം കാഴ്ചവെച്ച കുന്ദമംഗലം വൈദ്യുതി ബോര്‍ഡ് ജീവനക്കാരെ സമഭാവന അയല്‍പക്കവേദി ആദരിച്ചു. കുന്ദമംഗലം സാസംകാരിക നിലയത്തില്‍ നടന്ന ചടങ്ങ് പിടിഎ റഹീം ംെഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ മുഖ്യാതിഥിയായി
കുന്ദമംഗലം; സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കായുള്ള റോഡ് സുരക്ഷ ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. നാറ്റ്പാക്കിന്റെ നേതൃത്വത്തില്‍ സിഡബ്ല്യുആര്‍ഡിഎം ല്‍ വെച്ചാണ് പരിശീലനം സംഘടിപ്പിച്ചത്. നാല് ദിവസമായി സംഘടിപ്പിച്ച ക്യാമ്പില്‍ 13 സ്‌കൂളുകള്‍ക്ക് രണ്ട് ദിവസം വീതം പരിശീലനം നല്‍കി. ഒരു സ്‌കൂളില്‍ നിന്ന് ആറ് കുട്ടികളാണ് പങ്കെടുത്തത്. എ.പ്രദീപ് കുമാർ എം.എൽ എ അദ്ധ്യക്ഷത വഹിച്ചു. പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് മുഖ്യാതിഥിയായിരുന്നു സി ഡബ്ല്യ ആർ ഡിഎം എക് സിക്യുട്ടീവ് ഡയറക്ടർ ഡോ എബി.അനിത കോഴിക്കോട് നോർത്ത് […]
ജില്ലയില്‍ എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 659/2017&660/2017) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി സെപ്തംബര്‍ നാലിന് നിലവില്‍ വന്ന പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.
കുന്നമംഗലം; കുന്നമംഗലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ യൂ.ഡി ക്ലര്‍ക്ക് റെജിന്‍ പോള്‍ ( 37) നിര്യാതനായി. തിരുവനന്തപുരം വെള്ളറട നിലാമാംമൂട് സ്വദേശിയാണ്. ഭാര്യ; മേന്മാത്യാഗി, മക്കള്‍; നെവിന്‍ മരിയാ പോള്‍, ഇവന്‍ തിമോത്തി പോള്‍
തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി പിഴകൂടാതെ പുതുക്കി നല്‍കാം. കാലവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ടാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കാന്‍ സാധാരണയായി ഈടാക്കുന്ന ഫീസുമാത്രം വാങ്ങി പുതുക്കിനല്‍കാമെന്നാണ് പുതിയ നിര്‍ദേശം. ഈ ഭേദഗതിപ്രകാരം കാലാവധികഴിയുന്നതിന് ഒരുവര്‍ഷം മുമ്പ് ലൈസന്‍സ് പുതുക്കാന്‍ അവസരമുണ്ട്. ഒരുവര്‍ഷം കഴിഞ്ഞാല്‍ വീണ്ടും വാഹനമോടിച്ച് പരീക്ഷ പാസാകണം. ഇതാണ് തത്കാലികമായി നിര്‍ത്തിവെച്ചത്.
കക്കോടി ചെലപ്രം റോഡില്‍ കള്‍വര്‍ട്ട്, ഡ്രൈനേജ് നിര്‍മ്മാണം നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 25 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിയന്ത്രിക്കും. കക്കോടി നിന്നും ചെലപ്രം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കൂടത്തുംപൊയില്‍ -ചോയിബസാര്‍ വഴിയും അതുവഴി തന്നെ തിരിച്ചു പോകേണ്ടതാണ്
ബേപ്പൂര്‍ ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ ഫുട്‌ബോള്‍ കോച്ചിനെ നിയമിക്കും. വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ സപ്തംബര്‍ 30 ന് ഉച്ചക്ക് രണ്ട് മണിക്കാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. അപേക്ഷകര്‍ എന്‍.ഐ.എസ് യോഗ്യതയുള്ളവരോ സീനിയര്‍ സ്റ്റേറ്റ് ടീമില്‍ കളിച്ചവരോ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ളവരോ ആയിരിക്കണം. മാസവേതനം 15,000 രൂപ. താല്പര്യമുള്ളവര്‍, വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് എത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495-2383780 സൗജന്യ പരീക്ഷാ […]
രാവിലെ ഇളംചൂടുവെള്ളത്തില്‍ ശര്‍ക്കര കലക്കി കുടിയ്ക്കുന്നതിന്റെ ഗുണങ്ങൾ പലതാണ്. മലബന്ധമകറ്റാനും, ലിവറിലെ വിഷാംശം പുറന്തള്ളാനും ഈ വെള്ളം ഉപകരിക്കും. ശരീരത്തിലെ ടോക്‌സിനുകള്‍ ഒഴിവാക്കുന്നതു കൊണ്ട് ദഹനത്തിനും ഇത് ഏറെ നല്ലതാണ്. വയറിനെ തണുപ്പിയ്ക്കുന്നതു വഴി അള്‍സര്‍ സാധ്യത കുറയ്ക്കും. വയറിന്റെ ആരോഗ്യത്തിന് ഇതിലെ മഗ്നീഷ്യമാണ് സഹായിക്കുന്നത്. നല്ല ചൂടുള്ള സമയത്ത് വയറിന് അസ്വസ്ഥത തോന്നുന്നതു സാധാരണയാണ്. ഈ സമയത്ത് നല്ല തണുത്ത വെള്ളത്തില്‍ അല്‍പം ശര്‍ക്കര കലര്‍ത്തി കുടിയ്ക്കുന്നത് ഏറെ ഗുണംചെയ്യും. ഇതുവഴി മാസമുറ സമയത്തെ വൈകാരിക […]