Local

അറയപ്പുകള്‍

  • 26th September 2019
  • 0 Comments

യോഗ ട്രെയിനര്‍  നിയമനം കായണ്ണ ഗ്രാമപഞ്ചായത്ത് സ്ത്രീകള്‍ക്കായി നടത്തുന്ന യോഗ പരിശീലന പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ യോഗ ട്രെയിനര്‍മാരെ (സ്ത്രീകള്‍) നിയമിക്കും. ബി.എന്‍.വൈ.എസ്.ബിരുദധാരികളോ തത്തുല്യ യോഗ്യത ഉള്ളവരോ യോഗ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവ അംഗീകരിച്ച യോഗ്യതയോ ഉള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ഒക്‌ടോബര്‍ ഒന്നിന് രാവിലെ 11 മണിക്ക് കായണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്കായി എത്തണമെന്ന് കായണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാംഅപേക്ഷ ക്ഷണിച്ചു      പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കേന്ദ്ര […]

Local

പാഠം ഒന്ന് പാടത്തേക്ക്: കൃഷി ഉത്സവമാക്കി കുട്ടികള്‍

  • 26th September 2019
  • 0 Comments

 ഉഴുതുമറിച്ച പാടത്ത് ഞാറ്റുപാട്ടിനൊപ്പം ഞാറുനടുന്ന ആവേശത്തിലാണ് പടിഞ്ഞാറ്റുമുറി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കൃഷിയുടെ ആദ്യ പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കൂടി എത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ അതൊരു കൃഷിയുത്സവമായി. സംസ്ഥാന കാര്‍ഷിക വികസന ക്ഷേമ വകുപ്പും  പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിദ്യാര്‍ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ  നടപ്പാക്കുന്ന പാഠം ഒന്ന് പാടത്തേക്ക്  എന്ന പദ്ധതിയുടെ ജില്ലാതല  ഉദ്ഘാടനത്തിന്റെ  ഭാഗമായാണ് കക്കോടിയിലെ കാളഞ്ചേരിതാഴം നൊച്ചിവയലില്‍ പാടശേഖരത്ത് ഞാറുനട്ടത്. ഒരു […]

Local

കൊയിലാണ്ടിയില്‍ ട്രെയിന്‍തട്ടി മരണം; മൃതദേഹം തിരിച്ചറിഞ്ഞില്ല

  • 26th September 2019
  • 0 Comments

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വെ സ്റ്റേഷന് സമീപത്ത് ട്രയിന്‍ തട്ടി ഒരാള്‍ മരണപ്പെട്ടു. രാവിലെ 11:45 ആണ് സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കൊയിലാണ്ടി ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം തിരിച്ചറിയുന്നവര്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുക

Local

പോഷണ മാസാചരണം : പിഎസ്എന്‍ കമ്മ്യൂണിറ്റി കോളേജ് ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു

  • 26th September 2019
  • 0 Comments

കുന്നമംഗലം: ലോക പോഷണ മാസാചരണത്തിന്റെ ഭാഗമായി, വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയുടെ സമാപനവേദിയായ ബസ്സ്റ്റാന്‍ഡില്‍ കുന്നമംഗലം പിഎസ്എന്‍ കമ്മ്യൂണിറ്റി കോളേജിലെ പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. പിഎസ്എന്‍ കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷ്, വൈസ് പ്രിന്‍സിപ്പാള്‍ രവികുമാര്‍, അഡ്മിനിസ്‌ട്രേറ്റര്‍ പ്രിയ സുചേഷ്, അധ്യാപികമാരായ സബിത, ശ്രീജിഷ, CDPO ശ്രീമതി. സുബൈദ എന്നിവര്‍ നേതൃത്വം നല്‍കി.

Local

പോഷണ മാസാചരണത്തിന്റെ ഭാഗമായി റാലി നടത്തി

  • 26th September 2019
  • 0 Comments

കുന്ദമംഗലം; വനിതാ ശിശു വികസന വകുപ്പിന്റെ പോഷണ മാസാചരണത്തിന്റെ ഭാഗമായി കുന്ദമംഗലം ഐ സി ഡി എസ്, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്, അംഗന്‍വാടി വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ കുന്ദമംഗലത്ത് റാലി നടത്തി .സമാപനത്തോടനുബന്ധിച്ച് പഴയ ബസ് സ്റ്റാന്റില്‍ കോളേജ് വിദ്യാര്‍ത്ഥിനികളുടെ, ഫ്‌ലാഷ് മോബ് അരങ്ങേറി, വിവിധ നാടന്‍ കലാരൂപങ്ങളും, പ്ല കാര്‍ഡുമായി വിവിധ അംഗന്‍വാടികളില്‍ നിന്നുള്ളവര്‍ക്കര്‍മാര്‍ പ്രത്യേക യൂണിഫോമുകളില്‍ നടത്തിയ റാലി ശ്രദ്ധേയമായി

Kerala

പാലായില്‍ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കും

  • 26th September 2019
  • 0 Comments

പാലാ; കേരളം ഉറ്റുനോക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കും. കെ.എം മാണിയുടെ തട്ടകമായ പാലായില്‍ ഇനി ആര് ഭരിക്കും എന്ന ഉത്തരത്തില്‍ നാളെ രാവിലെയോടെ ആദ്യ സൂചനകള്‍ വരും. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ എട്ട് മണിയ്ക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. 71.43 ശതമാനമായിരുന്നു പാലായിലെ പോളിങ് ശതമാനം. പാലാ നിയമസഭാ മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലെയും ഒരു നഗരസഭയിലെയും 176 ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്തിയത്. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍. എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ […]

News

മധ്യവയസ്‌കന്റെ ദുരൂഹ മരണം; അന്വേഷണം മറ്റ് ജില്ലകളിലേക്കും

  • 26th September 2019
  • 0 Comments

കോഴിക്കോട്; കോഴിക്കോട് ഈസ്റ്റ് കോട്ടപ്പറമ്പില്‍ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. നടുവട്ടം സ്വദേശി രാജന്‍(65) ആയിരുന്നു മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്. 20 വര്‍ഷത്തോളമായി കോഴിക്കോട് കോട്ടപ്പറമ്പിലെ കടത്തിണ്ണയിലായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്. മരണപ്പെട്ട ശേഷം ഇയാളുടെ ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ മുറിവുകളുണ്ടായിരുന്നു. കമ്മീഷണര്‍ എ.വി ജോര്‍ജ്ജിന്റെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് കസബ സിഐ ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള ടീമംഗങ്ങളാണ് കേസ് അന്വേഷിക്കുന്നത്. മരിച്ച രാജന്റെ പരിജയക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളും തെളിവായുണ്ട്. പ്രതിക്ക് വേണ്ടി […]

Local

അറയിപ്പുകള്‍

  • 26th September 2019
  • 0 Comments

ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലാ ആസൂത്രണ സമിതി യോഗം സെപ്തംബര്‍ 30 ന് വൈകീട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാ വികസനസമിതി യോഗം  ജില്ലാ വികസന സമിതി യോഗം സെപ്തംബര്‍ 28 ന് രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ചേരും. ഐ.എച്ച്.ആര്‍ഡി സെമസ്റ്റര്‍ പരീക്ഷ ഐ.എച്ച്.ആര്‍ഡിയുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യുട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ […]

Kerala

അഞ്ചില്‍ നാലും യുവാക്കള്‍;പുതുമുഖങ്ങളുമായി സിപിഎം സ്ഥാനാര്‍ത്ഥിപട്ടിക

  • 26th September 2019
  • 0 Comments

ഉപതെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ കളത്തിലിറക്കി സിപിഐഎം സ്ഥാനാര്‍ത്ഥിപ്പട്ടിക. അഞ്ചിടങ്ങളിലും നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങുന്നവര്‍. ഇതില്‍ നാലിലും യുവാക്കളാണ് മത്സരത്തിനിറങ്ങുന്നത്. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത്, കോന്നില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജനീഷ് കുമാര്‍, അരൂരില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റുമായ മനു സി പുളിക്കല്‍, എറണാകുളത്ത് യുവ അഭിഭാഷകന്‍ മനു റോയ്, മഞ്ചേശ്വരത്ത് സി.പി.ഐ.എം ജില്ലാ കമ്മറ്റിയംഗം എം. ശങ്കര്‍ റായി എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി […]

Local

സരോവരം ബയോപാര്‍ക്ക് ശുചീകരിച്ചു

  • 26th September 2019
  • 0 Comments

സ്വച്ഛതാ ഹി സേവയുടെ ഭാഗമായി കോഴിക്കോട് സരോവരം ബയോപാര്‍ക്ക് ശുചീകരിച്ചു. ജില്ലാകലക്ടര്‍ സാംബശിവ റാവു ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. അടക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റ്, ഹരിതകേരളം ജില്ലാ മിഷന്‍, മേഖല സയന്‍സ് സെന്റര്‍ ആന്റ് പ്ലാനറ്റോറിയം,  കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണം നടത്തിയത്.  ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് റീസൈക്കിളിംഗിന് കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന് കൈമാറി. അടക്ക സുഗന്ധവിള വികസന ഗവേഷണ ഡയറ്കടര്‍ ഡോ. ഹോമി ചെറിയാന്‍, ഹരിതകേരളം മിഷന്‍ […]

error: Protected Content !!