Local

സഹപാഠിക്കൊരു സ്‌നേഹവീട് പ്രളയത്തില്‍ നഷ്ടമായ വീടൊരുങ്ങുന്നു

കുന്ദമംഗലം: ഇക്കഴിഞ്ഞ പ്രളയത്തില്‍ വീട് നഷ്ടമായ കുന്ദമംഗലം പഞ്ചായത്തിലെ മിനി ചാത്തങ്കാവില്‍ ഇയ്യപടിയങ്ങല്‍ അബ്ദുല്‍ മജീദിനും കുടുംബത്തിനും വിദ്യാര്‍ത്ഥികളുടെയും, പ്രദേശവാസികളുടെയും നേതൃത്വത്തില്‍ വീടൊരുങ്ങുന്നു . കാരന്തൂര്‍ മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളും, ചാത്തങ്കാവ് മഹല്ല് മുസ്ലിം ജമാഅത്ത്കമ്മിറ്റിയും സംയുക്തമായാണ് ‘സഹപാഠിക്കൊരു സ്‌നേഹവീട് ‘ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിക്കുന്നത്. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി വീടിന് കുറ്റിയടിച്ചു .വാര്‍ഡ് മെമ്പര്‍ പി പി ഷീജ,ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി ടി എ […]

കഞ്ചാവുമായി ഒരാൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിദ്യാർത്ഥികൾക്കം യുവാക്കൾക്കും വില്പനയ്ക്കായ് കൊണ്ടുവന്ന എം.ഡി.എം.എ, കഞ്ചാവ് എന്നിവ സഹിതം യുവാവിനെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.മടവൂർ പുല്ലാളൂർ മേലെ മoത്തിൽ ഉഷസ് നിവാസിൽ രജിലേഷ് എന്ന അപ്പുവിനെ (27വയസ്സ്) നെയാണ് ടൗൺ എസ്.ഐ ബിജിത്തിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ആന്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റൻറ് കമ്മീഷണർ പി.സി ഹരിദാസന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ക് ആൻറി നാർക്കോട്ടിക്ക് സെൽ സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഇൻറർനാഷണൽ ലോഡ്ജിൽ […]

Local

ഉപതെരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന വിഷയമാവില്ല; ശ്രീധരന്‍പിള്ള

വയനാട്: കേരളത്തില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യപ്രചാരണ വിഷയമല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ശബരിമല മാത്രമല്ല എല്ലാ വിഷയങ്ങളും ആയുധമാക്കി ബിജെപി പോരാടും. ശബരിമലയും മോദിയുടെ ഭരണനേട്ടങ്ങളും ഉപതെരഞ്ഞെടുപ്പില്‍ വിഷയമാകും. ഈ ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയില്‍ ബിജെപിയുടെ പ്രതിനിധി എത്തും. ബിജെപിയെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനാണ് ഇടതു വലതു മുന്നണികള്‍ ശ്രമിക്കുന്നതെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു.

Sports

ചരിത്രം കുറിച്ച് മായാങ്ക് അഗര്‍വാള്‍; ആദ്യ സെഞ്ചുറി തന്നെ ഡബിള്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ആദ്യ ടെസ്റ്റ് സെഞ്ചുറി തന്നെ ഡബിള്‍ സെഞ്ചുറിയാക്കിയ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ നേട്ടത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുന്നത്. 358 പന്തുകളില്‍ നിന്ന് 22 ഫോറും അഞ്ച് സിക്സും സഹിതമാണ് മായങ്ക് ഡബിള്‍ സെഞ്ച്വറി തികച്ചത്. വെറും അഞ്ചാം ടെസ്റ്റിലാണ് മയാങ്കിന്റെ ഈ നേട്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാം ദിവസം ഇന്ത്യ മൂന്ന് വിക്കറ്റിന് 418 റണ്‍സ് എന്ന നിലയിലാണ്. 202 റണ്‍സുമായി മായങ്കും 11 […]

Local

അറിയിപ്പുകള്‍

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും പുതിയ റേഷന്‍കാര്‍ഡുകളുടെ വിതരണം, ഡ്യൂപ്ലിക്കറ്റ് റേഷന്‍ കാര്‍ഡ് നല്‍കല്‍, കാര്‍ഡുകളുടെ ഉടമസ്ഥാവകാശം മാറ്റി നല്‍കല്‍, റേഷന്‍ കാര്‍ഡുകളുടെ പുറംചട്ട മാറ്റി നല്‍കല്‍ തുടങ്ങിയ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ഡിസ്‌പ്ലെ ബോര്‍ഡ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ഡിസ്‌പ്ലെ ബോര്‍ഡ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 15 ന് രണ്ട് […]

Local

കുന്ദമംഗലം മണ്ഡലത്തില്‍ കുടിവെള്ള പദ്ധതികള്‍ക്ക് 37.5 ലക്ഷം

കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ കുടിവെള്ള പദ്ധതികള്‍ക്ക് 37.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട കാരന്തൂര്‍ പീടികക്കണ്ടി ഭാഗത്തേക്ക് കെ.ഡബ്ല്യു.എ പൈപ്പ്ലൈന്‍ നീട്ടല്‍, മുപ്രക്കുന്ന് കുമുള്ളക്കുഴിയില്‍ ചാത്തങ്കാവ് റോഡ് കെ.ഡബ്ല്യു.എ പൈപ്പ്ലൈന്‍ നീട്ടല്‍, പതിമംഗലം മണ്ണത്ത് മാട്ടുവാള്‍ കെ.ഡബ്ല്യു.എ പൈപ്പ്ലൈന്‍ നീട്ടല്‍, മാവൂര്‍ ഒ.എച്ച് ടാങ്കില്‍ നിന്ന് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ താത്തുര്‍ ഏരിയയിലേക്ക് കെ.ഡബ്ല്യു.എ പൈപ്പ്ലൈന്‍ നീട്ടല്‍, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ വൈത്തലക്കുന്ന് കുടിവെള്ള പദ്ധതിക്ക് പമ്പ്സെറ്റും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കല്‍, […]

Local

ന്യൂട്രീഷൻ മേളയും കുഞ്ഞൂണ്ണ് പദ്ധതിയും നടത്തി

കുന്ദമംഗലം; കുന്ദമംഗലം പഞ്ചായത്തിൽ 14-ാം വാർഡിൽ വയോജനങ്ങളെ ആദരിക്കലും ,ന്യൂട്രീഷൻ മേളയും ,അതൊടൊന്നിച്ച് കുഞ്ഞുണ്ണ് പദ്ധതിയും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ,ഷൈജ വളപ്പിൽ ,പരിപാടി ഉത്ഘാടനം നടത്തി.തുടർന്ന് കലാ പരിപാടിയും ഉണ്ടായിരുന്നു. വാർഡ് മെമ്പർ M V ബൈജു അധ്യക്ഷം വഹിച്ചു.ചെയർ പേർസൺ ആസിഫ റഷീദ് ,വാർഡ് മെമ്പർ AK ഷൗക്കത്ത് അലി ,ശ്രീമേഷ് ,രാമചന്ദ്രൻ ,ഷീജകുമാരി ,അബ്ദുറഹിമാൻ ,മുസ്തഫ ,കുഞ്ഞഹമ്മദ് ,എന്നിവർ സംസാരിച്ചു.ഐ.മുഹമ്മദ് കോയ സ്വാഗതവും ,കബീർ പി.നന്ദിയും പറഞ്ഞു.

Trending

രാത്രിയാത്ര നിരോധനം; സമരം ശക്തമാവുന്നു

സുല്‍ത്താന്‍ബത്തേരി: എന്‍ എച്ച 766 ല്‍ വയനാട് നിന്നും ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനത്തിന് എതിരായ സമരം ശക്തമാവുന്നു. സമരത്തിന് പിന്തുണ നല്‍കാനായി രാഹുല്‍ ഗാന്ധി നാളെ എത്തും. ഇതുവരെ ഒന്നരലക്ഷത്തോളം പേര്‍ സമരത്തിന് പിന്തുണയായുമായെത്തി. ദേശീയ പാതയില്‍ രാവിലെ ഒമ്പത് മുതല്‍ മൂന്ന് വരെ കസേരകള്‍ നിരത്തിയിട്ടാണ് ഇന്നലെ സമരം നടത്തിയത്. വിഷയത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ഹാജരാകും. ഒക്ടോബര്‍ 14ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. […]

Kerala

അരൂര്‍ സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. റോഡ് നിര്‍മാണവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലിയും തടസപ്പെടുത്തി എന്നാണ് കേസ്. എരമല്ലൂര്‍-എഴുപുന്ന റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പിഡബ്ല്യുഡി എന്‍ജിനീയര്‍ നല്‍കിയ പരാതിയിലാണ് അരൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആലപ്പുഴ എസ്പിക്കു നല്‍കിയ പരാതിയിലാണു കേസെടുത്തത്. നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണപ്രവൃത്തിയാണു ഷാനിമോള്‍ ഉസ്മാന്‍ തടസപ്പെടുത്തിയതെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ പക പോക്കുകയാണെന്നു യുഡിഎഫ് ആരോപിച്ചു. അരൂര്‍ […]

Kerala

സദയം ചാരിറ്റബിള്‍ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണ്ണൂര്‍ അവാര്‍ഡി’ന് അപേക്ഷിക്കാം

കുന്നമംഗലം: ജീവകാരുണ്യ സംഘടനയായ സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ‘സദയം ചാരിറ്റബിള്‍ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണ്ണൂര്‍ അവാര്‍ഡി’ന് അപേക്ഷ ക്ഷണിച്ചു. മികച്ച ജീവകാരുണ്യ/സാമൂഹ്യ പ്രവര്‍ത്തകരെ ആദരിക്കാന്‍ ലക്ഷ്യമിട്ടുള്ള സംസ്ഥാന തല അവാര്‍ഡ് എല്ലാവര്‍ഷവും നല്‍കും. 25,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്. അഞ്ചംഗ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിക്കുക. നവംബര്‍ 20 ന് മുമ്പ് മൂന്ന് സെറ്റ് എന്‍ട്രി ലഭിക്കണം.ഡിസംബറില്‍ കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. എന്‍ട്രി അയക്കേണ്ട വിലാസം: സദയം […]

error: Protected Content !!