Trending

രാത്രിയാത്ര നിരോധനം; സമരം ശക്തമാവുന്നു

സുല്‍ത്താന്‍ബത്തേരി: എന്‍ എച്ച 766 ല്‍ വയനാട് നിന്നും ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനത്തിന് എതിരായ സമരം ശക്തമാവുന്നു. സമരത്തിന് പിന്തുണ നല്‍കാനായി രാഹുല്‍ ഗാന്ധി നാളെ എത്തും. ഇതുവരെ ഒന്നരലക്ഷത്തോളം പേര്‍ സമരത്തിന് പിന്തുണയായുമായെത്തി. ദേശീയ പാതയില്‍ രാവിലെ ഒമ്പത് മുതല്‍ മൂന്ന് വരെ കസേരകള്‍ നിരത്തിയിട്ടാണ് ഇന്നലെ സമരം നടത്തിയത്.

വിഷയത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ഹാജരാകും. ഒക്ടോബര്‍ 14ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. നേരത്തെ രാത്രിയാത്രാ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സി.കെ ശശീന്ദ്രന്‍ എംഎല്‍എ, സിപിഎം – സിപിഐ നേതാക്കള്‍, കെപിസിസി അംഗങ്ങള്‍, വിവിധ സംഘടനാ നേതാക്കള്‍ എന്നിവരും സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ റിനു ജോണ്‍, ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ഫെബിന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, വ്യാപാരി – വ്യവസായി ഏകോപനസമിതി യൂത്ത് വിങ് ബത്തേരി യൂണിറ്റ് പ്രസിഡന്റ് പി.സംഷാദ് എന്നിവരാണ് നിരാഹാരം നടത്തുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!