Local

സഹപാഠിക്കൊരു സ്‌നേഹവീട് പ്രളയത്തില്‍ നഷ്ടമായ വീടൊരുങ്ങുന്നു


കുന്ദമംഗലം: ഇക്കഴിഞ്ഞ പ്രളയത്തില്‍ വീട് നഷ്ടമായ കുന്ദമംഗലം പഞ്ചായത്തിലെ മിനി ചാത്തങ്കാവില്‍ ഇയ്യപടിയങ്ങല്‍ അബ്ദുല്‍ മജീദിനും കുടുംബത്തിനും വിദ്യാര്‍ത്ഥികളുടെയും, പ്രദേശവാസികളുടെയും നേതൃത്വത്തില്‍ വീടൊരുങ്ങുന്നു . കാരന്തൂര്‍ മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളും, ചാത്തങ്കാവ് മഹല്ല് മുസ്ലിം ജമാഅത്ത്കമ്മിറ്റിയും സംയുക്തമായാണ് ‘സഹപാഠിക്കൊരു സ്‌നേഹവീട് ‘ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിക്കുന്നത്. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി വീടിന് കുറ്റിയടിച്ചു .വാര്‍ഡ് മെമ്പര്‍ പി പി ഷീജ,ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് ഉബൈദുള്ള സഖാഫി, പ്രിന്‍സിപ്പാള്‍ എ റഷീദ്, ചാത്തങ്കാവ് മഹല്ല് കമ്മിറ്റി പ്രസിഡണ്ട് എം പി മുഹമ്മദ്, സിക്രട്ടറി കെ എ സുബൈര്‍, സി മുഹമ്മദ് ഷാജി, എം പി അക്ബര്‍, പി പി രവീന്ദ്രന്‍, അഷ്‌റഫ് കാരന്തൂര്‍, ജി അബൂബക്കര്‍, അധ്യാപകരായ മുഹമ്മദലി മാടായി, വി പി ബഷീര്‍,ഷഫീഖ് അഹ്‌സാന്‍,അനീസ് ,ബഷീര്‍, ഷീബ , സജ്‌ന , റൈഹാന , റഷീജ സംബന്ധിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!