Local

അറിയിപ്പുകള്‍

ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചുവിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള 2018-19 വര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങള്‍/ യൂണിവേഴ്സ്റ്റികള്‍ നടത്തുന്ന എസ്.എസ്.എല്‍.സി മുതല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ വരെ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവക്ക് റഗുലര്‍ ആയി പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കുറവും മുന്‍ അധ്യയന വര്‍ഷത്തെ പരീക്ഷയില്‍ അന്‍പത് ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും ലഭിച്ചിരിക്കണം. അവസാന തീയതി 10-12 വരെ ക്ലാസുകള്‍ക്ക് നവംബര്‍ 15, മറ്റുള്ള കോഴ്സുകള്‍ക്ക് ഡിസംബര്‍ […]

Kerala

കൂടത്തായിലെ ദുരൂഹമരണം; രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍

കൂടത്തായി: കൂടത്തായിയില്‍ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരെ ജോളിയെയും ഇവര്‍ക്ക് സയനൈഡ് എത്തിച്ചുനല്‍കിയെന്ന് കരുതുന്ന ജ്വല്ലറി ജീവനക്കാരനെയും ചോദ്യം ചെയ്യുന്നത് തുടരുന്നു. വടകര റൂറല്‍ എസ്.പി. ഓഫീസില്‍വെച്ച് ചോദ്യം ചെയ്യുന്നത്. ഇവര്‍ക്കുപിന്നാലെ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും, ഇയാളുടെ പിതാവിനെയും ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. ജോളിയും ജ്വല്ലറി ജീവനക്കാരനും കുറ്റസമ്മതം നടത്തിയെന്നും വിവരമുണ്ട്. അങ്ങനെയാണെങ്കില്‍ ശനിയാഴ്ച ഉച്ചയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

Local

അറിയിപ്പുകള്‍

കാക്കൂരില്‍ കേരളോത്സവം ഒക്‌ടോബര്‍ 13 മുതല്‍ 27 വരെ കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2019 ഒക്‌ടോബര്‍ 13 മുതല്‍ 27 വരെ  നടക്കും. ഇതോടനുബന്ധിച്ചുള്ള  കേരളോത്സവ സംഘാടക സമിതി രൂപീകരിച്ചു. ചെയര്‍മാനായി കെ ജമീല, ജനറല്‍ കണ്‍വീനറായി ഇന്ദു എ,  വര്‍ക്കിങ്ങ് ചെയ്മാന്‍ മാധുരി ടി, ബിന്ദു, നിതേഷ്, ഷീബ പികെ, കോര്‍ഡിനേറ്റര്‍ പ്രത്യുഷ് എന്നിവരെ തെരഞ്ഞെടുത്തു. കേരളോത്സവത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ഒക്‌ടോബര്‍ 10 നകം അപേക്ഷ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9846765823. ക്ഷീരഗ്രാമം പദ്ധതി; അപേക്ഷ ക്ഷണിച്ചുഎടച്ചേരി […]

Sports

മിനിസ്റ്റേഡിയം ഗെയിംസ് പാര്‍ക്ക് ആക്കി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

കുന്നമംഗലം ; വര്ഷങ്ങളായി കായിക പ്രേമികള്‍ ആഗ്രഹിക്കുന്ന കുന്നമംഗലം ഗ്രാമപഞ്ചായത്ത് മിനിസ്റ്റേഡിയം ഗെയിംസ് പാര്‍ക്ക് ആക്കി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്് തുടക്കം കുറിച്ചു, 50ലക്ഷം രൂപയാണ് ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയത്, ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അടുത്ത ഘട്ടത്തില്‍ ആവശ്യമായ സ്ഥലം ഏറ്റെടുത്ത ഫുട്‌ബോള്‍ ഗ്രൗണ്ട് വിപുല പെടുത്താനും, അത്ലറ്റിക് ട്രാക്, വോളിബാള്‍ കോര്‍ട്ട്, ഷെട്ടില്‍ കോര്‍ട്ട്, ജമ്പിങ് പിറ്റ്, സ്റ്റേഡിയത്തിലേക്കുള്ള റോഡ് എന്നിവ ഉണ്ടാകുന്നതിനും നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജവളപ്പില്‍ അറിയിച്ചു.

Local

പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിഷേധം

കുന്ദമംഗലം; ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ കത്തയച്ചു പ്രതിഷേധിച്ച സാംസ്‌കാരിക നായകന്‍ മാര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിശേധിച്ച് കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രധാന മന്ത്രിക്കു പ്രതിഷേധ കത്ത് അയച്ചു ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി എ കെ. ഷൌക്കത്ത് അലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സിദ്ധീഖ് തെക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഒ ഉസൈന്‍. യൂസഫ് പടനിലം. ഒ സലീം. എന്‍ എം യൂസഫ്. […]

Local

ആല്‍മരത്തില്‍ നിന്ന് ഷോക്കേറ്റ് വവ്വാലുകല്‍ മരിക്കുന്നത് പതിവാകുന്നു

കുന്ദമംഗലം; കുന്നമംഗലം പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കെഎസ്ഇബി റോഡിലെ ആല്‍മരം ആല്‍മരത്തില്‍ വൈദ്യുതി പ്രവഹിക്കുന്ന ഇലക്ട്രിക് ലൈനുകള്‍ ശിഖരങ്ങളില്‍ തട്ടുന്നതിനാല്‍ വവ്വലുകള്‍കൂട്ടത്തോടെ ഷോക്കേറ്റു മരിക്കുന്നു. ആല്‍മരം കായ്ച്ചുനില്‍ക്കുന്ന സമയമായതിനാല്‍ വവ്വാലുകള്‍ കൂട്ടത്തോടെ വരുന്നതാണ് ഷോക്കേറ്റ് ചാവാന്‍ കാരണം. ലൈന്‍ മരത്തില്‍ തട്ടുന്നതിനാല്‍ ഇവിടെ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാവുന്നതായും പരാതിയുണ്ട്. അതിനാല്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് വിഷയത്തില്‍ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Local

പ്രഭാത ഭക്ഷണം ആരംഭിച്ചു

പന്തീരങ്കാവ് ;പന്തീരങ്കാവ് AUP സ്‌കൂളില്‍ കുട്ടികള്‍ക്കായി പ്രഭാത ഭക്ഷണം ആരംഭിച്ചു, വിതരണം വാര്‍ഡ് മെമ്പര്‍ ഹര്‍ഷലത ഉദ്ഘാടനം ചെയ്തു, ചടങ്ങില്‍ മാനേജ്‌മെന്റ് സെക്രട്ടറി കെ. നിത്യാനന്ദന്‍, പ്രധാന അദ്യാപിക ശ്രീജയ ടീച്ചര്‍, PTAപ്രസിഡന്റ് ബിനീഷ്, മനക്കല്‍ രാമദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

News

ഗ്രാമീണ ഉല്പന്നങ്ങള്‍ നല്ല നിലയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടണം; കൃഷി മന്ത്രി; വി എസ് സുനില്‍കുമാര്‍

ഗ്രാമീണ മേഖലയില്‍ നിര്‍മ്മിക്കപ്പെടുന്ന ഉല്‍പന്നങ്ങള്‍ നല്ല നിലയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടണമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞുസുഭിക്ഷയും അഴിയൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി സംലടിപ്പിക്കുന്ന സുഭിക്ഷ ഗ്രാന്റ് ഫെയര്‍ ചോമ്പാല്‍ മിനി സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുഭിക്ഷ എന്ന പേര് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ബ്രാന്റായി മാറിക്കഴിഞ്ഞു. പ്രകൃതിദത്ത ഉല്ലന്നങ്ങള്‍ വാങ്ങാനുള്ള ജനങ്ങളുടെ ആഗ്രഹം കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ഉല്പന്നങ്ങള്‍ പ്രചരിപ്പിക്കുക, പ്രാദേശിക സാമ്പത്തിക വികസനം ശക്തിപ്പെടുത്തുക എന്നതാണ് മേളയുടെ ലക്ഷ്യം. ഒക്ടോബര്‍ […]

News

ജീവിതമാണ് ലഹരി – ക്വിസ് മത്സരം നടത്തി

ശ്വാസകോശം സ്പോഞ്ചു പോലെയാണ്….. വലിയ വില കൊടുക്കേണ്ടി വരും ….. ഈ വാക്കുകൾ കേൾക്കാത്തവരായി കേരളത്തിലിന്നാരുമില്ല. ഈ ശബ്ദം ആരുടെതാണ് ? പയിമ്പ്ര ഹയർ സെക്കന്ററി സ്കൂളിൽ എക്സൈസ് വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസും ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ  ചോദ്യങ്ങളിലൊന്നായിരുന്നു ഇത്. ഗോപൻ എന്ന ഉത്തരം  തെരെഞ്ഞടുത്തവർ കുറവായിരുന്നില്ല.  പവർ പോയിൻറ് അവതരണത്തിലൂടെ ചോദിച്ച ചോദ്യങ്ങൾക്ക്  ഉത്തരങ്ങൾ ലോക്ക് ചെയ്തു കൊണ്ട് സ്മാർട്ടായാണ് ഓരോ ടീമും പങ്കെടുത്തത്. കേവലമൊരു […]

News

മുക്കത്തെ കൊലപാതകം; കൊ​ല്ല​പ്പെ​ട്ട ആ​ളു​ടെ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കും

മു​ക്കം:കു​മാ​ര​നെ​ല്ലൂ​ർ ഗേ​റ്റും​പ​ടി​യി​ൽ രണ്ടുവര്‍ഷം മുന്‍പ്‌ ത​ല​യും ഇ​രു​കൈ കാ​ലു​ക​ളും ഛേദി​ച്ച മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേസില്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കൊ​ല്ല​പ്പെ​ട്ട ആ​ളു​ടെ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക്രൈം​ബ്രാ​ഞ്ച് ഐ​ജി ജ​യ​രാ​ജ്, കേ​സ് അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ഡി​വൈ​എ​സ്പി ബി​ജി​ൻ കെ. ​സ്റ്റീ​ഫ​ൻ, എ​സ്ഐ ജി​തേ​ഷ് എ​ന്നി​വ​ർ ഇ​ന്ന​ലെ രാ​വി​ലെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വ​ർ സ​മീ​പ​ത്തെ തി​രു​വ​മ്പാ​ടി എ​സ്റ്റേ​റ്റ്, കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. കൊ​ല്ല​പ്പെ​ട്ട​ത് […]

error: Protected Content !!