News Trending

കൂടത്തായി കൂട്ട കൊലപാതകം: അന്വേഷണത്തിന് ആറംഗ സംഘം

കൂടത്തായി കൊലപാതക പരമ്പരയിലെ ഓരോ മരണങ്ങളും ഓരോ അന്വേഷണ സംഘം അന്വേഷിക്കാൻ തീരുമാനം. ജില്ലയിലെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഒന്നിച്ച് ചേർത്ത്, അന്വേഷണസംഘം വിപുലീകരിക്കാനാണ് തീരുമാനം. ആരൊക്കെയാകണം ഓരോ ടീമിലുമുണ്ടാകേണ്ടത് എന്ന് തീരുമാനിക്കുന്നതും, ഇതിന്‍റെ ഏകോപനച്ചുമതലയും റൂറൽ എസ്‍പി കെ ജി സൈമണായിരിക്കും. അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് നേരത്തേ ഡിജിപി ലോക്നാഥ് ബെഹ്‍റ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ 11 പേരാണ് ഈ കൂടത്തായി അന്വേഷണ സംഘത്തിലുള്ളത്. നിർണായകമായ വഴിത്തിരിവുകളുണ്ടാക്കിയ കണ്ടെത്തലുകൾ നടത്തിയത് ഡിവൈഎസ്‍പി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്. എത്ര […]

Kerala Local

ഭട്ട് റോഡ് ബീച്ചും പാർക്കും ശുചീകരിച്ചു

ജില്ലാ ഭരണകൂടത്തിന്റെ ക്‌ളീന്‍ ബീച്ച് മിഷന്റെ ഭാഗമായി ഭട്ട് റോഡ് ബീച്ച് പരിസരവും പാർക്കും ശുചീകരിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും കോഴിക്കോട് കോർപ്പറേഷന്റേയും ഡി.ടി.പി.സി.യുടെയും നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തികള്‍ വരും ദിവസങ്ങളിലും തുടരും. വിവിധ കോളേജുകളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ, ഭട്ട് റോഡ് പാർക്ക് കൂട്ടായ്മയിലെ അംഗങ്ങൾ, മലബാർ ക്രിസ്ത്യൻസ കോളേജിലെ എൻ.സി.സി. വിദ്യാർത്ഥികൾ , കോർപ്പറേഷൻ ശുചീകരണത്തൊഴിലാളികൾ , ഡി.ടി.പി.സി.ശുചീകരണ തൊഴിലാളികൾ എന്നിവർ ശുചീകരണ ദൗത്യത്തിൽ പങ്കുചേർന്നു. രാവിലെ 7.30 ന് ഭട്ട് റോഡ് പാർക്കിന്റെ മുൻഭാഗത്ത് […]

Kerala Trending

‘ആ രണ്ട് പേർക്ക് എല്ലാം അറിയാം’; ജോളിയുടെ കൂടുതൽ മൊഴികൾ പുറത്ത്

കൂടത്തായി കൊലപാതക പരമ്പര കേസില്‍ അറസ്റ്റില്‍ കഴിയുന്ന ജോളിയുടെ കൂടുതല്‍ മൊഴികള്‍ പുറത്ത്. കൂടുതല്‍ ആളുകളെ വകവരുത്താന്‍ താന്‍ തീരുമാനിച്ചിരുന്നെന്നും ഇതിന് സഹായം നല്‍കിയത് റോയിയുടെ അടുത്ത ബന്ധുക്കളാണെന്നുമാണ് ജോളി മൊഴി നല്‍കിയത്. കൊലപാതകങ്ങളെ കുറിച്ച് രണ്ട് ബന്ധുക്കള്‍ക്ക് അറിയാമായിരുന്നുവെന്നും ജോളി വെളിപ്പെടുത്തിയെന്നാണ് സൂചന. സയനൈഡ് ഉപയോഗിക്കുന്ന രീതിയും അവര്‍ക്ക് അറിയാമായിരുന്നു എന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു എന്നാണ് വിവരം. താന്‍ നടത്തിയ കൊലപാതകങ്ങളെ കുറിച്ച് രണ്ട് ബന്ധുക്കള്‍ക്ക് അറിയാമായിരുന്നു. സയനൈഡ് ഉപയോഗിക്കുന്ന രീതിയും അവര്‍ക്ക് […]

Kerala

ജോളിക്ക് പണത്തിനോട് ആര്‍ത്തിയായിരുന്നു; ജോളിക്കെതിരെ സഹോദരന്‍

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്കെതിരെ സഹോദരന്‍ നോബി. ജോളിക്ക് പണത്തിനോട് ആര്‍ത്തിയായിരുന്നെന്നും ജോളിയെ ജയിലില്‍നിന്നു പുറത്തിറക്കാനോ കേസ് നടത്താനോ ശ്രമിക്കില്ലെന്ന് നോബി പറഞ്ഞു. ‘ജോളി പണം ആവശ്യപ്പെട്ട് എപ്പോഴും ബുദ്ധിമുട്ടിക്കും. ചിലപ്പോള്‍ പണം നല്‍കാറുമുണ്ട്. ജോളിയുടെ ധൂര്‍ത്തിനെ കുറിച്ച് അറിയുന്നതുകൊണ്ട് മക്കളുടെ അക്കൗണ്ടിലേക്കാണ് പണം ഇടാറുള്ളത്. രണ്ടാഴ്ച മുന്‍പും പണം വാങ്ങി. എത്ര പൈസ കിട്ടിയാലും മതിവരാത്ത സ്വഭാവമാണ് ജോളിക്ക്.” നോബി പറഞ്ഞു. സ്വത്ത് തട്ടിയെടുക്കാനുണ്ടാക്കിയ വ്യാജ ഒസ്യത്തിനെ കുറിച്ചും നോബി പ്രതികരിച്ചു. ഒസ്യത്ത് […]

Kerala Local

ജോളി-ഷാജു വിവാഹ ചിത്രങ്ങൾ വൈറലാകുന്നു, ജോളിക്കെതിരെ ശക്തമായ തെളിവുകള്‍

കോഴിക്കോട്: കൂടത്തായികൂട്ട കൊലപാതകത്തിൽ ജോളിക്കെതിരെ ശക്തമായ തെളിവുകള്‍ സംഘടിപ്പിക്കാനും കൂട്ടാളികളെ വലയിലാക്കാനുമുളള നെട്ടോട്ടത്തിലാണ് പോലീസ്. അതിനിടെ ജോളിയുടെ പഴയ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഷാജുവുമായുളള ജോളിയുടെ രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. വിവാഹ ശേഷമുളള ചടങ്ങളുടെ ചിത്രങ്ങളടക്കമാണ് പുറത്ത് വന്നിരിക്കുന്നത്. ഇക്കൂട്ടത്തിലൊരു ചിത്രത്തില്‍ ജോളിയേയും ഷാജുവിനേയും കൂടാതെ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ അച്ഛന്‍ ടോം തോമസ്, ഭാര്യ അന്നമ്മ, റോയിയുടെ സഹോദരി റഞ്ചി, സഹോദരന്‍ റോജോ എന്നിവരേയും കാണാം. സിലി കൊല്ലപ്പെട്ട് ഒരു […]

News

നിങ്ങളുടെ ആധാർ സുരക്ഷിതമാക്കാം

ആധാർ ഉടമകളുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ആധാർ നമ്പർ ലോക്കു ചെയ്യാനും അൺലോക്ക് ചെയ്യാനുമുള്ള സംവിധാനം യുഐ‌ഡി‌എഐ അവതരിപ്പിച്ചിട്ടുണ്ട്. ആധാർ നമ്പർ ലോക്ക് ചെയ്ത ശേഷം നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് പ്രാമാണീകരണം നടത്താൻ കഴിയില്ല. അത്തരം സാഹചര്യങ്ങളിൽ, പ്രാമാണീകരണം നടത്താൻ നിങ്ങളുടെ വെർച്വൽ ഐഡി ഉപയോഗിക്കാം. ഈ ആധാർ ലോക്ക് സവിശേഷത ഉപയോഗിച്ച്, നിങ്ങളുടെ ആധാർ നമ്പർ മറ്റാരെങ്കിലും ദുരുപയോഗം ചെയ്യുന്നത് തടയും. നിങ്ങളുടെ ആധാർ ആധാർ ഓൺലൈനായോ എസ്എംഎസ് വഴിയോ ലോക്ക്, അൺലോക്ക് ചെയ്യാവുന്നതാണ്.

National

ഇന്ത്യ ഹിന്ദുരാഷ്ട്രം പ്രഖ്യാപനവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്

നാഗ്പൂര്‍: ഇന്ത്യയ്ക്കായി പ്രവര്‍ത്തിക്കുന്ന എല്ലാവരും ഹിന്ദുക്കള്‍ ആണെന്നും ഇന്ത്യ ഹിന്ദുരാഷ്ട്രം ആണെന്നും പ്രസ്താവനയുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. മഹാരാഷ്ട്രയില്‍ വിജയദശമി ആഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് മോഹന്‍ ഭഗവതിന്റെ വിവാദ പ്രസ്താവന. രാജ്യത്തിന്റെ ഐശ്വര്യത്തിനായി പ്രവര്‍ത്തിക്കുകയും സമാധാനം വര്‍ധിപ്പിക്കുകയും ചെയ്യുന്ന എല്ലാ ഭാരതീയരും ഹിന്ദുക്കള്‍ ആണ്. ആര്‍എസ്എസിന്റെ കാഴ്ചപ്പാടും പ്രഖ്യാപനവും രാജ്യത്തിന്റെ സ്വത്വം, സമൂഹത്തിന്റെ സ്വത്വം എന്നിവയെ അനുസരിച്ചാണ്. അതുകൊണ്ടാണ് ഭാരതത്തെ ഹിന്ദുസ്ഥാനെന്നും ഹിന്ദു രാഷ്ട്രം എന്നും വിളിക്കുന്നതെന്ന്’ മോഹന്‍ ഭഗവത് പറഞ്ഞു.

Health & Fitness

ഒരു ദിവസം എത്ര ഗ്ലാസ് പാല്‍ കുടിക്കാം ?

പ്രോട്ടീന്‍, വിറ്റാമിന്‍ A, B1, B2, B12, D, പൊട്ടാസിയം, മഗ്‌നീഷ്യം എന്നീ ഘടകങ്ങളുടെ സാന്നിധ്യത്തില്‍ പാല്‍ ഒരു മികച്ച സമീകൃത ആഹാരമാണ്. എല്ലിനെ ബാധിക്കുന്ന ഓസ്റ്റിയോപൊറോസിസ് ഉള്‍പ്പടെ അസുഖങ്ങളെ ചെറുക്കാന്‍ പാല്‍ കുടിക്കുന്നത് സഹായിക്കും. പാല്‍ ഇഷ്‌ടപ്പെടുന്നവര്‍ക്ക് പോലും സംശയമുണ്ടാക്കുന്ന കാര്യമാണ് ഒരു ദിവസം എത്ര ഗ്ലാസ് പാല്‍ കുടിക്കാം എന്നത്. പത്തുവയസ്സു മുതൽ ദിവസം രണ്ടു ഗ്ലാസ് പാൽ ചെറുചൂടോടെ കുടിക്കാമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഹൃദ്രോഗം, പ്രമേഹം തുങ്ങിയവ ഉള്ളവർ പാൽ കുടിക്കുന്നതിന്റെ […]

Entertainment

സെയ്ഫ് അലിഖാന്‍ ചിത്രം ലാല്‍ കപ്താന്‍ ഒക്ടോബര്‍ 18ന് റിലീസ് ചെയ്യും

സെയ്ഫ് അലിഖാന്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ലാല്‍ കപ്താന്‍ ഒക്ടോബര്‍ 18ന് റിലീസ് ചെയ്യും. അതിഗംഭീരമേക്കോവറിലാണ് സെയ്ഫ് അലിഖാന്‍ ചിത്രത്തില്‍ എത്തുന്നത്. നവദീപ് സിങ്‌ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഹന്‍ഡര്‍(വേട്ടക്കാരന്‍) എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. നാഗ സന്യാസിയുടെ പ്രതികാര കഥയാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. ഹിമാലയന്‍ ഗുഹകളിലും മറ്റും ഏകാന്തവാസം നയിക്കുന്ന സന്യാസിയായാണ് സെയ്ഫ് അലി ഖാന്‍ അഭിനയിക്കുന്നത്.

Sports

സേവാഗിനേക്കാള്‍ മികച്ചവന്‍ രോഹിത്; രോഹിതിനെ പുകഴ്ത്തി അക്തര്‍

ഓപ്പണറായിറങ്ങി രണ്ടിന്നിങ്‌സിലും സെഞ്ചുറി നേടി റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ രോഹിത് ശര്‍മയെ പ്രശംസിച്ച് മുന്‍ പാക് പേസര്‍ ഷുഐബ് അക്തര്‍. ”വീരേന്ദര്‍ സെവാഗിനേക്കാള്‍ എത്രയോ മികച്ച ബാറ്റിങ് ടെക്നിക്കിനുടമയാണ് രോഹിത്. സെവാഗിന് പന്ത് നാലുപാടും പറത്താനുള്ള ആക്രമണ മനോഭാവം മാത്രമാണുള്ളത്. മികച്ച ടൈമിങ്ങും ഷോട്ടുകളിലെ വൈവിധ്യവും രോഹിത്തിന്റെ കൈമുതലാണ്”, അക്തര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ രോഹിത് ഓപ്പണര്‍ എന്ന നിലയില്‍ അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന […]

error: Protected Content !!