News

ഓവുചാല്‍ നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയെന്ന് ആരോപണം: ആരാമ്പ്രം- കാഞ്ഞിരമുക്ക് റോഡ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു

കൊടുവള്ളി: അശാസ്ത്രീയ റോഡ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു.ആരാമ്പ്രം കാഞ്ഞിരമുക്ക് റോഡിന്റെ ആരാമ്പ്രം ഭാഗത്തെ ഡ്രൈനേജ് നിര്‍മ്മാണമാണ് നാട്ടുകാര്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തടഞ്ഞത്.സ്വകാര്യ വക്തികള്‍ക്ക് വേണ്ടി റോഡിന്റെ വീതി കുറച്ച് കൊണ്ടാണ് നിര്‍മ്മാണം നടക്കുന്നത് കൊണ്ടാണ് നിര്‍മ്മാണം തടഞ്ഞതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുറഞ്ഞ ദൂരത്തോളം ഒരു ഭാഗത്ത് ഡ്രൈനേജ് നിര്‍മ്മിക്കാത്തതും ജനങ്ങളില്‍ സംശയം വര്‍ദ്ധിപ്പിക്കുന്നു. ഈ രൂപത്തില്‍ ഡ്രൈനേജ് നിര്‍മ്മാണം മുമ്പോട്ട് പോയാല്‍ ആരാമ്പം അങ്ങാടിക്കടുത്ത് 2 വാഹനം കടന്ന് പോകാന്‍ പ്രയാസമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.പി ഡബ്ലിയുഡി നരിക്കുനി […]

Kerala National

150 ട്രെയിനുകളും 50 സ്റ്റേഷനുകളും സ്വകാര്യ കമ്പനികൾക്ക് കൈമാറും

ഡൽഹി: രാജ്യത്തെ 150 ട്രെയിനുകളും 50 റെയിൽവേ സ്റ്റേഷനുകളും സ്വകാര്യ മേഖലക്ക് കൈമാറാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇക്കാര്യം സമയബന്ധിതമായി പൂർത്തീകരിക്കാൻ പദ്ധതി തയ്യാറാക്കുന്നതിനായി പ്രത്യേത സമിതി രൂപീകരിക്കും. വാർത്താ ഏജൻസിയയ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റെയിൽവേയിലെ സ്വകാര്യവത്കരണണത്തിൽ പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നീതി ആയോഗ് അമിതാഭ് കാന്ത് റെയിൽവേ ബോർഡ് ചെയർമാൻ വികെ യാദവിന് കത്തെഴുതി. വികെ യാദവ്, അമിതാഭ് കാന്ത്, സമ്പത്തിക, ഹൈസിങ്, നഗരകാര്യ, സെക്രട്ടറിമാരും പ്രത്യേക സമിതിയിൽ അംഗങ്ങളായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. […]

Kerala

സാക്സോഫോൺ വിദഗ്ധൻ കദ്രി ഗോപാൽനാഥ് അന്തരിച്ചു

പ്രശസ്ത സാക്സോഫോൺ വിദഗ്ധൻ കദ്രി ഗോപാൽനാഥ് അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. എൻ ഗോപാലകൃഷ്ണ അയ്യരിൽ നിന്നാണ് സ്ക്സോഫോൺ അഭ്യസിച്ചത്.എആർ റഹ്മാൻ തന്‍റെ നിരവധി ഗാനങ്ങൾക്ക് ഗോപാൽനാഥിന്‍റെ പ്രതിഭ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മുപ്പതോളം രാഗങ്ങൾ ഗോപാൽനാഥ് റഹ്മാനു വേണ്ടി വായിച്ചിട്ടുണ്ട്.

Kerala News

ആറു പേരില്‍ നാലുപേർക്കും പൊട്ടാസ്യം സയനൈഡ്, അന്നമ്മയെ കൊല്ലാന്‍ മറ്റൊരു വിഷം: ഒടുവിൽ കുറ്റം സമ്മതിച്ച് ജോളി

കൂടത്തായി കൊലപാതകക്കേസില്‍ പൊലീസിനോട് കുറ്റം സമ്മതിച്ച് മുഖ്യപ്രതി ജോളി. കൊല്ലപ്പെട്ട ആറു പേരില്‍ നാലുപേർക്കും പൊട്ടാസ്യം സയനൈഡ് നല്‍കിയെന്ന് ജോളി വെളിപ്പെടുത്തി. അന്നമ്മയെ കൊല്ലാന്‍ മറ്റൊരു വിഷമാണ് നല്‍കിയെതെന്ന് സമ്മതിച്ചതായാണ് വിവരം. കൂടാതെ മറ്റു രണ്ടുപേരെക്കൂടി കൊലപ്പെടുത്താന്‍ പദ്ധതിയുണ്ടായിരുന്നതായി ചോദ്യം ചെയ്യലില്‍ ജോളി സമ്മതിച്ചു. ജോളിയടക്കമുള്ള മൂന്നുപ്രതികളെയും പൊലീസ് പ്രത്യേകം ചോദ്യം ചെയ്തു. വടകര റൂറല്‍ എസ്പി ഓഫീസില്‍ വച്ചാണ് ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി ജോളി സഹകരിക്കുന്നുണ്ടെന്ന് എസ്പി കെ […]

News

സരസ്വതിയമ്മയ്ക്ക് പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങ്

കുന്ദമംഗലം; കുന്ദമംഗലം ന്യൂസിന്റെ വാര്‍ത്തയെത്തുടര്‍ന്ന് ആരോരുമില്ലാതെ പെരിങ്ങളത്ത് അനാഥയായി കഴിഞ്ഞിരുന്ന സരസ്വതിയമ്മയ്ക്ക് പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങ്. ഏറെ കഷ്ടതയനുഭവിച്ച് ഒറ്റക്ക് ഒരു വീട്ടില്‍ താമസിക്കുകയായിരുന്ന സരസ്വതിയമ്മയുടെ ദുരിതം നിറഞ്ഞ കഥ കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പിഎസ്എന്‍ കോളേജ് സരസ്വതിയമ്മയെ ഏറ്റെടുത്ത ശേഷം കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷിന്റെയും ഭാര്യ പ്രിയ സുചേഷിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ തകര്‍ന്നുവീഴാറായ വീടിന്റെ പ്രവൃത്തി ഏറ്റെടുത്ത് നവീകരിക്കുകയായിരുന്നു. ചെറുപ്പം മുതല്‍ അനാഥയായി കഴിഞ്ഞ സരസ്വതിയമ്മ വിവാഹ ശേഷം കുറച്ചു വര്‍ഷങ്ങള്‍ക്ക് […]

Kerala News

ബാലികാദിനമോ… ബലി ദിനമോ?

ഐശ്വര്യ മുസാഫർ ഇന്ന് ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാദിനം. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ലിംഗവിവേചനത്തിനെതിരെയുള്ള ദിനമായാണ് ബാലികാദിനത്തെ നാം കാണുന്നത്. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചു തുടങ്ങിയത്. 2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്. ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതലയേറ്റ ദിവസമാണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതൽ ഇത് നിലവിൽ വന്നു. ശൈശവവിവാഹവും ശാരീരികപീഡനങ്ങളും ബാലവേലയും പെൺകുട്ടികളുടെ […]

News

ജസ ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം നാളെ

കുന്ദമംഗലം;ഹജ്ജ്, ഉംറ സേവന രരംഗത്ത് മികച്ച സേവനങ്ങളുമായി പ്രവര്‍ത്തിക്കുന്ന ജസ ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ കുന്ദമംഗലം ബ്രാഞ്ചിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ശനിയാഴ്ച നടക്കും. രാവിലെ 11 മണിക്ക് പാണക്കാച് സയ്യിദ് അബ്ബാസ് അലി ശിഹാബ്തങ്ങളാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.

News

പച്ചത്തുരുത്ത് പദ്ധതി സി.ഡബ്ലൂ.ആര്‍.ഡി.എം-ല്‍

 കുന്ദമംഗലം; സ്വാഭാവിക മാതൃകാ വനം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷന്‍ ആവിഷ്‌ക്കരിച്ച പച്ചത്തുരുത്ത് പദ്ധതി്ക്ക് സിഡബ്‌ളിയു ആര്‍ഡിഎം-ലും തുടക്കമായി. ഗാന്ധിയന്‍ വി.കെ ബാലകൃഷ്ണന്‍ നായര്‍,  സിഡബ്‌ളിയു ആര്‍ഡിഎം  എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. എ.ബി അനിത എന്നിവര്‍ ചേര്‍ന്ന്   നടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സിഡബ്‌ളിയു ആര്‍ഡിഎം ലെ ടെക്‌നിക്കല്‍ ഓഫീസര്‍ സി.വി പ്രമോദിന്റെയും ഹരിതകേരളം ജില്ലാ മിഷന്റെയും പ്രത്യേക താല്‍പര്യ പ്രകാരമാണ് പദ്ധതി ആരംഭിച്ചത്.മാവ്, നെല്ലി, ലക്ഷ്മി തരൂ, പേര, സപ്പോട്ട, അശോകം, ഗ്രാമ്പു, മാതളം, തുടങ്ങിയ […]

information

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ഒക്ടോബര്‍ 18 ന്

ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 582/17, 584/17, 585/17, 640/17) തസ്തികകളുടെ തെഞ്ഞെടുപ്പിനായുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ഒക്ടോബര്‍ 18 ന് രാവിലെ ആറ് മണിമുതല്‍ വെസ്റ്റ്ഹില്‍ ചുങ്കത്തുള്ള ആയുര്‍വേദ ആശുപത്രിക്ക് സമീപം ഭട്ട്റോഡ് ജംഗ്ഷനില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രണ്ട് കിലോമീറ്റര്‍ ദൂരം നിര്‍ദ്ദിഷ്ട സമയത്തിനകം ഓടിതീര്‍ക്കേണ്ടതും ഓട്ടത്തിനിടയില്‍ നടന്നാല്‍ അയോഗ്യരാക്കുന്നതുമാണ്. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച എതെങ്കിലും അസ്സല്‍ തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാകണം. […]

Local News

പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് തൊഴില്‍ പരിശീലനം

കോഴിക്കോട് ജില്ലാ പഞ്ചായത്ത് എസ്.സി വിഭാഗത്തിന് വേണ്ടി ആവിഷ്‌കരിച്ച തൊഴില്‍പരിശീലനം, മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനം (എസ്.സി യുവതീയുവാക്കള്‍ക്ക് മാത്രം) എന്നീ പ്രോജക്റ്റുകള്‍ പ്രകാരമുള്ള സൗജന്യപരിശീലനം ഒക്ടോബര്‍ 16 ന് കാലത്ത് 10 മണിക്ക് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ആരംഭിക്കും. ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് ഇതുവരെ പ്രവേശനം തേടാത്ത നിശ്ചിതയോഗ്യതയുള്ളവര്‍ 16 ന് മുന്‍പ് ആവശ്യമായ രേഖകളോടെ സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ എത്തി പ്രവേശനം നേടണം. ഗ്രാമസഭാ അംഗീകാരം ലഭിച്ചതു സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത്, വിദ്യാഭ്യാസയോഗ്യത (ചുരുങ്ങിയത് എസ്.എസ്.എല്‍.സി പാസ്സ്), […]

error: Protected Content !!