കുന്ദമംഗലം; സാമ്പത്തികമായി ഏറെ പിന്നോക്കം നില്ക്കുന്ന കുന്ദമംഗലം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിക്ക് കുന്ദമംഗലം പോലീസിന്റെ മാതൃകാപരമായ ഇടപെടലിനെത്തുടര്‍ന്ന് സഹായ ഹസ്തം. ആകാശ് പി പെരിങ്ങളം എന്ന 10 ാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് കണ്ണിന് കാഴ്ച കുറഞ്ഞു വരുന്ന രോഗമായതിനാല്‍ ഡോക്ടര്‍മാര്‍ കണ്ണട വെക്കണമെന്ന് നിര്‍ദേശിച്ചത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബമായതിനെത്തുടര്‍ന്ന് കുന്ദമംഗലം പോലീസ് കുന്ദമംഗലത്തെ ഐശ്വര്യ അസ്സോസിയേറ്റ്സ്, ലുലു ഒപ്റ്റിക്കല്‍സ് എന്നിവരുമായി ചേര്‍ന്ന് ചികിത്സയുടെ ഭാഗമായി കണ്ണട നല്‍കുകയായിരുന്നു,
ആകാശിന് സ്കൂളില്‍ പഠിക്കുമ്പോള്‍ ആക്സിഡന്റ് പറ്റിയതിന് ശേഷമാണ് അസുഖം വരുന്നത്. അപകടത്തിന് ശേഷവും ഭാരമുള്ളതൊന്നും എടുക്കാനോ മറ്റോ പറ്റാത്ത അവസ്ഥയായിരുന്നു. സ്വന്തമായി വീടില്ലാത്ത അവസ്ഥയുമുണ്ട്. അസുഖമുള്ള അമ്മയും 18 വയസായ സഹോദരനും ജോലിക്ക് പോയാണ് വീട്ടുവാടകയും ചികിത്സയും നടക്കുന്നത്. അച്ചന് മാനസിക രോഗിയാണ്. 23 വയസ്സുള്ള മറ്റൊരു ജ്യേഷ്ടനും അസുഖമാണ്. പലപ്പോഴും അസുഖം വരുന്നതിനാല്‍ അമ്മയ്ക്ക് കൃത്യമായി ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയുമാണ്. അതിനാല്‍ സുമനസ്സുകളുടെ സഹായം ഈ കുടുംബത്തിന് എത്തിക്കണമെന്ന ലക്ഷ്യത്തോടെയും കൂടിയാണ് പോലീസ് ഇത്തരത്തില്‍ സഹായം എത്തിക്കുന്നത്
ചടങ്ങില്‍ കുന്ദമംഗലം പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബു, പിആര്‍ഒ ഫിറോസ് പുല്‍പ്പറമ്പ്, എഎസ്ഐ വേണുഗോപാല്‍, വനിത സിവില്‍ പോലീസ് ഓഫീസര്‍ സുജ കെ, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ ബിനേഷ്, വിജേഷ് കൂടാതെ ഷജില്‍, നിര്‍ഷാദ്, റാഷിദ് എന്നിവരും പങ്കെടുത്തു.

