നന്മയുടെ വെളിച്ചം പകര്‍ന്ന് കുന്ദമംഗലം പോലീസ്; ഇവര്‍ക്ക് വേണം സുമനസ്സുകളുടെ സഹായം
കുന്ദമംഗലം; സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുന്ദമംഗലം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് കുന്ദമംഗലം പോലീസിന്റെ മാതൃകാപരമായ ഇടപെടലിനെത്തുടര്‍ന്ന് സഹായ ഹസ്തം. ആകാശ് പി പെരിങ്ങളം എന്ന 10 ാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് കണ്ണിന് കാഴ്ച കുറഞ്ഞു വരുന്ന രോഗമായതിനാല്‍ ഡോക്ടര്‍മാര്‍ കണ്ണട വെക്കണമെന്ന് നിര്‍ദേശിച്ചത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബമായതിനെത്തുടര്‍ന്ന് കുന്ദമംഗലം പോലീസ് കുന്ദമംഗലത്തെ ഐശ്വര്യ അസ്സോസിയേറ്റ്‌സ്, ലുലു ഒപ്റ്റിക്കല്‍സ് എന്നിവരുമായി ചേര്‍ന്ന് ചികിത്സയുടെ ഭാഗമായി കണ്ണട നല്‍കുകയായിരുന്നു, ആകാശിന് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആക്‌സിഡന്റ് പറ്റിയതിന് ശേഷമാണ് അസുഖം […]
