കുന്ദമംഗലം : ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് പെരുവയല്‍ പഞ്ചായത്തില്‍ തുടക്കമായി. ഹരിതകേരളം മിഷന്റെയും പെരിങ്ങളം ഹയര്‍ സെക്കണ്ടറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്കൂളിലെ അഞ്ച് സെന്റ് സ്ഥലത്ത് പഞ്ചായത്ത് പ്രസിഡന്റ് വൈ.പി ശാന്ത തൈ നടീല്‍ കര്‍മ്മം നിര്‍വഹിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ജൂണ്‍ മുതല്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പത്ത് സെന്റ് സ്ഥലത്ത് പച്ചത്തുരുത്ത് യാഥാര്‍ഥ്യമായത്.
സ്ക്കൂളിലെ മൂന്ന് സ്ഥലത്തായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ട പ്രവര്‍ത്തനം എന്ന നിലയില്‍ അഞ്ച് സെന്റ് സ്ഥലത്ത് 30 ഓളം തൈകള്‍ നട്ടു. രണ്ടാം ഘട്ടത്തില്‍ അഞ്ച് സെന്റ് സ്ഥലത്ത് കൂടി വ്യാപിപ്പിക്കും. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പെരിങ്ങളം ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളാണ് പച്ചത്തുരുത്തിന്റെ സംരക്ഷണം ഏറ്റെടുത്തത്.
വൈസ് പ്രസിഡന്റ് കുന്നുമ്മല്‍ ജമീല , ഹെഡ് മാസ്റ്റര്‍ മധു കുമാര്‍ കെ കെ , ാഫ് സെക്രട്ടറി മുഹമ്മദ് യുസഫ് കെ , അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, ഹരിതകേരളം മിഷന് പ്രവര്‍ത്തകരായ രാജേഷ്.എ, സിനി. പി.എം, അമലദേവി സി എസ് എന്നിവര്‍ പങ്കെടുത്തു.