
മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടം മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. സി.പി.ഐ നേതാവായ സി.എൻ ചന്ദ്രനും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും മാത്രമാണ് അദ്ദേഹത്തെ അനുഗമിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പിണറായി പത്രിക സമർപ്പിച്ചത്. കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.തുടര്‍ച്ചയായ രണ്ടാം വട്ടമാണ് പിണറായി വിജയന്‍ ധര്‍മ്മടത്തു നിന്നും ജനവിധി തേടുന്നത്.

