രണ്ടാം ട്വന്‍റി 20; ഇന്ത്യക്ക് തകർപ്പൻ ജയം

0
103

രണ്ടാം ട്വന്‍റി 20 മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക്​ ഏഴ്​ വിക്കറ്റിന്‍റെ ഉജ്ജ്വല വിജയം.
അരങ്ങേറ്റ താരം ഇഷാൻ കിഷൻന്‍റെ അർധ സെഞ്ച്വറി പ്രകടനത്തിന്‍റെ മികവിൽ ഇംഗ്ലണ്ട്​ ഉയർത്തിയ​ 165 റൺസിന്‍റെ വിജയലക്ഷ്യം 13 പന്ത്​ ബാക്കിയിരിക്കെയണ്​ ഇന്ത്യ മറികടന്നത്​. യുവതാരങ്ങളിലേക്ക്​ ആവേശം നിറച്ച്​ അർധ സെഞ്ച്വറി കുറിച്ച ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി ഇന്ത്യൻ വിജയത്തിന്​ ചുക്കാൻ പിടിച്ചു.

ആദ്യ ഓവറിൽ തന്നെ ഓപ്പണർ ലോകേഷ്​ രാഹുലിനെ പൂജ്യത്തിന്​ നഷ്​ടമായ ഇന്ത്യക്കായി അരങ്ങേറ്റക്കാരൻ ഇഷാൻ അതിശയിപ്പിക്കുന്ന പ്രകടനമാണ്​ കാഴ്ചവെച്ചത്​. കഴിഞ്ഞ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെ കിരീടത്തിലേക്ക്​ നയിച്ചതിൽ മുഖ്യപങ്ക്​ വഹിച്ച ഇഷാൻ അതേ പ്രകടനം മെ​േട്ടരയിലും തുടരുകയായിരുന്നു. ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയെ മറുവശത്ത്​ ബാറ്റിങ്ങ്​ വിരുന്ന്​ ആസ്വദിക്കാൻ നിർത്തി ഇഷാൻ കത്തിക്കയറി. 32 പന്തിൽ നാല്​ സിക്​സറുകളുടെയും അഞ്ച്​ ബൗണ്ടറിയുടെയും അകമ്പടിയിലാണ്​ ഇഷാൻ 56റൺസെടുത്ത്ആദിൽ റഷീദിന്‍റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തായത്​. ഒമ്പത്​ ഓവറിൽ ഇഷാൻ – കോഹ്​ലി സഖ്യം പടുത്തുയർത്തിയത്​ 94 റൺസിന്‍റെ കൂട്ടുകെട്ടായിരുന്നു. 13 പന്തിൽ 26 റൺസെടുത്ത ഋഷഭ്​ പന്തിന്‍റെ മിന്നൽ പ്രകടനവും ഇന്ത്യക്ക്​ തുണയായി.

LEAVE A REPLY

Please enter your comment!
Please enter your name here