ശബരിമല വിഷയത്തില്‍ കോടതി വിധിയാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.
ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് വീണ്ടും ശബരിമല ഉയര്‍ത്തിക്കാട്ടുന്നതെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ പയറ്റി പരാജയപ്പെട്ട അടവ് തന്നെ അവർ വീണ്ടും പുറത്തിറക്കുകയാമെന്നും ഐസക്ക് പരിഹസിച്ചു.

