Kerala

LPST ഉദ്യോഗാർത്ഥികളുടെ സമരം; ഐസിയുവിലും നിരാഹാരം തുടർന്ന് വളർമതി

തിരുവനന്തപുരം: റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് ലോവർ പ്രൈമറി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ (എൽ.പി.എസ്.ടി) സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാര്‍ത്ഥി വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി. ഐസിയുവിലും നിരാഹാരം തുടർന്ന് വളർമതി. നിരാഹാര സമരം ഇന്ന് പത്തൊമ്പതാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ രാത്രിയോടെയാണ് നിരാഹാരം തുടരുന്നതിനിടെ വളർമതിയെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്.

ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം ഇവരെ പൊലീസ് ഇടപെട്ടല്ല ആശുപത്രിയിലേക്ക് മാറ്റിയതല്ല. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇവരെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.അതിനിടെ, എൽ.പി.എസ്.ടി സമരവുമായി ബന്ധപ്പെട്ട് പോലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പോലീസ് പൊളിച്ചുനീക്കിയ സമരപ്പന്തലുകൾ പുനഃസ്ഥാപിച്ചതിന് ഡി.വൈ.എഫ്.ഐക്കും എൽ.പി.എസ്.ടി സമരസമിതിക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി പോലീസ് സമരപ്പന്തൽ അഴിച്ചുമാറ്റിയിരുന്നുവെങ്കിലും മണിക്കൂറുകൾക്കകം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഇത് വീണ്ടും കെട്ടുകയായിരുന്നു. പോലീസിനെ തടഞ്ഞതിന് യുവമോർച്ചക്കാർക്കെതിരെയും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.സമരം ആരംഭിച്ച് 129-ാം ദിവസമായിരുന്നു കഴിഞ്ഞ രാത്രി പോലീസെത്തി സമരസമിതിയുടെ പന്തൽ ബലമായി പൊളിച്ചുനീക്കിയത്.

തുടർന്ന് നിരാഹാര സമരം നടത്തിയിരുന്ന വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ ഉദ്യോഗാർത്ഥിയായ ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുത്തു. ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ മാറ്റാൻ ശ്രമിച്ചതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച് നേടിയെടുക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഉദ്യോഗാർത്ഥികൾ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!