Trending

മുഖ്യമന്ത്രിയുമായി ഭിന്നതയില്ല; വൈദ്യുതി കരാർ വിവാദത്തിൽ വിശദീകരണവുമായി സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത വർധിച്ചിട്ടുണ്ടെന്നും ദീർഘകാലത്തേക്ക് കൂടുതൽ വൈദ്യുതി ആവശ്യമാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. കെ.എസ്.ഇ.ബി സർക്കാരിൽ സമ്മർദം ചെലുത്തിയിട്ടില്ലെന്നും, മറിച്ച് വൈദ്യുതിയുടെ ആവശ്യകത ആവർത്തിച്ച് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ജി.എൻ.എയുമായുള്ള വൈദ്യുതി കരാർ പ്രായോഗികമല്ലാത്തതിനാൽ അത് നടപ്പിലാകില്ലെന്നും, ഇക്കാര്യത്തിലുള്ള പ്രയാസങ്ങൾ ബോർഡ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുമായി നിലവിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നും വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ചത് മാധ്യമങ്ങളാണെന്നും സണ്ണി ജോസഫ് ആരോപിച്ചു.

മഹാരാഷ്ട്രയിലെ സിന്നാർ താപവൈദ്യുത നിലയത്തിൽ നിന്ന് സംസ്ഥാനത്തിന് കൂടുതൽ വൈദ്യുതി ലഭ്യമാകുമെന്നും, അടൂർ പ്രകാശിന്റെ വിമർശനങ്ങളെ അവഗണിക്കുന്നതാണ് നല്ലതെന്നും (ബെറ്റർ ടു അവോയ്ഡ്) അദ്ദേഹം പ്രതികരിച്ചു. അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള പുതിയ നിയമനത്തിൽ സംസ്ഥാന നേതൃത്വത്തിനിടയിൽ ഇനിയും സമവായമായില്ല. ഒരു പേരിലേക്ക് എത്താത്ത സാഹചര്യത്തിൽ നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് തന്നെ തൽക്കാലം പദവിയിൽ തുടർന്നേക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!