Trending

2030-ഓടെ റോഡപകടങ്ങൾ പകുതിയായി കുറയ്ക്കും, പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്; മമ്മൂട്ടി ബ്രാൻഡ് അംബാസിഡറാകും

തിരുവനന്തപുരം: റോഡ് അപകടങ്ങൾ കുറയ്ക്കാൻ പുതിയ പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്. 2030-ഓടെ റോഡപകട മരണങ്ങളും പരുക്കുകളും പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ജീവ-സുയാത്ര മിഷൻ എന്ന പേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി നിർവഹിക്കും.

പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി നടൻ മമ്മൂട്ടിയെത്തും. പദ്ധതി നടപ്പിലാക്കുക 5 അടിസ്ഥാന ലക്ഷ്യങ്ങൾ മുൻനിർത്തി. റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്. മിഷന്റെ പ്രവർത്തനങ്ങൾ പ്രധാനമായും അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങളെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്.

സുരക്ഷിത നിരത്തുകൾ; റോഡുകളുടെ നിർമ്മാണത്തിലും അറ്റകുറ്റപ്പണികളിലും സുരക്ഷ ഉറപ്പാക്കുകയും അപകടമേഖലകൾ (ബ്ലാക്ക് സ്പോട്ടുകൾ) പരിഹരിക്കുന്നതിന് അത്യാധുനിക എൻജിനീയറിങ് പരിഹാരങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നു.

സുരക്ഷിത പെരുമാറ്റം; ഡ്രൈവർമാരിലും കാൽനടയാത്രക്കാരിലും ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി സ്കൂളുകളിലും കോളേജുകളിലും റോഡ് സുരക്ഷാ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.

സുരക്ഷിത വേഗത; അമിതവേഗത നിയന്ത്രിക്കുന്നതിനായി നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള കർശനമായ ഗതാഗത നിയമപാലനം നടപ്പിലാക്കുന്നു.

സുരക്ഷിത വാഹനങ്ങൾ; വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായ പരിശോധനകളും ഉറപ്പുവരുത്തുന്നു.

അപകടാനന്തര അടിയന്തര പ്രതികരണം; അപകടമുണ്ടായാൽ എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള അടിയന്തര രക്ഷാപ്രവർത്തന സംവിധാനങ്ങൾ ശക്തിപ്പെടുത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!