Kerala

‘സഭയുടെ ശാപം ഏറ്റുവാങ്ങി തുടര്‍ഭരണം നടത്താമെന്ന് കരുതേണ്ട’; പള്ളിത്തര്‍ക്കത്തില്‍ നിരാഹാര സമരത്തിനൊരുങ്ങി യാക്കോബായ സഭ

പള്ളിത്തര്‍ക്കത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്താനൊരുങ്ങി യാക്കോബായ സഭ. ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കത്തില്‍ നിയമ നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

സഭയുടെ ശാപമേറ്റിട്ട് തുടര്‍ ഭരണം നടത്താമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ കരുതേണ്ടെന്ന് യാക്കോബായ ബിഷപ്പ് തോമസ് മാര്‍ അലക്‌സാന്‍ഡ്രിയോസ് പറഞ്ഞു. ആരാധന സ്വാതന്ത്ര്യം തിരിച്ചുകിട്ടിയേ പറ്റൂ. 37 ദിവസം വഴിയരികില്‍ മഞ്ഞും വെയിലും കൊണ്ടിരിക്കുന്ന തങ്ങളെ കാണാതെ പോയാല്‍ വിശ്വാസികള്‍ പ്രതികരിക്കുമെന്നും ബിഷപ്പ് പറഞ്ഞു. സെക്രട്ടറിയേറ്റ് നടയില്‍ യാക്കോബായ വിഭാഗം നടത്തുന്ന അവകാശ സംരക്ഷണ സമരത്തെ അഭിസംബോധന ചെയ്യവേയാണ് മുംബൈ ഭദ്രാസനാധിപന്റെ പ്രതികരണം.

നിയമനിര്‍മ്മാണത്തിന് വേണ്ടി സമരം ശക്തമാക്കും. നഷ്ടപ്പെട്ട പള്ളികളിലെ സെമിത്തേരികളില്‍ നാളെ പ്രാര്‍ത്ഥന നടത്തുമെന്നും യാക്കോബായ സഭ വ്യക്തമാക്കി. സഭാ തര്‍ക്കം തീര്‍ക്കാന്‍ നിയമം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സഭ തിങ്കളാഴ്ച്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. മൂന്നുദിവസമായി നടത്തി വന്ന രാപ്പകല്‍ സമരം ഇന്ന് സമാപിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!