ഇന്ത്യയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും കോവിഡ് രോഗബാധിതരുടെ എണ്ണം എണ്‍പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 83,341 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 40 ലക്ഷത്തിനോടുത്തു. ഇന്ത്യയില്‍ ഇതുവരെ 39,36,747 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ദിനം പ്രതി ആയിരത്തിന് മുകളില്‍ ആളുകളാണ് രാജ്യത്ത് കോവിഡ് മൂലം മരിക്കുന്നത്. ഇന്നലെ മാത്രം 1096 പേരാണ് ഇന്ത്യയില്‍ കോവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 68,472 ആയി. അതേസമയം, രോഗ മുക്തി നിരക്ക് 77.15 ശതമാനമെന്നത് രാജ്യത്ത് ആശ്വാസമേകുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 30 ലക്ഷം കടന്നു. നിലവില്‍ 30,37151 പേരാണ് രോ?ഗമുക്തി നേടിയിട്ടുള്ളത്.

