
വടകര: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചോറോട് പഞ്ചായത്തിലെ വാർഡ് 17 ,വാർഡ് 18 തീരദേശ മേഖലയില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. കുരിയാടിയില്‍ ഫിഷ്ലാന്റിംഗ് സെന്റര്‍ പരിസരത്ത് നിന്നു തുടങ്ങിയ റൂട്ട് മാര്‍ച്ച് വരയന്റെ വളപ്പ് വരെ നീങ്ങി. പത്തോളം പോലീസ് വാഹനങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
കോവിഡ് സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും പ്രോട്ടോക്കോള്‍ പാലിക്കാനുമാണ് മാര്‍ച്ച് നടത്തിയത്. ഇതു സംബന്ധിച്ച് ബോധവത്കരണ മൈക്ക് അനൗണ്‍സ്മെന്റും നടത്തി. ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമിൻ്റെ നേതൃത്വത്തിൽ കോവിഡ് ബോധവൽക്കരണ നോട്ടീസ് വിതരണം ചെയ്തു. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നതിനു വേണ്ടിയാണ് പോലീസ് നേരിട്ട് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ സാംബശിവറാവു ഈ മേഖലകൾ സന്ദർശിച്ചു. കോവിഡ് ജാഗ്രത പാലിക്കാനാവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു .

