കോഴിക്കോട് : കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിൽ രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ 65 പേർക്ക് പരിശോധന ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 65 പേരിൽ നടത്തിയ പി സി ആർ ടെസ്റ്റിലാണ് പട്ടികയിലെ മുഴുവൻ പേർക്കും രോഗമില്ലെന്ന് വ്യക്തമായത്
ഗ്രാമ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നായി നടത്തിയ പരിശോധന ഫലം മുഴുവൻ നെഗറ്റീവായത് ഏറെ ആശ്വാസം നൽകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സുരക്ഷയും ജാഗ്രതയും ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

