തിരുവനന്തപുരം : രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വില വർധനവിനെതിരെ ഇന്ന് സംസ്ഥാനത്ത് മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക്.
പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും ടാക്സി വാഹനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിതിയല്‍ കൊണ്ടുവരുക, ഓട്ടോ- ടാക്സി നിരക്ക് കാലോചിതമായി പുതുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്
രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പണിമുടക്ക്. ഇതിന്റെ ഭാഗമായി ജൂലൈ 6ന് ഓട്ടോ-ടാക്സി സ്റ്റാന്‍ഡുകളില്‍ കരിദിനമായി ആചരിച്ചിരുന്നു

