Health & Fitness National

അനുഷ്കയെന്ന കുരുന്നിന് ചികിത്സയ്ക്കാവിശ്യം അത്യപൂർവമായ രക്തം ‘പി നൾ ഫെനോടൈപ്പ്’

തലയോടിനേറ്റ പരുക്കിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കായി അമൃത ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കുന്ന അനുഷ്കയെന്ന കുരുന്ന് ചികിത്സയ്ക്കാവിശ്യമായി അത്യപൂർവമായ രക്തം തേടുകയാണ്. രാജ്യത്ത് തന്നെ വളരെ വിരളമായി മാത്രം കാണുന്ന ‘പി നൾ ഫെനോടൈപ്പ്’ എന്നറിയപ്പെടുന്ന രക്തഗ്രൂപ്പാണ് കുട്ടിയുടേത്.

ഇതിനാവശ്യമായ അന്വേഷണങ്ങൾ പല ഭാഗത്ത് നിന്നും ആരംഭിച്ചു കഴിഞ്ഞു. പക്ഷെ രാജ്യത്ത് തന്നെ രണ്ടു പേർക്ക് മാത്രമേ ഉള്ളുവെന്നത് ശ്രദ്ധേയമാണ്. മുൻപ് മണിപ്പാലിൽ നടന്ന ഒരു ചികിത്സയിലാണ് ഈ രക്തം ആദ്യമായി ഉപയോഗിക്കുന്നത്.

കളിക്കുന്നതിനിടെ കെട്ടിടത്തന്റെ മുകളിൽ നിന്നും വീണ് അനുഷ്കയ്ക്ക് പരിക്കേറ്റതിനെ തുടർന്ന സംഭവത്തിൽ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിക്കുകയായിരുന്നു .

കഴിഞ്ഞ വർഷം കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് അനുഷ്കയ്ക്ക് പരുക്കേറ്റിരുന്നു. ഇതേത്തുടർന്നാണ് ശസ്ത്രക്രിയ ഡോക്ടർമാർ നിർദ്ദേശിച്ചത്. ആദ്യഘട്ട ശസ്ത്രക്രിയ നടത്തിയതോടെ തന്നെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണ്. പിനൾ അഥവാ പിപി എന്നറിയപ്പെടുന്ന രക്തം ലഭിച്ചാൽ മാത്രമേ സുപ്രധാന ശസ്ത്രക്രിയ നടത്താൻ കഴിയുകയുള്ളൂ.

ഇതിനു മുൻപ് കസ്തൂർബ ആശുപത്രിയിൽ ചികിൽസ തേടിയ ആൾക്ക് മാത്രമാണ് ഈ ഗ്രൂപ്പ് രക്തം കണ്ടെത്തിയിട്ടിയുള്ളത്. ഇയാളെ ആശുപത്രി അധികൃതർ ബന്ധപ്പെട്ടുവെങ്കിലും എബിഒ ചേരാത്തത്തിനാൽ ശ്രമം ഉപേക്ഷിച്ചു. ഇതോടെയാണ് തിരച്ചിൽ ആഗോളവ്യാപകമാക്കിയത്. വിദേശത്ത് ഒരാശുപത്രിയിൽ രക്തം ഉണ്ടെന്നറിഞ്ഞു ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് അതികൃതർ

ഈ അപൂർവ രക്തം കണ്ടെത്തുക ദുഷ്കരം എ,ബി, ഒ, ആർച്ച് ഡി തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന രക്തഗ്രൂപ്പുകൾ. എന്നാൽ ഇവയുടെ കൂട്ടത്തിൽ പെടാത്ത ഇരുന്നൂറോളം രക്തഗ്രൂപ്പുകൾ വേറെയുമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
Health & Fitness Local

ഔഷധ സസ്യങ്ങൾ സംരക്ഷിക്കണം

 കുന്ദമംഗലം: ഔഷധസസ്യങ്ങൾ നാമാവശേഷമാകുന്ന ഇക്കാലത്ത് അവ നട്ട് പിടിപ്പിക്കാൻ കുട്ടികൾ തയ്യാറാകണമെന്ന് പി.ടി.എ റഹീം എം.എൽ. എ പറഞ്ഞു. സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ കുട്ടികൾക്കുള്ള സൗജന്യ സ്കൂൾ കിറ്റും
error: Protected Content !!