Kerala News

കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷം; മൂന്ന് ദിവസത്തെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ ഉത്തരവ്, ഞായറാഴ്ച ഓടില്ല

  • 5th August 2022
  • 0 Comments

ഡീസലിന് പണമില്ലാത്ത സാഹചര്യത്തില്‍ വരുന്ന മൂന്ന് ദിവസത്തെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ ഉത്തരവ്. സംസ്ഥാനത്ത് ഇന്ന് നിരവധി സര്‍വീസുകള്‍ റദ്ദാക്കി. നിലവില്‍ ഓര്‍ഡിനറി സര്‍വീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. ഇന്ന് അമ്പത് ശതമാനവും ശനിയാഴ്ച 25 ശതമാനവും സര്‍വീസുകള്‍ മാത്രമാണ് നടത്തുക. ഞായറാഴ്ച പൂര്‍ണമായും സര്‍വീസ് ഒഴിവാക്കും. കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറാണ് ഉത്തരവ് ഡിപ്പോകള്‍ക്ക് കൈമാറിയിരിക്കുന്നത്. വിശദമായ ഉത്തരവ് പിന്നീട് വരും. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനെ തുടര്‍ന്ന് ഡീസല്‍ ലഭ്യത കുറഞ്ഞതും മോശം കാലാവസ്ഥയില്‍ വരുമാനം കുറഞ്ഞതുമാണ് സര്‍വീസുകള്‍ […]

Kerala News

ചെലവ് ചുരുക്കാന്‍ കെ.എസ്.ആര്‍.ടി.സി; ഡീസലിന് പകരം ഹൈഡ്രജന്‍, ഹൈഡ്രജന്‍ തദ്ദേശീയമായി നിര്‍മിക്കാനും പദ്ധതി

  • 17th July 2022
  • 0 Comments

ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി ഹൈഡ്രജനില്‍ ഓടുന്ന പുതിയ ബസുകള്‍ വാങ്ങുന്നതിനൊപ്പം നിലവിലുള്ള ബസുകളെ അതിലേക്ക് മാറ്റാനൊരുങ്ങി കെഎസ്ആര്‍ടിസി. 10 ലക്ഷം രൂപ ചെലവില്‍ ഒരു ബസ് ഹൈഡ്രജനിലേക്ക് മാറ്റാനാകുമെന്നാണ് വിലയിരുത്തല്‍. ഡീസലിനെക്കാള്‍ വിലക്കുറവില്‍ ഹൈഡ്രജന്‍ തദ്ദേശീയമായി നിര്‍മിക്കാനും പദ്ധതിയുണ്ട്. ഹൈഡ്രജന്‍ എന്‍ജിന്‍ വികസിപ്പിച്ച അശോക് ലൈലാന്‍ഡ് കമ്പനിയുടെ സഹായവും ഇതിനായി തേടിയിട്ടുണ്ട്. നിലവിലുള്ള ഫ്യൂവല്‍സെല്‍ സംവിധാനത്തില്‍നിന്ന് വ്യത്യസ്തമായ ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എന്‍ജിനാണ് കമ്പനി നിര്‍മിച്ചിട്ടുള്ളത്. എന്‍ജിന്റെ പ്രവര്‍ത്തനം വിലയിരുത്താനും ചര്‍ച്ചകള്‍ക്കുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന്റെ നേതൃത്വത്തില്‍ ഉന്നത […]

National News

127 ദിവസത്തിന് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂടി

  • 22nd March 2022
  • 0 Comments

127 ദിവസത്തിനു ശേഷം രാജ്യത്ത് വിവിധയിടങ്ങളിലായി ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയും കൂടി. ചൊവ്വാഴ്ചയോടെയാണ് ഉയര്‍ന്ന വില പ്രാബല്യത്തില്‍ വരിക. കൊച്ചിയില്‍ തിങ്കളാഴ്ച 104.17 രൂപയായിരുന്ന പെട്രോളിന് 87 പൈസ കൂടി 105.04 രൂപയായി.ഡീസലിന് 91.42-ല്‍ നിന്ന് 85 പൈസ കൂടി 92.27-ലുമെത്തി. നവംബറില്‍ ദീപാവലിയോടനുബന്ധിച്ചാണ് അവസാനമായി വില പരിഷ്‌കരിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷപശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. നിലവില്‍ 115 […]

National News

രാജ്യത്ത് ഡീസൽ വില വീണ്ടും വർധിപ്പിച്ചു

  • 15th July 2020
  • 0 Comments

ഇന്ത്യയിൽ ഡീസൽ വില വീണ്ടും വർധിപ്പിച്ചു. ലോക്ക് ഡൗൺ ഇളവ് വന്നതിന് ശേഷം ഡീസലിന് 11 രൂപ 24 പൈസയാണ് വർധിപ്പിചിരിക്കുന്നത്. ലിറ്ററിന് 13 പൈസയാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ ഡീസൽ വില 76 രൂപ 80 പൈസ ആയി. ജൂലൈ 12ന് 12 പൈസയും, ജൂലൈ 13ന് 10 പൈസയും ഡീസൽ ലിറ്ററിന് വർധിപ്പിച്ചിരുന്നത്. രാജ്യ തലസ്ഥാനത്ത് പെട്രോളിന് മുകളിൽ ഡീസലിന്റെ വില തുടരുകയാണ്.

Kerala

സംസ്ഥാനത്ത് ഇന്ന് മോട്ടോര്‍ തൊഴിലാളി സംയുക്‌ത സമരസമിതിയുടെ പണി മുടക്ക്

  • 10th July 2020
  • 0 Comments

തിരുവനന്തപുരം : രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വില വർധനവിനെതിരെ ഇന്ന് സംസ്‌ഥാനത്ത്‌ മോട്ടോര്‍ തൊഴിലാളി സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക്. പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക്‌ സബ്‌സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജി.എസ്‌.ടിയുടെ പരിതിയല്‍ കൊണ്ടുവരുക, ഓട്ടോ- ടാക്‌സി നിരക്ക്‌ കാലോചിതമായി പുതുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് രാവിലെ ആറു മുതല്‍ ഉച്ചയ്‌ക്ക്‌ 12 വരെയാണ് പണിമുടക്ക്. ഇതിന്റെ ഭാഗമായി ജൂലൈ 6ന്‌ ഓട്ടോ-ടാക്‌സി സ്‌റ്റാന്‍ഡുകളില്‍ കരിദിനമായി […]

National

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധന വില കൂട്ടി

  • 29th June 2020
  • 0 Comments

ന്യൂ ഡൽഹി : തുടർച്ചയായ 21 ദിവസത്തെ ഇന്ധന വില വർധനവിന് ശേഷം ഇന്നലെ വർധനവിന് ദിനങ്ങൾക്ക് അവധി തന്നെങ്കിലും ഇന്ന് പിന്നെയും കൂട്ടി, പെട്രോളിന് അഞ്ച് പൈസയും, ഡീസലിന് 12 പൈസയുമാണ് കൂട്ടിയത്. ഇതോടെ രാജ്യത്ത് കഴിഞ്ഞ 23 ദിവസത്തിനുള്ളിൽ പെട്രോളിന് 9.22 രൂപയും ഡീസലിന് 10.57 രൂപയുമാണ് വര്‍ധിച്ചത്. ലോക്ക് ഡൗണിന് ശേഷം ദുരിതമനുഭവിക്കുന്ന പൊതുജനങ്ങൾക്ക് ഇത് ഏറെ തിരിച്ചടിയാണ്. ജൂൺ 7 മുതൽ ആരംഭിച്ച വില വർധനവ്‌ ഇന്നലെ ഒരു ദിവസം മാത്രമാണ് […]

Kerala

ജൂലൈ 10ന് മോട്ടോര്‍ തൊഴിലാളി സംയുക്‌ത സമരസമിതിയുടെ വാഹന പണിമുടക്ക്

  • 28th June 2020
  • 0 Comments

രാജ്യത്ത് തുടർച്ചയായി കൂട്ടി കൊണ്ടിരിക്കുന്ന ഇന്ധന വില വർധനവിനെതിരെ ജൂലൈ 10 ന് സംസ്‌ഥാനത്ത്‌ മോട്ടോര്‍ തൊഴിലാളി സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക്‌. പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക്‌ സബ്‌സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജി.എസ്‌.ടിയുടെ പരിതിയല്‍ കൊണ്ടുവരുക, ഓട്ടോ- ടാക്‌സി നിരക്ക്‌ കാലോചിതമായി പുതുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. വി.ആര്‍. പ്രതാപ് അധ്യക്ഷത വഹിച്ച സംയുക്ത സമരസമിതി യോഗത്തില്‍ . സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം […]

Kerala

പ്രവാസികളോടുള്ള അവഗണന ഒഴിവാക്കുക , ഇന്ധന കൊള്ള അവസാനിപ്പിക്കുക : ടി യു സി സിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം

  • 25th June 2020
  • 0 Comments

കുന്ദമംഗലം: തുടർച്ചയായ ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചും, വിദേശത്ത് കുടുങ്ങി കിടക്കുന്ന തിരിച്ചു വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസി മലയാളികളെയും നാട്ടിൽ തിരിച്ചെത്തിയക്കണമെന്നും ആവശ്യപെട്ട് കോഴിക്കോട് ജില്ലാ ടി യു സി സിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പോസ്റ്റോഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. പരിപാടി ടി യു സി സി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ദേവദാസ് കുട്ടമ്പൂർ ഉദ്ഘാടനം ചെയ്തു. ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കായക്കൽ അഷ്‌റഫ്‌, കെ ബാലഗോപാലൻ ,അറാഫത് പൂവാട്ട് പറമ്പ് എന്നിവർ […]

National

കോവിഡ് കാലത്തെ തീവെട്ടികൊള്ള തുടർച്ചയായ പതിനാറാം ദിവസവും ഇന്ധനവില കൂട്ടി

  • 22nd June 2020
  • 0 Comments

ന്യൂ ഡൽഹി : രാജ്യത്ത് തുടർച്ചയായ 16 ആം ദിവസവും ഇന്ധന വിലയിൽ വർധനവ്. ഇന്ധന വിലയ്ക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിട്ടും നിലപാടിൽ മാറ്റം വരുത്താൻ എണ്ണ കമ്പനികൾ തയ്യാറായിട്ടില്ല. പെട്രോള്‍ ലിറ്ററിന് 33 പൈസയും ഡീസല്‍ ലിറ്ററിന് 55 പൈസയുമാണ് പുതുതായി കൂടിയിരിക്കുന്നത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 79.77 രൂപയും ഡീസല്‍ ലിറ്ററിന് 75.07 രൂപയുമായി. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ ഇന്ന് 79.56രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഡീസലിന് 78.85രൂപയാണ് ഇന്നത്തെ വില. മുംബൈയിൽ പെട്രോള്‍ […]

National

പതിനഞ്ചാം ദിവസവും ഇന്ധന വില കൂട്ടി കോവിഡ് കാലത്തെ ഇന്ധന കൊള്ള

  • 21st June 2020
  • 0 Comments

ന്യൂഡൽഹി: തുടർച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന്‌ 35 പൈസയും ഡീസൽ ‌ 57 പൈസയുമാണ്‌ വർധിപ്പിച്ചത്. 79. 49 രൂപയായി. ഒരു ലീറ്റർ ഡീസൽ വാങ്ങാൻ 74.20 രൂപ നൽകണം. 15 ദിവസം കൊണ്ട് പെട്രോളിന് ഇതുവരെ ഉയർന്നത് 8.03 രൂപയാണ്. ഡീസലിന് 8.40 രൂപയും കൂടി. പെട്രോൾ വില 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് . നിലവിലുള്ളത്. കോവിഡ് പ്രതിസന്ധിയിൽ എങ്ങനെ മുൻപോട്ട് പോകണമെന്നറിയാതെ വലയുന്ന പൊതു ജനങ്ങൾക്ക് ഇത് […]

error: Protected Content !!