ന്യൂഡൽഹി: തുടർച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ 57 പൈസയുമാണ് വർധിപ്പിച്ചത്. 79. 49 രൂപയായി. ഒരു ലീറ്റർ ഡീസൽ വാങ്ങാൻ 74.20 രൂപ നൽകണം. 15 ദിവസം കൊണ്ട് പെട്രോളിന് ഇതുവരെ ഉയർന്നത് 8.03 രൂപയാണ്. ഡീസലിന് 8.40 രൂപയും കൂടി.
പെട്രോൾ വില 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് . നിലവിലുള്ളത്. കോവിഡ് പ്രതിസന്ധിയിൽ എങ്ങനെ മുൻപോട്ട് പോകണമെന്നറിയാതെ വലയുന്ന പൊതു ജനങ്ങൾക്ക് ഇത് വലിയ രീതിയിലുള്ള തിരിച്ചടിയാണ്. താരതമ്യേന കൊച്ചിയിൽ പെട്രോൾവില കുറവാണ്, സംസ്ഥാനത്ത് മിക്കയിടങ്ങളിലും 80 രൂപ കടന്നു. എന്നാൽ ഈ രണ്ടാഴ്ചയിൽ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.
കോവിഡ്‌ഭീതിയില്‍ മാര്‍ച്ചില്‍ ക്രൂഡ് ഓയിൽ വില കുറഞ്ഞനിരക്കിലേക്ക് കൂപ്പുകുത്തി. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 30 ശതമാനവും യുഎസ് ക്രൂഡിന്റെ വില 27 ശതമാനവും ഇടിഞ്ഞു. എന്നിട്ടും ഇന്ധന വില വർദ്ധനവ് അനുവദിച്ചു നല്കാൻ കഴിയാത്തതാണ്. ഓരോ ദിവസവും 50 മുതൽ 60 പൈസ വീതം വർധിപ്പിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമായി.