സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദാണ് മരിച്ചത്. 82 വയസ്സായിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് മരിച്ചത്. അര്‍ബുദത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം ജൂണ്‍ 29ന് വിദേശത്തു നിന്നും എത്തിയ അദ്ദേഹത്തെ ഒന്നാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ 10.30 ഓടെ ആണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തും. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

