Kerala Local

മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി അമ്മയുടെ ഓർമകൾക്കായി അര ലക്ഷം രൂപ സമൂഹ അടുക്കളയിലേക്ക് നൽകി

ചാത്തമംഗലം: കുടുംബത്തിന് തണലേകി നൂറ്റി എട്ടാം വയസിൽ അന്തരിച്ച അമ്മയുടെ മരണാനന്തര ചടങ്ങുകൾ ഒഴിവാക്കാൻ മഹാമാരിയുടെ ദുരിതകാലത്ത് വെള്ളനൂർ പറക്കുന്നത്ത് കുടുംബത്തിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. അതിനായി ചിലവഴിക്കുന്ന തുക പഞ്ചായത്തിൻ്റെ സമൂഹ അടുക്കളയിലേക്ക് നൽകാനായിരുന്നു തീരുമാനം.

കഴിഞ്ഞ ദിവസം അന്തരിച്ച വെള്ളന്നൂർ പറക്കുന്നത്ത് പെണ്ണുട്ടി (108) യുടെ മരണാനന്തര ചടങ്ങുകൾ ഒഴിവാക്കിയാണ് അരലക്ഷം രൂപ തുക കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ സമൂഹ അടുക്കളയിലേക്ക് സംഭാവന കൈമാറിയത്. പറക്കുന്നത്ത് കുടുംബത്തിനു വേണ്ടി മകൻ പറക്കുന്നത്ത് ഭാസ്കരനിൽ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവനും, സെക്രട്ടറി കെ.പി.എം.നവാസും ചേർന്ന് തുക ഏറ്റ് വാങ്ങി.

ചടങ്ങിൽ മെമ്പർമാരായ വിനോദ് പടനിലം, എം.ബാബുമോൻ എന്നിവരും, ടി.പി.സുരേഷ്, പാടേരിത്തൊടികയിൽ പ്രഭാകരൻ, മുകുന്ദൻ, രാജേഷ് ചൂലൂർ, ജയപ്രകാശ് പറക്കുന്നത്ത് തുടങ്ങിയവരും സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!