National

രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജ്, രാജ്യത്ത് ഒറ്റ കൂലി സംവിധാനം നടപ്പിലാക്കും; ധനമന്ത്രി നിര്‍മല സീതാരാമന്‍

രാജ്യത്ത് ഒറ്റ കൂലി സംവിധാനം നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മനിര്‍ഭര്‍ ഭാരത് രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാത്തവരും താമസിക്കുന്ന സംസ്ഥാനങ്ങളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവരുമായ എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും അഞ്ച് കിലോ ധാന്യവും ഒരു കിലോ പയര്‍ വര്‍ഗങ്ങളും രണ്ട് മാസത്തേക്ക് നല്‍കും

കുടിയേറ്റ തൊഴിലാളികളുടെ മാര്‍ച്ച് 31 മുതലുള്ള കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ് മേയ് 31 വരെ നീട്ടി

25 ലക്ഷം പുതിയ കിസാന്‍ ക്രഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

മുദ്ര ശിശു ലോണ്‍ തിരിച്ചടവില്‍ 12 മാസത്തേക്ക് രണ്ട് ശതമാനം പലിശ ഇളവ്

രാജ്യത്ത് എവിടെനിന്നും റേഷന്‍ വാങ്ങാനാകുന്ന വിധത്തില്‍ പൂര്‍ണമായും റേഷന്‍ കാര്‍ഡ് പോര്‍ട്ടബിലിറ്റി നടപ്പാക്കും.

വഴിയോര കച്ചവടക്കാര്‍ക്ക് അയ്യായിരം കോടിയുടെ വായ്പാ പദ്ധതി. പതിനായിരം കോടി രൂപയുടെ ഈ പദ്ധതിക്ക് ഒരുമാസത്തിനകം രൂപംനല്‍കും.

മാര്‍ച്ച് 15ന് ശേഷം 7200 പുതിയ സ്വയസഹായ സംഘങ്ങള്‍ക്ക് രൂപംനല്‍കി.

1.87 ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ 2.33 കോടി പേര്‍ക്ക് തൊഴില്‍ നല്‍കി.

നാടുകളിലേക്ക് തിരികെ പോകുന്ന തൊഴിലാളികള്‍ക്ക് അവിടെ തന്നെ തൊഴില്‍ ഉറപ്പാക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!