വയനാട്: സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഏറെ ആശങ്ക ഉയർത്തുന്നത് വയനാട്ടിലെ കണക്കുകളാണ്. ജില്ലയിൽ നിന്നുള്ള 2 പേർക്ക് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ മകൾക്കും പേര മകൾക്കുമാണ് രോഗം സ്ഥിരീകരിച്ചു
രണ്ടു പോലീസുകാർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇത് നേരത്തെ രോഗം സ്ഥിരീകരിച്ച ഡ്രൈവറിലൂടെയാണ് പകർന്നിരിക്കുന്നത്. ഇതോടെ ട്രക്ക് ഡ്രൈവറുടെ സമ്പർക്കത്തിലൂടെ പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചു.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഒരാളും കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാളും വയനാടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകർക്കുമാണ് രോഗ സ്ഥിരീകരണം. ഇവർ ഡ്യൂട്ടി ചെയ്തിരുന്ന മാനന്തവാടിയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കി.

