ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്ഫോടനം. ഹോട്ടല്‍ നിര്‍മാണത്തിനെത്തിയ ഒന്‍പത് പേരെ കാണാതായി. നിര്‍മാണത്തിലിരുന്ന ഹോട്ടല്‍ തകര്‍ന്നതായാണ് വിവരം. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നടത്തിവരികയാണ്. പൊലീസും എസ്സിആര്‍എഫും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തേക്ക് പുറപ്പെട്ടു.
ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്ഫോടനം; ഒന്‍പത് നിര്‍മാണത്തൊഴിലാളികളെ കാണാതായി

