നാട്ടിന്‍ പ്രദേശങ്ങളില്‍ സുലഭമായി ലഭിക്കുന്ന ചക്ക ഇന്ന് കോഴിക്കോട് തീരദേശ മേഖലകളില്‍ കിട്ടാനില്ല. ഈ ആവശ്യം കണ്ടറിഞ്ഞ ക്രസന്റ് ക്ലബ് പ്രവര്‍ത്തകര്‍ കൊട്ടക്കാവയലിലെ സുമനസ്സുകളില്‍ നിന്ന് ശേഖരിച്ച ചക്ക കോഴിക്കോട് തീരദേശ മേഖലകളില്‍ എത്തിച്ചു നല്‍കി. രണ്ടു ദിവസം കൊണ്ട് ശേഖരിച്ച അഞ്ഞൂറോളം ചക്കകള്‍ വെള്ളയില്‍ കോതി ബീച്ച് ഭാഗങ്ങളിലെ ജനങ്ങള്‍ക്കാണ് സൗജന്യമായി വിതരണം ചെയ്തത്..
രുചിയുടെ നാട്ടു വിഭവവും പ്രകൃതിയുടെ വരദാനവുമായ ചക്കകള്‍ തീരദേശത്തെ വറുതിയില്‍ ദുരിതം പേറുന്ന സഹോദരങ്ങള്‍ക്ക് മാധുര്യം പകര്‍ന്നു. തീരദേശ ഭാഗങ്ങളില്‍ വലിയ വില കൊടുത്തു വാങ്ങുന്ന ചക്ക സൗജന്യമായി ലഭിച്ചത് അവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒന്നായിരുന്നു ..
ചക്ക കയറ്റിയ വണ്ടി വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് അബൂബക്കര്‍മാസ്റ്റര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ക്രസന്റ് ക്ലബ്ബ് പ്രസിഡണ്ട് അസ്ഹറുദ്ധീന്‍, കബീര്‍ എ പി , ഫാസില്‍ ,അബു എ പി , റഷീദ്, അബ്ദുല്‍ സലാം , സുബൈര്‍ കോട്ടക്കല്‍, അസീസ് , ഷമീര്‍ , നബീല്‍ , മുജീബ് , റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.