kerala Kerala

വിഴിഞ്ഞത്ത് കാണാതായ ജോണിനായുള്ള തിരച്ചില്‍ 11-ാം ദിവസം

  • 10th August 2026
  • 0 Comments

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടി തിരച്ചില്‍ ഉടന്‍ ആരംഭിക്കും. പുല്ലുവിള സ്വദേശി ജോണിനെ കാണാതായിട്ട് ഇന്ന് പതിനൊന്നാം ദിവസമാണ്. കന്യാകുമാരി ഭാഗം കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. ഫിഷറീസ് വള്ളം ധീരയും തിരച്ചിലില്‍ ഭാഗമാകുന്നുണ്ട്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്ഷിപ്പ് അനഘ് കുളച്ചല്‍ മേഖലയിലാണ് തിരച്ചില്‍ നടത്തുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ എയര്‍ക്രാഫ്റ്റ് കന്യാകുമാരി വരെ ഏരിയല്‍ സെര്‍ച്ച് നടത്തും. തമിഴ്നാട് രാമേശ്വരം ഭാഗത്ത് തിരച്ചില്‍ നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ചെന്നൈ കോസ്റ്റ് ഗാര്‍ഡിനോട് ഇതിന് സര്‍ക്കാര്‍ അനുമതി […]

Kerala kerala

മലപ്പുറത്ത് നിന്നും കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി

  • 29th July 2026
  • 0 Comments

മലപ്പുറം: മലപ്പുറത്ത് നിന്നും കാണാതായ ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെ കണ്ടെത്തി. മേഘാലയില്‍ നിന്നാണ് കണ്ടെത്തിയത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. ദില്‍ഷാദിനെ സമീത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . നാല് ദിവസമായി യാതൊരു വിവരവും ഉണ്ടായിരുന്നില്ല. മേഘാലയിലെ ഖാസിഹില്‍ ഫോറസ്റ്റ് മേഖലയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. യാത്ര ടുഡേ എന്ന യൂട്യൂബ് ചാനലില്‍ നിരവധി ഫോളോവേഴ്‌സുള്ള യൂട്യൂബര്‍ കൂടിയാണ് ഇയാള്‍. ചാനലിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ യാത്രകള്‍ നടത്താറുണ്ട്. കഴിഞ്ഞ ആറിനാണ് യാത്രയുടെ ഭാഗമായി […]

Kerala kerala

ഷൊര്‍ണൂര്‍ വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി;കണ്ടെത്തിയത് കര്‍ണാടകയില്‍ നിന്ന്

  • 16th July 2026
  • 0 Comments

പാലക്കാട്: ഷൊര്‍ണൂര്‍ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബം കര്‍ണാടകയിലെന്ന് കണ്ടെത്തി. ഇവര്‍ മൈസൂരൂ ചാമരാജ് നഗറില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ വഴിക്കടവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ 9ന് പുലര്‍ച്ചെ മുതലാണ് കുടുംബത്തെ കാണാതെ ആയത്. വാണിയംകുളം പനയൂരിലെ ബാബു ഭാസ്‌കര്‍, ഭാര്യ രമാദേവി, മകന്‍ വിഷ്ണു എന്നിവരെയാണ് കാണാതായത്. തെരച്ചിലിനായി ബാബു ഭാസ്‌കറിന്റെ മൂത്തമകന്‍ വൈശാഖും കര്‍ണാടകയില്‍ എത്തിയിരുന്നു.

Local News

10 വയസ്സുകാരിക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു

  • 6th September 2025
  • 0 Comments

കൊടുവള്ളി: മാനിപുരം പുഴയിൽ ഒഴുക്കിൽപ്പെട്ട 10 വയസ്സുകാരി തൻഹ ഷെറിനെ കണ്ടെത്താനായുള്ള തിരച്ചിൽ പുനരാരംഭിച്ചു. പൊന്നാനി ഗേൾസ് സ്കുളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് തൻഹ, പിതാവ് മുർഷിദ് കൊടുവള്ളി സ്വാദേശിയും, മാതാവ് പൊന്നാനി സ്വദേശിയുമാണ്. ഏറെക്കാലമായി പൊന്നാനിയിലായിരുന്നു താമസം. ഏതാനും മാസം മുമ്പ് വീണ്ടും കൊടുവള്ളിയിൽ താമസമാക്കിയെങ്കിലും തൻഹ ഷെറിൻ പൊന്നാനിയിൽ തന്നെയാണ് പഠിച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം പിതൃസഹോദരൻ്റെ വിവാഹം നടന്നിരുന്നു, അതിനെ തുടർന്ന് വീട്ടിലെ തുണികൾ അലക്കാനായിട്ടാണ് കാറിൽ മാതാവും, 12 കാരനായ സഹോദരനും, […]

Kerala kerala

കാണാതായ 61കാരിയുടെ മൃതശരീരം തിരുനെല്‍വേലിയില്‍, പീഡനത്തിന് ഇരയായെന്ന് പൊലീസ്, ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കാണാതായ 61കാരിയെ തിരുനെല്‍വേലിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നെയ്യാര്‍ ഡാം സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തിരുനെല്‍വേലി സ്വദേശി വിപിന്‍ രാജിനെ പൊലീസ് പിടികൂടി. ഇവര്‍ പീഡനത്തിന് ഇരയായതായി പൊലീസ് വ്യക്തമാക്കി. പീഡനത്തിന് ശേഷം കഴുത്തുഞെരിച്ച് കൊന്നുവെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞമാസം 29ന് രാത്രി 11 മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. തിരുനെല്‍വേലിയിലെ ആളൊഴിഞ്ഞ പറമ്പില്‍ലാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം 11നാണ് 61 കാരിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ നെയ്യാര്‍ഡാം പൊലീസില്‍ […]

Kerala kerala

പറമ്പിക്കുളത്ത് നിന്ന് ഐ.ടി.ഐ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

പറമ്പിക്കുളത്ത് നിന്ന് ഐ.ടി.ഐ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. രണ്ട് ദിവസം മുന്‍പാണ് വിദ്യാര്‍ഥിയെ കാണാതാവുന്നത്. ആധാര്‍ക്കാടെടുക്കാന്‍ വീട്ടില്‍ പോയപ്പോഴാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. പറമ്പിക്കുളം എര്‍ത്ത് ഡാം ഉന്നതിയിലെ അശ്വിനെയാണ് കാണാതായത്. രേഖകള്‍ പുതുക്കുന്നതിനായി പറമ്പിക്കുളം ടൈഗര്‍ ഹാളില്‍ ക്യാമ്പ് ഉണ്ടായിരുന്നു. ചില രേഖകള്‍ എടുക്കുവാന്‍ 3 കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ പോയതാണ് അശ്വിന്‍. കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പറമ്പിക്കുളം പോലീസ് അന്വേഷണം ആരംഭിച്ചു.

National

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്ഫോടനം; ഒന്‍പത് നിര്‍മാണത്തൊഴിലാളികളെ കാണാതായി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്ഫോടനം. ഹോട്ടല്‍ നിര്‍മാണത്തിനെത്തിയ ഒന്‍പത് പേരെ കാണാതായി. നിര്‍മാണത്തിലിരുന്ന ഹോട്ടല്‍ തകര്‍ന്നതായാണ് വിവരം. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നടത്തിവരികയാണ്. പൊലീസും എസ്സിആര്‍എഫും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തേക്ക് പുറപ്പെട്ടു.

National

ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; തെഹ്‌റാന്‍ പൊലീസ് നടത്തിയ ഓപറേഷനിലാണ് മോചനം

ന്യൂഡല്‍ഹി: ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ തെഹ്‌റാന്‍ പൊലീസ് രക്ഷപ്പെടുത്തി. ഇന്ത്യയിലെ ഇറാന്‍ എംബസിയാണ് പൗരന്മാരെ രക്ഷപ്പെടുത്തിയ വിവരം ഔദ്യോഗിക എക്‌സ് പേജിലൂടെ അറിയിച്ചത്. തെക്കന്‍ തെഹ്റാനിലെ വരാമിന്‍ പട്ടണത്തില്‍ പൊലീസ് നടത്തിയ ഓപറേഷനിലാണ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതെന്ന് ഇറാനിലെ മെഹര്‍ ന്യൂസ് ഏജന്‍സി (എം.എന്‍.എ) റിപ്പോര്‍ട്ട് ചെയ്യുന്നു. ‘കാണാതായ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ തെഹ്റാന്‍ പൊലീസ് മോചിപ്പിച്ചു. ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യക്കാരെ പൊലീസ് കണ്ടെത്തി വിട്ടയച്ചതായി ഇറാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു -ഇറാന്‍ […]

kerala Kerala

താമരശ്ശേരിയില്‍ നിന്നും കാണാതായ പെണ്‍കുട്ടി ബാംഗ്ലൂരില്‍; കണ്ടെത്തിയത് യുവാവിനൊപ്പം

താമരശ്ശേരി പെരുമ്പള്ളിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ ബാംഗ്ലൂരില്‍ കണ്ടെത്തി. പതിമൂന്ന് വയസുകാരിയെ ബന്ധുവായ യുവാവിനൊപ്പമാണ് കണ്ടെത്തിയത്. ബാംഗ്ലൂരില്‍ ഉണ്ടെന്ന വിവരം കര്‍ണാടക പൊലീസിന് ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കര്‍ണാടക പൊലീസ് താമരശ്ശേരി പോലിസിനെ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി പൊലീസ് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് പതിനൊന്നാം തീയതി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പരീക്ഷയെഴുതാന്‍ വീട്ടില്‍ നിന്ന് രാവിലെ ഒന്‍പത് മണിക്ക് സ്‌കൂളിലേക്ക് പുറപ്പെട്ടതായിരുന്നു പെണ്‍കുട്ടി. മകള്‍ പിന്നീട് തിരിച്ചുവന്നില്ലെന്നാണ് പിതാവ് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതില്‍ പറയുന്നത്. സംഭവത്തില്‍ […]

Kerala kerala Trending

കൊല്ലത്തുനിന്ന് കാണാതായ പതിമൂന്നുകാരിയെ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി

കൊല്ലം: കുന്നിക്കോട് നിന്ന് കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി. തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒരു ഫോണില്‍ നിന്ന് കുട്ടി തന്നെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണി മുതലായിരുന്നു കുട്ടിയെ കാണാതായത്. വൈകിട്ട് ആറരയോടെയാണ് പൊലീസില്‍ പരാതി ലഭിച്ചത്. വ്യാപക തിരച്ചിലിലായിരുന്നു കുന്നിക്കോട് പൊലീസ്. അമ്മ ശകാരിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നും വിവരമുണ്ടായിരുന്നു.

error: Protected Content !!