മുംബൈ ബോട്ട് അപകടത്തില്‍പ്പെട്ടവരില്‍ മലയാളി കുടുംബവും; മാതാപിതാക്കളെ കാണാനില്ലെന്ന് ആറു വയസുകാരന്‍
മുംബൈ: മുംബൈ ബോട്ട് അപകടത്തില്‍ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം. അപകടത്തിന്‍ നിന്ന് രക്ഷപ്പെട്ട് ചികിത്സയില്‍ കഴിയുന്ന മലയാളിയായ ആറ് വയസുകാരന്‍ തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് മലയാളി കുടുംബവും അപകടത്തില്‍പ്പെട്ടുവെന്ന സംശയം ബലപ്പെട്ടത്. യാത്രയില്‍ മാതാപിതാക്കള്‍ ഒപ്പം ഉണ്ടായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ഉറാനിലെ ജെഎന്‍പിടി ആശുപത്രിയിലാണ് നിലവില്‍ കുട്ടി ചികിത്സയിലുള്ളത്. മറ്റ് ആശുപത്രികളില്‍ കുട്ടിയുടെ രക്ഷിതാക്കളുണ്ടോ എന്ന് പരിശോധിക്കുകയാണ്. മുംബൈ ബോട്ട് അപകടത്തില്‍ ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. […]









